ബനസവാടി റെയിൽവേ യാർഡിലെ ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു

ബെംഗളൂരു: നഗരത്തിലെ ബനസവാടി റെയിൽവേ യാർഡിൽ നിന്ന് ഹെബ്ബാൾ ഭാഗത്തേക്കുള്ള റെയിൽവേ ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേ ഒഴിപ്പിച്ചു. ഓഗസ്റ്റ് 7 മുതൽ 9 വരെ നടത്തിയ നടപടിയിൽ 101.4 ചതുരശ്ര മീറ്റർ റെയിൽവേ ഭൂമിയാണ് കയ്യേറ്റങ്ങളിൽ നിന്ന് തിരിച്ചുപിടിച്ചത്.
അനധികൃതമായി സ്ഥാപിച്ച നിർമാണങ്ങളും മറ്റ് കയ്യേറ്റങ്ങളും കൈകൊണ്ടും യന്ത്രസഹായത്തോടെയും പൊളിച്ചുനീക്കിയാണ് ഭൂമി തിരിച്ചുപിടിച്ചത്. റെയിൽവേ ഭൂമിയിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി നടത്തിയ നടപടിയിൽ ആവശ്യമായ സ്ഥലങ്ങളിൽ യന്ത്രസഹായത്തോടെയുള്ള പൊളിക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നു.

ബെംഗളൂരുവിലെ വിലപ്പെട്ട റെയിൽവേ ഭൂമി സംരക്ഷിക്കുന്നതിനും റെയിൽവേയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഭൂമി ലഭ്യമാക്കുന്നതിനുമാണ് നടപടിയെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ബനസ്വാടി യാർഡിനും ഹെബ്ബാൾ ഭാഗത്തേക്കുമുള്ള റെയിൽവേ പാതയോട് ചേർന്ന പ്രദേശങ്ങളിൽ ഇത്തരം കയ്യേറ്റങ്ങൾ റെയിൽവേ വികസനപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന സാഹചര്യത്തിലാണ് നടപടി.
റെയിൽവേ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾക്കെതിരെ തുടർന്നും നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
SUMMARY: Railway land encroachments cleared at Banasavadi railway yard

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡെറാഡൂൺ: ഉത്തരാഖാണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ...

കോ​ഹ്‌​ലി​ക്കും ഗി​ല്ലി​നും സെ​ഞ്ചു​റി; വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മിന്നും ജയം. വിൻഡിസ്...

നന്ദിനി പാലിന്റെ ഗുണനിലവാരം ഉറപ്പാക്കല്‍; പരിശോധനയ്ക്ക് 23 പ്രത്യേക സംഘങ്ങൾ 

ബെംഗളൂരു: കർണാടകയിൽ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഗുണനിലവാര പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം....

വർത്തൂർ–ഗുഞ്ചൂർ റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പ്രത്യേക ദൗത്യസംഘം

ബെംഗളൂരു: വർത്തൂർ–ഗുഞ്ചൂർ റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും പരിഹരിക്കുന്നതിനായി വിവിധ...

പുതിയ ഗാർഹിക പാചകവാതക കണക്ഷൻ; സിലിണ്ടറിന്റെ വലിപ്പം കുറച്ചു; നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഗാർഹിക പാചകവാതക കണക്ഷന് അപേക്ഷിക്കുന്നവർക്ക് ഇനി 14.2...

മദ്യപാനത്തിനിടെ വാക്കുതർക്കം; തൃശൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

തൃശൂർ: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. കുളത്താശേരി...

കലാസ്വാദകർക്ക് നവ്യാനുഭൂതിയായി കഥകളി സന്ധ്യ

ബെംഗളൂരു: വിമാനപുര കൈരളീ നിലയം സ്കൂളിൽ 2023 മുതൽ നടന്നു വരുന്ന...

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ...

Related Articles

Popular Categories