ബെംഗളൂരു: ഗ്രേറ്റർ ബെംഗളുരു അതോറിറ്റിയുടെ കീഴിലുള്ള രണ്ട് മുനിസിപ്പൽ കോർപ്പറേഷനുകളുടെ വാർഷിക ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിച്ചു. ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷന്‍, സെൻട്രൽ സിറ്റി കോർപ്പറേഷന്‍ എന്നിവയാണ് ഇന്നലെ ബജറ്റ് അവതരിപ്പിച്ചത്. അടിസ്ഥാനസൗകര്യ വികസനത്തിനാണ് ഇരു കോർപ്പറേഷനുകളും കൂടുതല്‍ തുക നീക്കിവെച്ചത്.
ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷന് 3889.98 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റാണ് കമ്മിഷണർ ഡി.എസ്.രമേഷ് അവതരിപ്പിച്ചത്. കെ.ആർ. പുരം, ഔട്ടർ റിങ് റോഡ് മേഖ ലകൾ ഉൾപ്പെടുന്ന 50 വാർഡുകൾ ഉൾപ്പെടുന്ന കോർപ്പറേഷ് നിൽ റോഡുകളുടെയും ഓവു ചാലുകളുടെയും കവലകളുടെയും വികസനത്തിന് 112.5 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിന് 227 കോടി രൂപ വകയിരുത്തി. പ്രധാന റോഡുകളിൽ മേൽ നടപ്പാലങ്ങൾ ഉൾപ്പെടെ നിർമികക്കാൻ 50 കോടിയുംഅടിപ്പാതകൾക്കും മേൽപ്പാതകൾക്കുമായി 25 കോടിയും പൊതുസ്ഥലങ്ങൾ വികസിപ്പിക്കാൻ 20 കോടിയും മാലിന്യനിർമാർജ നത്തിന് 800 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
സെൻട്രൽ സിറ്റി കോർപ്പറേഷന്റെ 3426.61 കോടി രൂപയുടെ ബജറ്റാണ് കോർപറേഷൻ കമ്മിഷണർ രാജേന്ദ്ര പോളൻ അവതരിപ്പിച്ചത്. നഗരത്തിന്റെ വാണിജ്യ പ്രാധാന്യം ആഗോളതലത്തിലേക്ക് ഉയർത്താൻ തിരഞ്ഞെടുത്ത റോഡുകളെ വാണിജ്യ ഇടനാഴികളായി വികസിപ്പിക്കുമെന്നാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. സിറ്റി കോർപറേഷനിലെ ഓരോ വാർഡിനും വികസനത്തിന് 2.25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നഗരത്തിലെ ചരിത്ര പ്രസിദ്ധമായ കെആർ മാർക്കറ്റ്, റസൽ മാർക്കറ്റ്, ജോൺസൻ മാർക്കറ്റ്, കലാസി പാളയ മാർക്കറ്റ് എന്നിവ നവീകരിക്കും.
ബിബിഎംപിക്ക് പകരം ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി നിയമം മൂലം നിലവിൽവന്നശേഷം ആദ്യത്തെ ബജറ്റാണ് കോർപ്പറേഷനുകൾ അവതരിപ്പിക്കുന്ന ത്. നിലവിൽ ജനപ്രതിനിധികൾ കോർപ്പറേഷനുകളിൽ ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥരാണ് ബജറ്റ് തയ്യാറാക്കി അവതരിപ്പിച്ചത്. ബാക്കി മൂന്ന് കോർപ്പറേഷനുകളായ ബെംഗളൂരു നോർത്ത്, സൗത്ത്, വെസ്‌റ്റ് സിറ്റി കോർപറേഷനുകളിലേക്കുള്ള ബജറ്റ് ഇന്ന് അവതരിപ്പിക്കും.
SUMMARY: Central City, East City Corporation GBA Budget; Priority given to infrastructure development















