ന്യൂഡൽഹി: ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. രാജ്യത്തുടനീളം 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 60 രൂപയാണ് കൂടിയത്. വാണിജ്യ പാചകവാതകത്തിനും വില കൂടിയിട്ടുണ്ട്. 115 രൂപയുടെ വർധനയാണ് വാണിജ്യ എൽപിജിക്കുള്ളത്. പുതുക്കിയ നിരക്കുകൾ ശനിയാഴ്ച മുതൽതന്നെ പ്രാബല്യത്തിൽ വരും. 2025 ഏപ്രിൽ മുതൽ സബ്‌സിഡിയില്ലാത്ത ഗാർഹിക എൽപിജി സിലിണ്ടറിന് 853 രൂപ എന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.
വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറുകൾക്ക് കേരളത്തിൽ ഇനി 922 രൂപ നൽകണം. ഗാർഹിക സിലിണ്ടറുകൾക്ക് ചെന്നൈയിൽ ഇനി മുതൽ 868.50 രൂപക്ക് പകരം 912.50 രൂപയാകും. ഡൽഹിയിൽ ഇത് 853 രൂപയിൽനിന്ന് 913 രൂപയായി. മുംബൈയിൽ 852.50 രൂപയിൽനിന്ന് 912.50 രൂപയായി ഉയരും. കൊൽക്കത്തയിൽ 879 രൂപക്കു പകരം ഇനി 930 രൂപ നൽകണം.
19 കിലോഗ്രാം വരുന്ന വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില കേരളത്തിൽ ഇന്നുമുതൽ 1890 രൂപയായി ഉയരും. ഡൽഹിയിൽ ഇത് 1768.50 രൂപയിൽനിന്ന് 1883 രൂപയായാണ് വർധിക്കുന്നത്. മുംബൈയിൽ 1720.50ൽനിന്ന് 1835 ആയും കൊൽക്കത്തയിൽ 1875.50ക്കുപകരം 1990 ആയും ഉയരും.
SUMMARY: Cooking gas prices increased; Domestic cylinder to increase by Rs 60, increase effective from today















