ബെംഗളുരു: ബെംഗളുരു സ്ഫോടനക്കേസിൽ ജയിലിൽ കഴിയുകയായിരുന്ന കർണാടക കുടക് സ്വദേശി അബ്ദുൽ ഖാദർ (62 ) മരിച്ചു. പ്രമേഹരോഗം മൂർച്ഛിച്ചു ഹൃദയസ്തംഭനം മൂലമാണ് മരണം. 2008 ജൂലൈ 25 ന് ബെംഗളുരുവിൽ മഡിവാള, അഡുഗോഡി, കോറമംഗല, നായന്ദഹള്ളി, വിറ്റൽ മല്യ റോഡ്, ലാങ്ഫോർഡ് റോഡ്, റിച്ച്മണ്ട് സർക്കിൾ എന്നിവിടങ്ങളിലടക്കം ഒമ്പത് ബോംബ് സ്ഫോടനങ്ങൾ നടന്നതുമായി ബന്ധപ്പെട്ടതാണ് കേസ്.
സ്ഫോടനത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും 20 ഓളം പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി, തടിയന്റെ വിട നസിർ എന്നിവരടക്കം 32 പേരെ പ്രതി ചേർത്ത കേസിൽ 31-ാം പ്രതിയാണ് അബ്ദുൽ ഖാദർ. 17 വർഷക്കാലമായി വിചാരണ തടവുകാരനായി ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു.
SUMMARY: Bengaluru blast case: Kodagu native, who was an undertrial prisoner, dies of heart attack in jail
















