Wednesday, April 8, 2026
29.2 C
Bengaluru

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

കൊൽക്കത്ത: പ്രശസ്‌ത ബംഗാളി ചലച്ചിത്രതാരം രാഹുൽ അരുണോദയ്‌ ബാനർജി(43) കടലിൽ മുങ്ങിമരിച്ചു. ഞായറാഴ്‌ച പശ്ചിമബംഗാൾ അതിർത്തിയോട്‌ ചേർന്നുള്ള ഒഡിഷയിലെ തൽസരി ബീച്ചിലാണ്‌ സംഭവം. പരസ്യ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഇവിടെയെത്തിയ താരം ചിത്രീകരണത്തിന്‌ ശേഷം ഒറ്റയ്‌ക്ക്‌ കടലിലേക്ക്‌ കുളിക്കാനിറങ്ങുകയായിരുന്നു. പെട്ടെന്ന്‌ തിരയിലകപ്പെട്ട്‌ അദ്ദേഹം മുങ്ങിത്താഴുകയായിരുന്നെന്ന്‌ ദൃസാക്ഷികൾ പറഞ്ഞു. സെറ്റിലുണ്ടായിരുന്ന മറ്റുള്ളവർ ചേർന്ന്‌ രക്ഷിച്ച്‌ ഡിഗയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബംഗാളി ചലച്ചിത്രമേഖലയിൽ ഒട്ടേറെ സംഭാവനകൾ നൽകിയ രാഹുൽ 1983ൽ കൊൽക്കത്തയിലാണ്‌ ജനിച്ചത്‌. വിഖ്യാത ബംഗാളി നാടകപ്രവർത്തകനായ ബിശ്വനാഥ്‌ ബാജർജിയുടെ മകനായ രാഹുൽ അദ്ദേഹത്തിന്റെ നാടകസംഘത്തിലൂടെയാണ്‌ അഭിനയരംഗത്തേക്ക്‌ എത്തുന്നത്‌. പിന്നീട്‌ ടെലിവിഷൻ സീരിയലുകളിലടക്കം ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവച്ചു.

നായകനായി അഭിനയിച്ച്‌ 2008ൽ പുറത്തിറങ്ങിയ ‘ചിരോദിനി തുമി ജെ അമർ’ എന്ന ചിത്രം വൻ വിജയമായതോടെ താരപദവിയിലേക്കുയർന്നു. ‘തുമി ആസ്ബെ ബോലെ’, ‘സുൽഫിക്കർ’, ‘ബ്യോംകേഷ് ഗോട്രോ’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയമികവ്‌ ബംഗാളി ചലച്ചിത്രമേഖലയിലെ ശ്രദ്ധേയസാന്നിധ്യമാക്കി മാറ്റി. ആനന്ദ്‌ലോക്‌ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തി. പ്രമുഖ ബംഗാളി ചലച്ചിത്ര നടിയായ പ്രിയങ്ക സർക്കാരാണ്‌ ജീവിതപങ്കാളി.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാനായി റിട്ട.ഹൈക്കോടതി ജഡ്ജി വി ജി അരുണിനെ നിയമിച്ചു

കൊച്ചി: ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനുള്ള ഉന്നതാധികാര സമിതി ചെയർമാനായി വിരമിച്ച...

ലബനാനിൽ ഇസ്രയേലിന്റെ ആക്രമണം; ബെയ്റൂത്തിൽ വൻ നാശനഷ്ടം, നൂറിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ബെയ്റൂത്ത്: ലബനാനിൽ കടുത്ത ആക്രമണവുമായി ഇസ്രയേൽ. മുന്നറിയിപ്പില്ലാതെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ...

മാറാടും വോട്ടിന് പണം; പി.വി. അൻവറിന് വോട്ട് ചെയ്യാൻ 2000 രൂപ വാഗ്ദാനം; പരാതി നല്‍കി എല്‍ഡിഎഫ്

കോഴിക്കോട്: മാറാടും പണം നല്‍കി വോട്ടുപിടിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. പി വി...

തൃ​ശൂ​രി​ൽ വീ​ണ്ടും കി​റ്റ് വി​വാ​ദം; 750 കി​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ തി​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ നീ​ക്ക​മെ​ന്ന് ആ​രോ​പ​ണം....

കുരങ്ങുപനി: ശിവമൊഗ്ഗയില്‍ 72 കാരന്‍ മരിച്ചു

ബെംഗളൂരു: ശിവമൊഗ്ഗയില്‍ കുരങ്ങുപനി ബാധിച്ച് (ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് -കെഎഫ്ഡി) ബാധിച്ച്...

Topics

നിയമസഭ തിരഞ്ഞെടുപ്പ്; കേരളത്തിലേക്ക് ഇലക്ഷൻ സ്പെഷൽ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കേരള, കർണാടക ആർടിസികൾ

ബെംഗളൂരു: നാളെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോകുന്നവര്‍ക്കായി കേരളത്തിലെ...

യാത്രക്കാരുടെ തിരക്ക്; നമ്മ മെട്രോ പർപ്പിൾ-ഗ്രീൻ പാതയില്‍ പുതിയ ട്രെയിനുകൾക്ക് അനുമതി

ബെംഗളൂരു: ബെംഗളൂരു മെട്രോയിലെ യാത്രാ ദുരിതത്തിന് പരിഹാരമായി കൂടുതൽ ട്രെയിനുകൾക്ക് അനുമതി...

ഓട്ടോ എൽ.പി.ജി. ക്ഷാമം: പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവർമാർ

ബെംഗളൂരു: ഓട്ടോ എൽ.പി.ജി. ക്ഷാമത്തെത്തുടർന്ന് പ്രതിസന്ധിയിലായി നഗരത്തിലെ ഓട്ടോ ഡ്രൈവർമാര്‍. എൽ.പി.ജി....

96 സീറ്റുകള്‍ നേടി യുഡിഎഫ് കേരളത്തില്‍ ചരിത്രം കുറിക്കും- ഡി കെ ശിവകുമാർ

ബെംഗളൂരു: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ 96 ൽ അധികം സീറ്റ് നേടി...

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ തങ്ങിയ 272 ബംഗ്ലദേശികളെ നാടുകടത്തി, 2 ഏജന്റുമാർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ അനധികൃതമായി കുടിയേറിയ 272 ബംഗ്ലദേശികളെ നാടുകടത്തി. 178 പുരുഷന്മാരും...

ജവാഹർലാൽ നെഹ്റു പ്ലാനറ്റേറിയത്തിൽ വേനൽക്കാല ക്യാംപ് 7 മുതല്‍

ബെംഗളൂരു: ജവാഹർലാൽ നെഹ്റു പ്ലാനറ്റേറിയത്തിൽ വിദ്യാർഥികൾക്കായുള്ള വേനൽക്കാല ക്യാംപ് 7ന് ആരംഭിക്കും....

ട്രെക്കിംഗിനായി കുടകിലെത്തിയ മലയാളി യുവതി വനത്തില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

ബെംഗളൂരു: കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോള്‍ കയറാനെത്തിയ മലയാളി യുവതിയെ...

11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു; അമ്മ ജീവനൊടുക്കി, സംഭവം ബെംഗളൂരുവിൽ

ബെംഗളൂരു: പിഞ്ചുകുഞ്ഞ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിനെത്തുടർന്നുള്ള ദു:ഖത്തില്‍ അമ്മ...

Related News

Popular Categories

You cannot copy content of this page