ബെംഗളൂരു: ബീദറിലെ പ്രശസ്തമായ സിഖ് ആരാധനാകേന്ദ്രമായ ഗുരുദ്വാരയ്ക്ക് ഇ-മെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചു ഗുരുദ്വാര മാനേജ്മെന്റിന്റെ ഇ-മെയിലിലേക്ക് വ്യാഴാഴ്ച രാത്രിയാണ് ഭീഷണിസന്ദേശമെത്തിയത്. വെള്ളിയാഴ്ച ഗുരുദ്വാരയിലും പരിസരത്തും സ്‌ഫോടനപരമ്പര ഉണ്ടാകുമെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് ഗുരുദ്വാര അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചു.50 പേരടങ്ങുന്ന പോലീസ് സംഘം ഉടന്‍ ഗുരുദ്വാരയിലെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
വ്യാജസന്ദേശമാണ് ലഭിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചുവെങ്കിലും ഗുരുദ്വാരയ്ക്ക് പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി.
SUMMARY: Bomb threat to Gurudwara in Bidar