ബെംഗളൂരു: മലയാളി യുവതിയെ ബെംഗളൂരുവില്‍ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പേരാവൂർ വെള്ളർവള്ളി കല്ലൻ വീട്ടിൽ പരേതനായ നാണുവിന്റെ മകൾ ശ്രീഷ്മ (34) ആണ് മരിച്ചത്. ഭർത്താവ് ലിപിൻലാൽ ജോലി കഴിഞ്ഞ് വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് രാമമൂർത്തിനഗറിലെ വാടക വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കർണാടക മലയാളി കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം തില്ലങ്കേരി ശ്മശാനത്തിൽ വെള്ളിയാഴ്ച രാവിലെ 10-ന് നടക്കും.
മക്കൾ: ഷാലു, ഷാരോൺ. അമ്മ: വത്സല. സഹോദരങ്ങൾ: ശ്രീജിത്ത്, ഷജിന.
SUMMARY: Malayali woman found dead at home
SUMMARY: Malayali woman found dead at home














