പകുതിവില തട്ടിപ്പ്; നജീബ് കാന്തപുരത്തിനെതിരെ വഞ്ചാനകുറ്റത്തിന് കേസ്

പെരിന്തല്‍മണ്ണ: പാതിവില തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരം എം.എല്‍.എയ്ക്കെതിരെ കേസെടുത്തു. പകുതി വിലയ്ക്ക് ലാപ്ടോപ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 21,000 രൂപ വാങ്ങിയെന്ന പുലാമന്തോള്‍ സ്വദേശിനി അനുപമയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വഞ്ചനാ കുറ്റത്തിനുള്ള വകുപ്പുകള്‍ ചുമത്തിയാണ് പെരിന്തല്‍മണ്ണ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പകുതിവിലയ്ക്ക് സ്‌കൂട്ടറുകളും വീട്ടുപകരണങ്ങളും വാഗ്ദാനം ചെയ്ത് പണംതട്ടിയ സംഭവവുമായി ബന്ധപ്പെട്ടാണ് നജീബ് കാന്തപുരം എം.എല്‍.എയ്‌ക്കെതിരെയും കേസെടുത്തിരിക്കുന്നത്. നജീബ് കാന്തപുരം എം.എല്‍.എയും മറ്റൊരാളും ചേർന്ന് വിലയുടെ 50 ശതമാനം മാത്രം നല്‍കിയാല്‍ ലാപ്‌ടോപ് തരാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്നാണ് അനുപമയുടെ പരാതി.

വാട്‌സാപ്പിലൂടെയും വാർത്താക്കുറിപ്പിലൂടെയും നേരിട്ടും പറഞ്ഞ് വിശ്വസിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ എം.എല്‍.എയുടെ ഓഫീസില്‍ വെച്ച്‌ 21,000 രൂപ താൻ നല്‍കിയെന്നും യുവതി പരാതിയില്‍ പറയുന്നു. 40 ദിവസം കഴിഞ്ഞിട്ടും ലാപ്‌ടോപ് നല്‍കിയില്ലെന്നും പണം തിരികെ നല്‍കിയില്ലെന്നുമാണ് അനുപമയുടെ പരാതി. ഈ പരാതിയിലാണ് പെരിന്തല്‍മണ്ണ പോലീസ് കേസ് എടുത്തത്. ഭാരതീയ ന്യായ സംഹിതയുടെ 318 (4) , 3(5) വകുപ്പുകള്‍ പ്രകാരമാണ് കേസ്.

TAGS : NAJEEB KANTHAPURAM
SUMMARY : Half Price Fraud; Case against Najeeb Kanthapuram for fraud

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഐഡിഎസ്എഫ്എഫ്കെ; 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 18-ാമത്...

വിലക്ക് തനിക്ക് ബാധകമല്ല; കേസ് കൊടുത്തതിൽ ഗൂഢാലോചന, സനൽ കുമാർ ശശിധരൻ

തിരുവനന്തപുരം: മഞ്ജു വാര്യർ നൽകിയ മാനനഷ്ടക്കേസിൽ പ്രതികരിച്ച് സംവിധായകൻ സനൽ കുമാർ...

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

ബെംഗളൂരു: റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് വീണ് ഗുരുതരമായി പരിക്കേറ്റ് 85...

20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനില്‍ തുടക്കം; മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്‌രാവത്തും

നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കമായി. പലോമ...

എൻ.എസ്.എസ്. കർണാടക സ്നേഹസംഗമം നാളെ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സ്നേഹസംഗമം 2026’ ഞായറാഴ്ച രാവിലെ...

ഇസ്‌ലാഹി സെന്റർ ബിടിഎം ലേഔട്ട് ഫാമിലി മീറ്റ് നാളെ

ബെംഗളൂരു: ബിടിഎം ലേഔട്ട് ഇസ്‌ലാഹി സെന്റർ കുടുംബ സംഗമം ഞായറാഴ്ച വൈകിട്ട്...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവം ഒക്ടോബർ മൂന്ന്, നാല് തിയതികളിൽ

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവം ഒക്ടോബർ മൂന്ന്, നാല് തിയതികളിൽ...

വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച്‌ കെ എം ഷാജി

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച്‌ കെഎം ഷാജി. കെഎം...

Related Articles

Popular Categories