രാജാജിനഗറിലെ ലുലു മാളിന് സമീപം കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു

ബെംഗളൂരു: രാജാജിനഗറിലെ ലുലു മാളിന് സമീപം കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസിന് തീപിടിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ബസിലുണ്ടായിരുന്ന 21 യാത്രക്കാരെ സമയോചിതമായി പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബസ് കത്തിനശിച്ചു.

കെമ്പെഗൗഡ ബസ് സ്റ്റേഷനിൽ (മജസ്റ്റിക്) നിന്ന് രാത്രി 10.15 ന് ബസ് പുറപ്പെട്ട് ഏതാനും മിനിറ്റുകൾക്കുള്ളിൽ, രാത്രി 10.30 ഓടെയാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന KA57F-1062 എന്ന ബസിനാണ് തീപ്പിടിച്ചത്. ലുലു മാളിന് സമീപം വാഹനം നീങ്ങിക്കൊണ്ടിരിക്കുമ്പോൾ, അതുവഴി കടന്നുപോയ ഒരു മോട്ടോർ സൈക്കിൾ യാത്രികൻ എഞ്ചിന്റെ താഴത്തെ ഭാഗത്ത് നിന്ന് തീ ഉയരുന്നത് ശ്രദ്ധിക്കുകയും ഉടൻ തന്നെ ബസ് ജീവനക്കാരെ അറിയിക്കുകയും ചെയ്തു.ഡ്രൈവർ ഉടൻ തന്നെ വാഹനം റോഡിന്റെ ഇടതുവശത്തേക്ക് ഒതുക്കി. ബസിലെ  ജീവനക്കാർ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. രാജാജിനഗറിൽ നിന്നുള്ള അഗ്നിശമന സേന സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു.

ഡീസൽ ചോർച്ച, അല്ലെങ്കില്‍ ഇലക്ട്രിക്കൽ വയറിംഗിലെ ഷോർട്ട് സർക്യൂട്ട് ആവാം കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
SUMMARY: KSRTC bus catches fire near Lulu Mall in Rajajinagar; passengers escape unharmed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദീപ്തി വടംവലി മത്സരം: റെഡ് ഫോഴ്സ് ചെർപ്പുളശേരി ജേതാക്കൾ

ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഇരുപത്തേഴാമത് അന്തർ സംസ്ഥാന വടംവലി...

തുടർച്ചയായ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവന് ഒറ്റയടിക്ക് 1080 രൂപ വർധിച്ചു

തിരുവനന്തപുരം: തുടർച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില തിരിച്ചുകയറി. ഗ്രാമിന് 135...

കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മുക്കത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരശ്ശേരി...

കർണാടകയിൽ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ്

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നവംബർ 23 മുതൽ ഇടിമിന്നലിനും മഴയ്ക്കും...

സിൽക്ക് ബോർഡ് ഔട്ടർ റിങ് റോഡിൽ സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം; ജിം പരിശീലകൻ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ സിൽക്ക് ബോർഡ് ഔട്ടർ റിങ് റോഡിൽ കാറിടിച്ച് ജിം...

പയ്യന്നൂരിലെ ധനരാജ് വധക്കേസിൽ വിധി ഇന്ന്

കണ്ണൂര്‍: പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിൽ തളിപ്പറമ്പ് അഡീഷണൽ...

സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു; ചൊവ്വാഴ്ച മുതല്‍ ശക്തമാകും

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴയെത്തുന്നു. അടുത്ത അഞ്ച് ദിവസത്തേയ്ക്കുള്ള...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും  

ബെംഗളൂരു: വൈദ്യുതി വിതരണ ശൃംഖലയിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരുവിലെ 127-ലേറെ പ്രദേശങ്ങളിൽ...

Related Articles

Popular Categories