ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണക്കമ്മിറ്റി ചെയര്‍മാനായി രമേശ് ചെന്നിത്തലയെ എഐസിസി നിയോഗിച്ചു. പ്രചാരണ കമ്മിറ്റിയുടെ സഹഅധ്യക്ഷന്‍ ഡോ. ശശി തരൂരും കണ്‍വീനര്‍ ഷാഫി പറമ്പിലുമാണ്.
ഹൈബി ഈഡൻ എംപി, എംഎൽഎമാരായ റോജി എം. ജോൺ, സി.ആർ. മഹേഷ്, മാത്യു കുഴൽനാടൻ എന്നിവർക്കൊപ്പം രമ്യ ഹരിദാസ്, എം. ലിജു, ദീപ്തി മേരി വർഗീസ് എന്നിവർ പ്രചാരണ സമിതി അംഗങ്ങളായിരിക്കും. ബെന്നി ബഹനാന്‍ എംപിയാണ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക ചെയര്‍മാന്‍. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് സഹചെയര്‍മാന്‍.
അതേസമയം, നിയമസഭാ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഞായറാഴ്ച കൊച്ചിയില്‍ ചേരാനിരുന്ന കെപിസിസി നേതൃയോഗം മാറ്റിവെച്ചു. യോഗം തിങ്കളാഴ്ച തിരുവനന്തപുരത്ത് കെപിസിസി ഓഫീസില്‍ ചേരും.
SUMMARY: Chennithala appointed as chairman of Congress campaign committee















