‘ഞങ്ങൾ വിഐപികളാണ്, ക്യൂ നിൽക്കാനാവില്ല’; ഐപിഎൽ ടിക്കറ്റുകൾ ഫ്രീയായി നൽകണമെന്ന് നൽകണമെന്ന് കർണാടക എംഎൽഎമാർ

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശനിയാഴ്ച ഐപിഎൽ 19-ാം സീസണിന് തുടക്കമാകാനിരിക്കെ, ടിക്കറ്റ് കിട്ടാത്തതിലുള്ള അമർഷം കർണാടക നിയമസഭയിൽ ചർച്ചയായി. ഓരോ എംഎൽഎയ്ക്കും കുറഞ്ഞത് അഞ്ച് ടിക്കറ്റുകൾ വീതം കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ) സൗജന്യമായി നൽകണമെന്നാണ് ആവശ്യം. തങ്ങൾ വിഐപികളാണെന്നും സാധാരണക്കാരെപ്പോലെ ക്യൂ നിൽക്കാനോ ജനറൽ ഗാലറിയിൽ ഇരിക്കാനോ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് ഈ വിഷയം സഭയിൽ ഉന്നയിച്ചിട്ടുണ്ടെന്നും ടിക്കറ്റുകൾ ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സ്പീക്കറോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ഹുൻഗുണ്ടിൽനിന്നുള്ള എംഎൽഎ വിജയാനന്ദ് കാശപ്പനവർ മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാരിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങളും കുറഞ്ഞ നിരക്കിൽ സ്ഥലവും സുരക്ഷയും കൈപ്പറ്റുന്ന കെഎസ്‌സിഎ ജനപ്രതിനിധികളെ ബഹുമാനിക്കുന്നില്ലെന്നും എംഎൽഎമാർ ആരോപിച്ചു. പ്രതിമാസം വെറും 1,600 രൂപ വാടകയ്ക്കാണ് 16 ഏക്കറോളം വരുന്ന സ്ഥലം അസോസിയേഷന് നൽകിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക് ചൂണ്ടിക്കാട്ടി. എന്നാൽ ഒരു ടിക്കറ്റിന് ആയിരക്കണക്കിന് രൂപ ഈടാക്കി അവർ നമ്മളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.

വിഷയം ഗൗരവകരമാണെന്നും എംഎൽഎമാർക്കും കുടുംബത്തിനുമായി കുറഞ്ഞത് നാല് ടിക്കറ്റുകളെങ്കിലും നൽകാൻ സർക്കാർ അസോസിയേഷനോട് ആവശ്യപ്പെടണമെന്നും സ്പീക്കർ യു.ടി. ഖാദർ നിർദ്ദേശിച്ചു. എംഎൽഎമാരുടെ ഈ ‘അവകാശ’ത്തിനായി കെഎസ്‌സിഎ ഭാരവാഹികളുമായി സംസാരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സഭയ്ക്ക് ഉറപ്പുനൽകി.

2026ലെ ഐ.പി.എൽ പതിപ്പ് ശനിയാഴ്ച റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ആദ്യ മത്സരത്തോടെ ആരംഭിക്കും.
SUMMARY: ‘We are VIPs, we can’t stand in queues’; Karnataka MLAs demand free IPL tickets

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിന് ജാമ്യം

കൊച്ചി: അബ്കാരി കേസില്‍ റിപ്പോർട്ടർ ടി.വി എംഡി ആന്റോ അഗസ്റ്റിന് ജാമ്യം....

സ്വർണ വിലയില്‍ നേരിയ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ നേരിയ വർധനവ്. 22 കാരറ്റ് സ്വർണത്തിന്...

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. പട്ടാമ്പി -...

കെ.പി.എസ്.സി. നിയമന ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി ഹൈക്കോടതി

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ വഴിയുള്ള നിയമനങ്ങളിൽ ക്രമക്കേടുകൾ നടന്നെന്ന...

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി...

40 കോടി രൂപ ചെലവഴിച്ച ബിഎംടിസി ഡിജിറ്റൽ ബോർഡുകൾ തകരാറിൽ; യാത്രക്കാർക്ക് ലഭിക്കുന്നത് തെറ്റായ വിവരങ്ങൾ

ബെംഗളൂരു: യാത്രക്കാർക്ക് ബസുകളുടെ നമ്പർ, റൂട്ട്, ലക്ഷ്യസ്ഥാനം, എത്തിച്ചേരുന്ന ഏകദേശ സമയം...

തീർഥാടകരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു; കാറിന് തീയിട്ട് ജനക്കൂട്ടം

സര്‍ബകാന്ത: ഗുജറാത്തിലെ ഹിമ്മത്‌നഗറില്‍ അമിതവേഗതയില്‍ വന്ന സ്‌കോര്‍പിയോ കാര്‍ തീര്‍ത്ഥാടക സംഘത്തിനിടയിലേക്ക്...

അഫ്ഗാനിൽ പാക് വ്യോമാക്രമണം: 28 മരണം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടതായി അവകാശവാദം. കിഴക്കൻ...

Related Articles

Popular Categories