കണ്ണൂർ: കണ്ണൂർ ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി. മുസ്‌ലിം ലീഗ് സ്ഥാനാർഥി ടി.പി അറുവയെ കാണാതായെന്ന് മാതാവിന്റെ പരാതി. വോട്ട് ഭിന്നിപ്പിക്കുന്നതിന് സിപിഎം നടത്തുന്ന നാടകമാണിതെന്നും സ്ഥാനാര്‍ഥിയെ അവര്‍ ഒളിപ്പിച്ചിരിക്കാനാണ് സാധ്യതയെന്നും യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സി ജി അരുണ്‍, കണ്‍വീനര്‍ പി കെ യൂസഫ് എന്നിവര്‍ ആരോപിച്ചു.
വിഷയത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും സ്ഥാനാര്‍ഥിയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെട്ട് വിവാദമുയര്‍ത്തുന്നത് ശരിയല്ലെന്നും സിപിഎം ലോക്കല്‍ സെക്രട്ടറി ടി ജയേഷ് പറഞ്ഞു. പരാതിയുണ്ടെങ്കില്‍ യുഡിഎഫ് പോലിസില്‍ പരാതി നല്‍കണമെന്നും ജയേഷ് ആവശ്യപ്പെട്ടു.
SUMMARY: Complaint that the League candidate is missing in Kannur













