എ.എ. റഹീം എംപിക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

കോഴിക്കോട്: എ.എ. റഹീം എംപിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പേരാമ്പ്ര വള്ളിക്കുന്ന് സ്വദേശിയായ ആദം കുട്ടിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന സൗജന്യയാത്ര ഡിവൈഎഫ്‌ഐ തടയുമെന്ന തരത്തില്‍ എംപിയുടെ ചിത്രം ഉപയോഗിച്ച്‌ വ്യാജ പ്രചാരണം നടത്തിയതിനാണ് നടപടി.

കലാപാഹ്വാനം നടത്തിയെന്ന കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഈ മാസം 12-നാണ് വിവാദമായ പോസ്റ്റ് പ്രചരിപ്പിച്ചത്. നേരത്തെയും എ.എ. റഹീം എംപിക്കെതിരെ സമാനമായ രീതിയില്‍ വ്യാജപ്രചാരണങ്ങള്‍ നടന്നിരുന്നു. ‘കാഫിർ സ്‌ക്രീൻഷോട്ട്’ നിർമ്മിക്കാൻ ആഹ്വാനം ചെയ്തത് എംപിയാണെന്ന രീതിയില്‍ നേരത്തെ വ്യാജ പ്രചാരണം നടക്കുകയും, ഇത് സംബന്ധിച്ച്‌ ജിതിൻ ഭാസ്‌കർ എന്നയാള്‍ മൊഴി നല്‍കിയെന്ന രീതിയില്‍ വാർത്തകള്‍ വരികയും ചെയ്തിരുന്നു.

കൂടാതെ, ഓപ്പറേഷൻ തൂഫാനെതിരെ റഹീം രംഗത്തെത്തി എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ശ്രീകാന്ത് പള്ളിത്തോട്ട്, റിയാസ് തത്തോത്ത് എന്നീ ഫേസ്ബുക്ക് അക്കൗണ്ട് ഉടമകള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. തുടർച്ചയായി എംപിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.

SUMMARY: Case registered against Congress worker over fake Facebook post targeting MP A.A. Rahim.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിലും മഴ ലഭിച്ചേക്കും

ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നാളെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ബെംഗളൂരു–മുംബൈ റൂട്ടിൽ; സമയക്രമം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഈ മാസം...

തിരുവല്ലയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

പത്തനംതിട്ട: തിരുവല്ലയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. തിരുവല്ല നിരണത്താണ് സംഭവം. നിരണം...

കായികതാരങ്ങൾക്ക് അവസരം; സിആർപിഎഫിൽ 521 കോൺസ്റ്റബിൾ

ന്യൂഡല്‍ഹി: സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) സ്‌പോർട്‌സ് ക്വാട്ട വഴി...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട റാന്നി, നെല്ലിക്കാമൺ സ്വദേശിനി ഏലിയമ്മ വർഗീസ് (അമ്മിണി-81) ബെംഗളൂരുവില്‍...

സി.എന്‍.ജി വില കുതിച്ചുയരുന്നു

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വർധനവില്‍നിന്ന് ആശ്വാസം തേടി സി.എൻ.ജിയെ ആശ്രയിച്ചവർക്ക്...

വനിതകൾക്ക് സൗജന്യ ബസ് യാത്ര: തമിഴ്നാട്ടിൽ പദ്ധതി വിപുലീകരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി...

ഏഷ്യൻ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി...

Related Articles

Popular Categories