Wednesday, March 25, 2026
30.6 C
Bengaluru

ചന്നപട്ടണയിലെ ബസപകടം; മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു 

ബെംഗളൂരു: കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്കു വന്ന സ്വകാര്യ ബസ് മൈസൂരുവിനു സമീപം ചന്നപട്ടണ പുട്ടപ്പനദുഡിയില്‍ റോഡരികിലെ ഇരുമ്പു വേലിയില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചു. ബെംഗളൂരു കലാശിപാളയയില്‍ വ്യാപാരിയായ വടകര അഴിയൂര്‍ പള്ളിത്താഴ പാലകുല്‍ എടവന എ.കെ. റഷീദ് (45), ബെംഗളൂരു ആടുഗോഡിയിലെ വ്യാപാരി കോഴിക്കോട് കാപ്പാട് സിദ്ദിഖ് പള്ളിക്ക് സമീപം കൈതക്കല്‍ സിദ്ദിഖിന്റെ മകന്‍ സക്കീര്‍ ഹുസൈന്‍ (28), കൊയിലാണ്ടി കസ്റ്റംസ് റോഡില്‍ സൂറത്ത് മന്‍സിലില്‍ മുഹമ്മദ് ഫര്‍ഹാന്‍ (22), വടകര അഴിയൂര്‍ സ്വദേശി സുരേഷ്‌കുമാറിന്റെ മകന്‍ ആദിത്യ സുരേഷ് (മോനൂട്ടന്‍ -24) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ കണ്ണൂര്‍ വള്ളിത്തോട് സ്വദേശികളായ അശ്വിന്‍ (22), അതുല്‍ (23) എന്നിവര്‍ ചന്നപട്ടണ ചാമുണ്ഡേശ്വരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരെയും പിന്നീട് തുടര്‍ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോയി.

ചന്നപട്ടണ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമാണ് ബന്ധുക്കള്‍ക്കു മൃതദേഹങ്ങള്‍ വിട്ടുനല്‍കിയത്. ആശുപത്രി നടപടികള്‍ക്കും നാട്ടിലെത്തിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ക്കും ബെംഗളൂരു ഓള്‍ ഇന്ത്യ കെ.എം. സി.സി. പ്രവര്‍ത്തകരായ ടി.സി മുനീര്‍, അഫ്‌സല്‍ ബിഡദി, സലീം കെ.ആര്‍.പുരം, റസാക്ക്,നാസര്‍ നീലസാന്ദ്ര, മുഹമ്മദ് കെ ആര്‍ പുര, ബുഷീര്‍ നീലസാന്ദ്ര, ഫായിസ്
ഷമ്മു, ഷഫീക് പി സി, റഹ്‌മാന്‍ ഹാരിസ് നീലസാന്ദ്ര, ഹാഷിം നീലസന്ദ്ര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എഐകെഎംസിസി ബെംഗളൂരു, മൈസുരു കമ്മിറ്റികളുടെ ആംബുലന്‍സിലാണ് മൃതദേഹങ്ങള്‍ നാട്ടിലേക്കയച്ചത്.

ഞായറാഴ്ച രാത്രി 8ന് കോഴിക്കോട്ടു നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട പി.കെ.ട്രാവല്‍സിന്റെ വോള്‍വോ സ്ലീപ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ പുലര്‍ച്ചെ നാലരയോടെ ബെംഗളൂരു-മൈസൂരു അതിവേഗ പാതയിലാണ് അപകടം. ഉഗാദി, ചെറിയ പെരുന്നാള്‍ അവധിക്കു ശേഷം ബെംഗളൂരുവിലേക്ക് പോയവരാണ് ബസില്‍ അധികവും. 36 യാത്രക്കാരും ഏഴ് ജീവനക്കാരും ഉള്‍പ്പെടെ 43-പേരായിരുന്നു.

അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. റോഡില്‍നിന്നു തെന്നിമാറിയ ബസ് റോഡരികിലെ ഇരുമ്പുവേലിയില്‍ ഇടിക്കുകയായിരുന്നു. ബസ് ഡ്രൈവര്‍ റിയാസ് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. എതിരെ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത് എന്നായിരുന്നു ഡ്രൈവറുടെ മൊഴി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നു കണ്ടെത്തിയത്. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത ചന്നപട്ടണ ട്രാഫിക് പോലീസ്, ഡ്രൈവറുടെ അറസ്റ്റും രേഖപ്പെടുത്തി. എസ്പി ആര്‍.ശ്രീനിവാസ ഗൗഡ ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു.
SUMMARY: Channapatna bus accident; Bodies of deceased Malayalis brought back home

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസ്: ഇടപെടാന്‍ വിസമ്മതിച്ച്‌ സുപ്രീം കോടതി

ഡല്‍ഹി: ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ആശ്വാസം. രാഹുലിന്റെ മുൻകൂർ...

സ്വര്‍ണ വിലയില്‍ വര്‍ധന

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാമിന് 345 രൂപ വര്‍ധിച്ച്‌ 13,445...

കനത്ത ചൂട്: 12 ജില്ലകളില്‍ ഉയര്‍ന്ന താപനിലാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്.  ഇന്ന്...

ഡോ. സുഷമ ശങ്കറിന് ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്കാരം

ബെംഗളൂരു: സാഹിത്യകാരിയും അധ്യാപികയുമായ ഡോ. സുഷമ ശങ്കറിന് ഭാഷാശ്രീ സാംസ്കാരിക മാസികയുടെ...

നവവധുവിന്റെ വാരിയെല്ലും കാല്‍മുട്ടും അടിച്ചു പൊട്ടിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

കഴക്കൂട്ടം: നവവധുവിനെ മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചെന്ന കേസില്‍ ഭർത്താവിനെ കഴക്കൂട്ടം പോലീസ്...

Topics

ഡോ. സുഷമ ശങ്കറിന് ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്കാരം

ബെംഗളൂരു: സാഹിത്യകാരിയും അധ്യാപികയുമായ ഡോ. സുഷമ ശങ്കറിന് ഭാഷാശ്രീ സാംസ്കാരിക മാസികയുടെ...

പിങ്ക് ലൈനില്‍ സുരക്ഷാപരിശോധന ഒരാഴ്ചയ്ക്കകം; സർവീസ് മേയിൽ ആരംഭിക്കും 

ബെംഗളൂരു: കലേന അഗ്രഹാര മുതല്‍ നാഗവാര വരെ 21.24 കിലോമീറ്റര്‍ നീളുന്ന...

ബെംഗളൂരുവി​ൽ നി​ന്ന് മോ​ഷ്ടി​ച്ച കാ​ർ രാ​ജ​സ്ഥാ​നി​ൽ ക​ണ്ടെ​ത്തി; അന്തർസംസ്ഥാന വാഹന മോഷ്ടാവ് അറസ്റ്റിൽ

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ബാഗലൂരിൽ ഉടമയുടെ വീടിനോട് ചേർന്നുള്ള സ്ഥലത്ത് പാർക്ക്...

ബെംഗളൂരുവിലെ തി​ര​ക്കേ​റി​യ റോ​ഡി​ൽ ബി​യ​ർ കു​ടി​ച്ച് ബൈ​ക്കില്‍ ഉല്ലാസയാത്ര; മൂ​ന്ന് യു​വ ഡോ​ക്ട​ർ​മാ​ർ പി​ടി​യി​ൽ

ബെംഗളൂരു: ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ൽ മ​ദ്യ​പി​ച്ചു​കൊ​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത ഡോ​ക്ട​ർ​മാ​ർ...

ചന്നപട്ടണക്ക് സമീപം കേരളത്തിൽ നിന്നുള്ള സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു; 4 മലയാളികൾ മരിച്ചു

ബെംഗളൂരു: മൈസൂരുവിന് സമീപം ചന്നപ്പട്ടണ മദ്ടൂരില്‍ കേരളത്തിൽ നിന്നുള്ള സ്വകാര്യ ബസ്...

മലയാളി യുവാവിനെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളരു: കണ്ണൂർ സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ...

ബെംഗളൂരുവില്‍ വാഹനാപകടം; മൂന്ന് സ്ത്രീകൾ മരിച്ചു, എട്ട് പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളിയുടെ പ്രാന്തപ്രദേശത്തുള്ള റാണി ക്രോസിന് സമീപം...

ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട; 9 കോടിയോളം രൂപയുടെ മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. ഡൽഹിയിൽ നിന്നും ട്രെയിനില്‍ ബെംഗളൂരുവിലേക്ക്...

Related News

Popular Categories

You cannot copy content of this page