പത്തനംതിട്ട: വടശ്ശേരിക്കരയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. ആന്ധ്രയില്‍ നിന്നുള്ള നാല് തീര്‍ഥാടകര്‍ക്ക് പരുക്ക്. ഇതിൽ ഒരാളുടെ കാൽ അറ്റുപോയി. ഇവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച കൊല്ലം നിലമേലില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ടുപേർ മരിച്ചിരുന്നു. തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് കാര്‍ റോഡില്‍നിന്നും മാറ്റിയത്. ഇതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.
SUMMARYല: Bus carrying Sabarimala pilgrims overturns; four injured














