വേടന്റെ പരിപാടിക്കിടെയുണ്ടായ തിരക്കില്‍ ട്രെയിൻ തട്ടി മകൻ മരിച്ചു; മനോവിഷമത്തില്‍ ജീവനൊടുക്കി ദമ്പതികള്‍

കാസറഗോഡ്: ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാസറഗോഡ് പൊയ്‌നാച്ചി പറമ്പിലാണ് സംഭവം. വേണുഗോപാല്‍ (50), ഭാര്യ സ്‌മിത (40) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ ഹാളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഡിസംബർ 29ന് ദമ്പതികളുടെ ഏകമകൻ ശിവാനന്ദ് (19) ട്രെയിൻ തട്ടി മരിച്ചിരുന്നു.

റാപ്പർ വേടന്റെ സംഗീത പരിപാടി കാണാനെത്തിയ യുവാവ് ട്രെയിൻ തട്ടി മരണപ്പെടുകയായിരുന്നു. പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമായിരുന്നു പരിപാടിക്കെത്തിയത്. ആളുകളെ വിവിധ ഗേറ്റുകളിലൂടെയാണ് സംഘാടകർ കടത്തിവിട്ടതെങ്കിലും തിരക്കുകൂടിയതോടെ അതെല്ലാം തകർന്നു. വേടൻ വൈകിയതിനാല്‍ പറഞ്ഞതിലും ഒന്നരമണിക്കൂർ വൈകിയായിരുന്നു പരിപാടി ആരംഭിച്ചത്.

സംഗീതപരിപാടി നടന്ന ബീച്ച്‌ പാർക്കിലേക്ക് ബേക്കല്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് അനധികൃതമായി കയറാനുള്ള വഴികളെല്ലാം റെയില്‍വേ അടച്ചിരുന്നു. എന്നാല്‍, ഇതു മറികടന്ന് പാർക്കിലെത്താനുള്ള ശ്രമമാണ് അപകടത്തിനു കാരണമായതെന്നാണ് നിഗമനം. എഞ്ചിനീയറിംഗ് വിദ്യാർഥിയായിരുന്നു ശിവാനന്ദ്.

ഏകമകന്റെ മരണത്തെത്തുടർന്ന് ദമ്പതികള്‍ കടുത്ത മാനസികവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ചികിത്സയും തേടിയിരുന്നു. ഏകമകൻ നഷ്ടപ്പെട്ടതിനാല്‍ ഇനി ജീവിക്കുന്നില്ലെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.

SUMMARY: Son dies after being hit by train in rush hour during hunter’s event; couple commits suicide in depression

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ വ​ൻ രാ​സ​ല​ഹ​രി​വേ​ട്ട. 105 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട്...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ...

കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷന്‍ ഓണാഘോഷം ഇന്ന് 

ബെംഗളൂരു: കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘നമ്മ...

വരൾച്ചയും ജലക്ഷാമവും; കർണാടകയിൽ 500 തടാകങ്ങൾ പുനരുജ്ജീവിപ്പിക്കാൻ 150 കോടിയുടെ പദ്ധതി

ബെംഗളൂരു: വരൾച്ചയും ജലക്ഷാമവും രൂക്ഷമാകുന്ന സാഹചര്യത്തിൽ കർണാടകയിലെ ഏഴ് ജില്ലകളിലായി 500...

കേരള ആര്‍ടിസിയുടെ ബെംഗളൂരു തലശ്ശേരി സ്വിഫ്റ്റ് ഡീലക്സ് നാളെ മുതൽ

ബെംഗളൂരു: കേരള ആർടിസിയുടെ പേരാവൂർ, നെടുംപൊയിൽ വഴിയുള്ള ബെംഗളൂരു– തലശ്ശേരി സ്വിഫ്റ്റ്...

എസ്ഐആറിൽ നിന്ന് പുറത്തായവർക്ക് ഇനിയും അപേക്ഷിക്കാം; സുപ്രധാന തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡൽഹി: എസ്.ഐ.ആറിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുമായി മറ്റ് രണ്ട് കമ്മിഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന...

പാക്കിസ്ഥാനില്‍ പോലീസ് ചെക്ക്‌പോസ്റ്റിന് നേരെ ചാവേര്‍ ആക്രമണം; സ്ത്രീകളും കുഞ്ഞുമടക്കം 12 പേര്‍ കൊല്ലപ്പെട്ടു

പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക്...

മാലിന്യ നിർമാർജനം ശക്തമാക്കാൻ ബെംഗളൂരു; പ്രതിദിന ശേഷി 9,000 ടണ്ണായി ഉയർത്തുന്നു

ബെംഗളൂരു: നഗരത്തിലെ മാലിന്യസംസ്‌കരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ പദ്ധതിയുമായി ഗ്രേറ്റർ...

Related Articles

Popular Categories