കേരളീയം ഓണാഘോഷം സമാപിച്ചു

ബെംഗളൂരു: പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്ട്‌മെന്റിലെ മലയാളി കൂട്ടായ്മയായ കേരളീയത്തിന്റെ അഞ്ച് ദിവസം നീണ്ടു നിന്ന ഓണാഘോഷം സമാപിച്ചു. ‘ഗോയിങ് ബിയോണ്ട് ദ വാള്‍സ്’ എന്ന പേരില്‍ നാര്‍ക്കൊടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, ദിശാബോധ്  എന്നിവയുമായി സാഹകരിച്ചു ‘സേ യെസ് റ്റു ലൈഫ് ആന്‍ഡ്‌ നോ റ്റു ഡ്രഗ്സ്’ എന്ന മയക്കുമരുന്നിനെതിരെയുള്ള ആശയം ഉൾകൊള്ളിച്ചാണ് ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിച്ചത് .

സമാപന സമ്മേളനത്തിൽ രാജീവ്ഗാന്ധി ആരോഗ്യ സർവകാശല വൈസ് ചാന്‍സലര്‍ ഡോ. ഭഗവാൻ ബി.സി. നാര്‍ക്കൊടിക്സ് കണ്‍ട്രോള്‍ ബ്യൂറോ സൂപ്രണ്ട് രത്തൻ, ദിശാബോധ് ഡയരക്ടര്‍ ശിവാംഗി റെഡ്‌ഡി, അപാർട്മെന്റ് അസോസിയേഷൻ പ്രസിഡന്റ്‌ പ്രകാശ് സി എന്നിവർ പങ്കെടുത്തു. സംസ്ഥാനത്തെ ആദ്യ അപാർട്മെന്റ് കേന്ദ്രീകരിച്ചുള്ള ഗൃഹശുദ്ധി അഭിയാൻ ഓണാഘോഷ വേദിയിൽ ഉദ്ഘാടനം ചെയ്തു. എല്ലാവരും മയക്കുമരുന്നിനെതീരെ നിലകൊള്ളുമെന്ന പ്രതിജ്ഞ എടുത്ത ഈ ആഘോഷത്തിൽ ആയിരത്തിലേറെ പേർ പങ്കെടുത്തു.

ജൂലൈ 26 ന് പായസ മത്സരം, ഓണപാട്ട് മത്സരം, ഓഗസ്റ്റ് 1 ന് കലാമണ്ഡലം ആദിത്യന്റെ നേതൃത്വത്തിൽ പൂതന മോക്ഷം കഥകളി, ഓഗസ്റ്റ് രണ്ടിന് 20 ഓളം ടീമുകൾ പങ്കെടുത്ത വടംവലി മത്സരം, അസ്ഗസ്റ്റ് 8 ന് പൂക്കള മത്സരം, തീറ്റ മത്സരം, സാംസ്കാരിക പരിപാടികള്‍, 9 ന് ഘോഷയാത്ര, മെഗാതിരുവാതിര, ഓണസദ്യ, സംഗീത നിശാ തുടങ്ങി ഒട്ടേറെ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ വർഷത്തെ കേരളീയത്തിന്റെ ഓണാഘോഷം.

കേരളീയം പ്രസിഡന്റ്‌ രാജേഷ് വെട്ടംതൊടി, വൈസ് പ്രസിഡന്റ്‌ സഹീർ അബ്ബാസ്, ജനറൽ സെക്രട്ടറി ലിജോഷ് ജോസ്, ജോയിന്റ് സെക്രട്ടറി ബിന്ദു പി, ട്രഷറര്‍ ഡോ ചിന്റ്റൂ എസ് കുമാർ, കമ്മിറ്റി അംഗങ്ങളായ പ്രസാദ് സി പി, ഇർഫാന റോക്കി, ഡോ ദർശന എസ് കുമാർ, ഹരീഷ് ഭാസ്കരൻ, പ്രകാശ് എന്‍, ഗംഗധരൻ, ഡോ. ലക്ഷ്മി പൂയത്ത്, അരുൺ റാം, ദീപ കൃഷ്ണൻ, ജോബിൻ അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.

SUMMARY: Kerala Onam celebrations conclude

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

13-ന് സ്കൂളുകൾ അടച്ചിടില്ല; കാവേരി വിഷയത്തിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധം

ബെംഗളൂരു: കാവേരി ജലവിതരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13-ന് കർണാടക...

പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി നോര്‍ക്ക കെയര്‍ പ്ലസ്; രണ്ടാംഘട്ട എന്‍റോള്‍മെന്റ് ഉദ്ഘാടനം ഓഗസ്റ്റ് 18 ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍...

വിവാഹവാഗ്ദാനം നല്‍കി പീഡനം; ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറല്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഐ.പി.എല്‍ താരവും ബംഗാള്‍ ക്രിക്കറ്ററുമായ...

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കൊച്ചി: വയനാട്ടിലെ വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ വാറന്റ്. അമ്പലമേട്...

എൻഎസ്എസ്. കർണാടക വിജ്ഞാൻ നഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എൻഎസ്എസ് കർണാടക വിജ്ഞാൻ നഗർ കരയോഗത്തിന്റെ 2025-26 വർഷത്തേക്കുള്ള വാർഷിക...

അമ്മ അഡ്ഹോക്ക് കമ്മിറ്റി: അൻസിബയുടെ ഹര്‍ജി തള്ളി

കൊച്ചി: നടി ശ്വേതാ മേനോൻ സമർപ്പിച്ച ഹർജിയില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട്...

കെഎൻഎസ്എസ് ദൂരവാണിനഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് ദൂരവാണിനഗർ കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി എൻ വി...

ഗുരുവായൂരില്‍ വിവാഹത്തിളക്കം; ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച റെക്കോര്‍ഡ് ബുക്കിംഗ്

ഗുരുവായൂർ: ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരില്‍ ബുക്ക് ചെയ്തത് റെക്കോഡ് കല്യാണങ്ങള്‍....

Related Articles

Popular Categories