ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു. ചെയർപേഴ്‌സൺ ജെസി ഷിബു ഉദ്ഘാടനം ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടന്നു. ഫോറം പ്രസിഡന്റ് പി.ജെ. ജോജോ, സെക്രട്ടറി ഷിബു ശിവദാസ്, അഡ്വ. മെന്റോ ഐസക്, അരുൺ ജോർജ്, ഡോ. ബീനാ പ്രവീൺ, മധു കലമാനൂർ എന്നിവർ സംസാരിച്ചു.
കൺവീനർ ജയാ രവി, ജോയിന്റ് കൺവീനർ ശൽമാ ബഷീർ, ഡോ. മിനി ജോൺ, ഓമന ജേക്കബ്, വസുന്ധര സന്തോഷ്, ഡോ. രാജലക്ഷ്മി, ഷൈനി വർഗീസ്, സിന്ധു ശിവകുമാർ, വെറോണിക്ക ഷാജി, ജോയ്സ് വി. ചാക്കോ, നീര സെബാസ്റ്റ്യൻ, ശാന്തി ചാക്കോ, മേരി രാജൻ, രതി ഷാജി, വി. പ്രിജി, പി. ഗോപാലകൃഷ്ണൻ, ടോണി, കെ. രവിചന്ദ്രൻ, ചാർളി മാത്യു, ഷാജു ദേവസി, മനോജ്, ദിനൂപ് എന്നിവർ നേതൃത്വം നൽകി.
SUMMARY: Bengaluru Malayali Forum Women’s Day Celebration















