ഭൂട്ടാൻ വാഹന കടത്ത് കേസ്; നടൻ അമിത് ചക്കാലക്കലിന്റെ വാഹനം വിട്ടുനല്‍കി

തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്‍റെ ഒരു വാഹനം വിട്ടു നല്‍കി. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാന്‍ഡ്ക്രൂയിസര്‍ വാഹനമാണ് വിട്ടു നല്‍കിയത്. അമിതിന്‍റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ തീരുമാനം. ബോണ്ടിന്റെയും 20ശതമാനം ബാങ്ക് ഗ്യാരണ്ടിയുടെയും അടിസ്ഥാനത്തിലാണ് നടപടി.

വാഹനം ഉപയോഗിക്കരുത്, കേരളത്തിന്‌ പുറത്തുകൊണ്ട് പോകരുത് തുടങ്ങി ഉപാധികളോടെയാണ് വിട്ടു നല്‍കിയത്. നേരത്തെ ദുല്‍ഖർ സല്‍മാന്റെ വാഹനവും സമാനമായ ഉപാധികളോടെ വിട്ടു നല്‍കിയിരുന്നു. അതേസമയം, ഭൂട്ടാനില്‍ നിന്ന് കേരളത്തിലേക്ക് വാഹനങ്ങള്‍ കടത്തുന്ന ഇടനിലക്കാരെ കേന്ദ്രീകരിച്ച്‌ കസ്റ്റംസ് അന്വേഷണം തുടരുകയാണ്.

ഭൂട്ടാൻ കാർ കളളക്കടത്ത് കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്. സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായിട്ടാണ് ഇ.ഡി.യും ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. വ്യാജ രേഖകള്‍ ഉണ്ടാക്കി ഇന്ത്യയിലേക്ക് വാഹനങ്ങള്‍ എത്തിച്ച ഇടനിലക്കാർ, കച്ചവടക്കാർ, വാഹനം വാങ്ങിയവർ എന്നിവരെ കേന്ദ്രീകരിച്ചാണ് ഇ.ഡിയുടെ അന്വേഷണം.

SUMMARY: Bhutan vehicle smuggling case; Actor Amit Chakkalakkal’s vehicle released

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്തിന്റെ പേര് ഇനി കേരളം; പേര് മാറ്റല്‍ ബില്ല് പാസാക്കി ലോക്‌സഭ

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള നിർണായക ബിൽ...

മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സ്; അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ കീ​ഴ​ട​ങ്ങി, റോജി അ​ഗസ്റ്റിൻ ഹാജരായില്ല

കൊ​ച്ചി: വിവാദമായ വയനാട് മുട്ടില്‍ മരംമുറി കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക്...

സ്കൂളിൽ ജങ്ക് ഫുഡ് കഴിച്ചതിന് ഏഴാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ മർദിച്ചതായി പരാതി

ബെംഗളൂരു: സ്കൂളിൽ ജങ്ക് ഫുഡ് കഴിച്ചതിന് ഏഴാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ...

ബനസവാടി റെയിൽവേ യാർഡിലെ ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു

ബെംഗളൂരു: നഗരത്തിലെ ബനസവാടി റെയിൽവേ യാർഡിൽ നിന്ന് ഹെബ്ബാൾ ഭാഗത്തേക്കുള്ള റെയിൽവേ...

ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ വീണ സംഭവം; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരണം

ന്യൂഡൽഹി: തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള സഞ്ചാരത്തിനിടെ എയർ ഇന്ത്യ വിമാനം...

ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

കാസറഗോഡ്: തൃക്കരിപ്പൂരിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. തൃക്കരിപ്പൂർ...

13-ന് സ്കൂളുകൾ അടച്ചിടില്ല; കാവേരി വിഷയത്തിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധം

ബെംഗളൂരു: കാവേരി ജലവിതരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13-ന് കർണാടക...

കേരളീയം ഓണാഘോഷം സമാപിച്ചു

ബെംഗളൂരു: പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്ട്‌മെന്റിലെ മലയാളി കൂട്ടായ്മയായ കേരളീയത്തിന്റെ അഞ്ച്...

Related Articles

Popular Categories