ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന്റെ റംസാൻ പ്രഭാഷണ പരിപാടി പ്രസിഡന്റ് ഡോ. എൻ. എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.വ്രതം മനുഷ്യന് ശാരീരികവും മാനസികവുമായ ആരോഗ്യവും നൽകുന്നതോടൊപ്പം അനാചാര പ്രവണതകളിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നതാണെന്നും, മനുഷ്യൻ തിരിച്ചറിയേണ്ടത് നന്മയും തിന്മയും തന്നെയാണെന്നും ഡോ. എൻ. എ. മുഹമ്മദ് പറഞ്ഞു. ഖത്തീബ് ഹാഫിള് ഉമർ അബ്ദുല്ല ഫൈസി മുഖ്യപ്രഭാഷണം നടത്തി.
മലബാർ മുസ്ലിം അസോസിയേഷന് കീഴിലെ ആസാദ് നഗർ മസ്ജിദുന്നമിറ, തിലക് നഗർ മസ്ജിദ് യാസീൻ എന്നിവിടങ്ങളിലും റംസാൻ പ്രഭാഷണം ആരംഭിച്ചു. മൊത്തീനഗർ ആസ്ഥാനമന്ദിരത്തിലും മറ്റു എല്ലാ ബ്രാഞ്ചുകളിലും സമൂഹ നോമ്പുതുറകൾ നടന്നു വരുന്നതായും, റംസാൻ മാസം വിതരണം ചെയ്യാനുള്ള ധാന്യകിറ്റുകൾ തയ്യാറായി വരുന്നതായും ജനറൽ സെക്രട്ടറി ടി. സി. സിറാജ് അറിയിച്ചു.
ട്രഷറർ കെ. എച്ച്. ഫാറൂഖ്, മുഹമ്മദ് തൻവീർ, കെ. സി. അബ്ദുൽ ഖാദർ, ശംസുദ്ധീൻ കൂടാളി, വൈക്കിംഗ് മൂസ ഹാജി, സിറാജ് ഹുദവി, പി. എം. മുഹമ്മദ് മൗലവി, അശ്റഫ് മലയമ്മ എന്നിവർ പ്രസംഗിച്ചു.
SUMMARY: MMA Ramadan Lecture Program
















