
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല വിസിയായി പി രവീന്ദ്രനെ നിയമിച്ച് ലോക്ഭവൻ. നാലു വർഷത്തേക്കാണ് നിയമനം. കാലിക്കറ്റ് സര്‍വകലാശാല കെമിസ്ട്രി വിഭാഗം പ്രഫസറായ ഡോ. പി രവീന്ദ്രന്‍ കഴിഞ്ഞ ഒന്നര വർഷമായി താൽക്കാലിക വി സിയായിരുന്നു. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പി രവീന്ദ്രനെ താൽക്കാലിക വിസിയായി ആദ്യം നിയമിച്ചത്.
സെനറ്റ് നോമിനിയുടെ പേര് തള്ളിക്കൊണ്ടാണ് ഗവർണറുടെ നിർണ്ണായക നിയമനം. സർക്കാർ – ഗവർണർ പോരുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്കൊടുവിലാണ് സർവകലാശാലയ്ക്ക് പുതിയ വൈസ് ചാൻസലറെ ലഭിക്കുന്നത്.
SUMMARY: Calicut University appoints Dr. P Raveendran as new Vice-Chancellor














