ബെംഗളൂരു: ഷോറൂമിലേക്ക് ബൈക്കുകളുമായി പോകുന്നതിനിടെ കണ്ടെയ്‌നർ ട്രക്കിന് തീപ്പിടിച്ച് 40 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ബെല്ലാരിയിലാണ് സംഭവം. ബെല്ലാരിയിലെയും വിജയപുരയിലെയും ഷോറൂമുകളിലേക്ക് കൊണ്ടുപോകുകയായിരുന്ന കണ്ടെയ്‌നർ ട്രക്കിന് ബെല്ലാരി ബൈപാസ് റോഡിന് സമീപം തിങ്കളാഴ്ച പുലർച്ചെയാണ് തീപിടിച്ചത്.
ചെന്നൈയിൽനിന്ന് യെമഹ ബൈക്കുകളുമായി എത്തിയ ട്രക്കിലാണ് തീപ്പിടിത്തമുണ്ടായത്. നിർത്തിയിട്ടിരുന്ന ട്രക്കിന്റെ ഉള്ളിൽനിന്ന് തീയുയരുകയായിരുന്നു. അഗ്നിരക്ഷാസേന എത്തി തീയണിച്ചുവെങ്കിലും ഇതിലുണ്ടായിരുന്ന 40 പുതിയ യമഹ FZ ബൈക്കുകൾ കത്തിനശിച്ചു. 60 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ട്രക്കിന്റെ ബാറ്ററിയിൽ നിന്ന് തീ പടർന്നതെന്നാണ് നിഗമനം. സംഭവത്തില്‍ ഗാന്ധിനഗർ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
SUMMARY: Container truck on its way to showrooms catches fire; 40 bikes gutted














