Thursday, February 5, 2026
25 C
Bengaluru

സി ജെ റോയിയുടെ മരണം: നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്ന് എം ഡി ടി എ ജോസഫ്

ബെംഗളൂരു: കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ മരണത്തിൽ വിശദീകരണവുമായി കോൺഫിഡന്റ് ഗ്രൂപ്പ്. റോയിയുടെ മരണം മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കോൺഫിഡന്റ് ​ഗ്രൂപ്പ് എംഡി ടി.എ.ജോസഫ്.

റോയി കൈകാര്യം ചെയ്തിരുന്നത് ബെംഗളുരുവിലെ കാര്യങ്ങള്‍ മാത്രമാണ്. കേരളത്തിലെ പ്രോജക്ടുകളുടെ മുഴുവന്‍ ചുമതലയും തനിക്കെന്ന് ടി എ ജോസഫ് വ്യക്തമാക്കി. തങ്ങളുടെ പക്കല്‍ ആരുടെയും കള്ളപ്പണമില്ല. കോണ്‍ഫിഡന്റ് ഗ്രൂപ്പിന് പിന്നാലെ ഇ ഡിയോ സി ബി ഐയോ ഇല്ല. ചില യൂട്യൂബ് മാധ്യമങ്ങള്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്നും മരിച്ചിട്ടും റോയിയെ വേട്ടയാടുകയാണെന്നും ടി എ ജോസഫ് കുറ്റപ്പെടുത്തി. നാളെ മുതല്‍ കൊച്ചിയിലെ ഓഫീസില്‍ താന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

റോയിയുടെ മരണത്തിനുശേഷം കോണ്‍ഫിഡന്റ് ഗ്രൂപ്പ് വിശദീകരണവുമായി എത്തുന്നത് ആദ്യമായിട്ടാണ്. വാര്‍ത്താ സമ്മേളനം നേരത്തെ റദ്ദാക്കിയിരുന്നു.
SUMMARY: CJ Roy’s death: MD TA Joseph says investors need not worry

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വീണ്ടും കുറഞ്ഞ് സ്വർണവില; പവന് 3680 രൂപ കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിലെ സ്വർണവിപണിയില്‍ വൻ വിലയിടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ശബരിമല സ്വർണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

കൊച്ചി: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയില്‍നിന്ന് സ്വർണം കവർന്ന കേസില്‍ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണൻപോറ്റിക്ക്...

മുൻ എംഎല്‍എ എം മുരളി അന്തരിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് മുൻ എംഎല്‍എ എം മുരളി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ...

 ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കോഴിക്കോട് കൊയിലാണ്ടി കപ്പണ ഹൗസില്‍ കെ.ആർ.ലീല (74) ബെംഗളൂരുവില്‍ അന്തരിച്ചു....

ശിവകോട്ടെ മുത്തപ്പന്‍ തിരുപ്പന മഹോത്സവം ഫെബ്രുവരി 14,15 തീയതികളില്‍

ബെംഗളൂരു: ശിവകോട്ടെ ശ്രീ മുത്തപ്പന്‍ ചൈതന്യ മഠപ്പുരയിലെ വാര്‍ഷിക മഹോത്സവത്തിന് ഫെബ്രുവരി...

Topics

നമ്മ മെട്രോയില്‍ ടിക്കറ്റ് നിരക്ക് വീണ്ടും ഉയർത്തുന്നു; പുതിയ ചാർജ് 9ന് നിലവിൽ വന്നേക്കും

ബെംഗളൂരു: ഒരു വർഷത്തിനിടെ വീണ്ടും ടിക്കറ്റ് നിരക്ക് ഉയർത്താനുള്ള നീക്കവുമായി നമ്മ...

ബെംഗളൂരുവില്‍ ജനവാസ മേഖലയില്‍ നിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടി

ബെംഗളൂരു: നഗരത്തിലെ ജനവാസമേഖലയില്‍ നിന്ന് സ്ഫോടക ശേഖരം പോലീസ് പിടിച്ചെടുത്തു. 15...

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

ബെംഗളൂരു: കനക്പുരയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു ഒരു കുടുംബത്തിലെ 3 പേർ...

ബെംഗളൂരുവില്‍ അപ്പാർട്മെന്റിന് സമീപം പുള്ളിപ്പുലിയുടെ സാന്നിധ്യം 

ബെംഗളൂരു: നഗരത്തിലെ ജെപി നഗറിനു സമീപത്തെ അഞ്ജനപുര ഏഴാം ബ്ലോക്കിലെ അപ്പാർട്മെന്റിനടുത്ത്...

സായാഹ്ന സവാരിക്കിറങ്ങിയ സ്ത്രീയുടെ സ്വർണമാല കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ന്നു

ബെംഗളൂരു: സായാഹ്ന സവാരിക്കിറങ്ങിയ സ്ത്രീയുടെ സ്വർണമാല കത്തികാട്ടി കവർന്നെടുത്തു. ബെംഗളൂരു മദനായകനഹള്ളി...

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള; ഇന്ന് മൂന്ന് മലയാള ചിത്രങ്ങള്‍

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള മേളയിൽ ഇന്ന് മൂന്നു മലയാള ചിത്രങ്ങള്‍...

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള; കയ്യടി നേടി ‘മോഹ’വും കാടും, ഇന്ന് 59 ചിത്രങ്ങൾ

ബെംഗളൂരു: 17-മത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രേക്ഷക ശ്രദ്ധ നേടി...

65 വയസ്സുകാരി കൊല്ലപ്പെട്ടു, വീട്ടുജോലിക്കാരനെ സംഭവസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവില്‍ 65 വയസ്സുള്ള സ്ത്രീയെ കൊല്ലപ്പെട്ട നിലയിലും വീട്ടുജോലിക്കാരനെ സംഭവസ്ഥലത്ത്...

Related News

Popular Categories

You cannot copy content of this page