ഗുരുവായൂരില്‍ കാമുകിയെ കൊല്ലാൻ പെണ്‍വേഷം ധരിച്ചെത്തിയ കാമുകനടങ്ങുന്ന ക്രിമിനൽ സംഘം പിടിയില്‍

തൃശ്ശൂര്‍: ഗുരുവായൂരില്‍ വച്ച് യുവതിയെ കൊലപ്പെടുത്താനായി പെണ്‍വേഷം ധരിച്ചെത്തിയ അഞ്ചംഗസംഘം പിടിയിലായി. യുവതിയുടെ മുന്‍ കാമുകനും കൂട്ടാളികളെയുമാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 16 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

ഓഗസ്റ്റ് 4-ന് രാവിലെ പടിഞ്ഞാറേനടയില്‍ ബൈക്കില്‍ സ്ത്രീവേഷം ധരിച്ച് സംശയകരമായി നിന്നയാളെയും സുഹൃത്തിനെയും പട്രോളിങ് സംഘം ചോദ്യം ചെയ്തതോടെയാണ് ഗൂഢാലോചന പുറത്തുവന്നത്. സ്ത്രീവേഷം ധരിച്ചിരുന്നത് തൊടുപുഴ മുട്ടം ചോലാമറ്റത്തില്‍ പ്രസാദ് (43) ആണ്. ഇയാള്‍ ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നത് കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ തൊടുപുഴ മുട്ടം ഒറ്റപ്ലാക്കല്‍ ആദര്‍ശ് (23) ആണെന്നും പോലീസ് തിരിച്ചറിഞ്ഞതോടെ പ്രതികളുടെ പ്ലാന്‍ പൊളിയുകയായിരിന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വൈകിട്ടോടെ തൊടുപുഴ രജിസ്‌ട്രേഷനുള്ള കാറില്‍ കറങ്ങുകയായിരുന്ന സംഘത്തിലെ മറ്റ് മൂന്ന് പേരെക്കൂടി 16 ഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടി. തൊടുപുഴ മുട്ടം തൈപറമ്പില്‍ ബിനീഷ് (26), മുട്ടം തോട്ടുകര തേങ്ങില്‍ ഷാഹിദ് അലി (24), മണക്കാട് കാരക്കുന്നേല്‍ സ്റ്റീഫന്‍ (32) എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.

തൃശൂരില്‍ സ്പായില്‍ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിനിയായ പ്രസാദിന്റെ കാമുകി മറ്റൊരാളുമായി അടുപ്പത്തിലാണെന്നു മനസ്സിലാക്കി കാമുകിയെ വകവരുത്താനാണ് സംഘം എത്തിയതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി പ്രസാദിനെ പേടിച്ച് തൃശൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് താമസം മാറ്റിയിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ പ്രതികളും അവിടെയെത്തി യുവതിയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. യുവതിയെ പിന്നീട് പോലീസ് കണ്ടെത്തി സുരക്ഷിതമായി നാട്ടിലേക്ക് അയച്ചു.
SUMMARY: Criminal gang including boyfriend who came dressed as a woman to kill girlfriend in Guruvayur arrested after withdrawing from friendship

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി മലയാളിയായ ഡോ. പി.സി. ജാഫറിനെ നിയമിച്ചു

ബെംഗളൂരു: ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിഎംആർസിഎൽ) പുതിയ മാനേജിങ് ഡയറക്ടറായി...

കനത്ത മഴ, ഉത്തര്‍പ്രദേശില്‍ 100 വർഷം പഴക്കമുള്ള വീട് തകർന്നു വീണു; രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 6 പേര്‍ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ആറ്...

കെ.ആർ. മാർക്കറ്റിൽ വൻ ഒഴിപ്പിക്കൽ നടപടി; 233 അനധികൃത കടകൾ പൊളിച്ചുനീക്കി

ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ വ്യാപാര കേന്ദ്രങ്ങളിലൊന്നായ കെ.ആർ. മാർക്കറ്റിൽ ഗ്രേറ്റർ...

അനധികൃത ബൈക്ക് ടാക്‌സികൾക്കെതിരേ നടപടി കടുപ്പിച്ച് ഗതാഗതവകുപ്പ്; 263 ബൈക്കുകള്‍ പിടികൂടി

ബെംഗളൂരു: നഗരത്തിൽ വീണ്ടും ബൈക്ക് ടാക്‌സികൾക്ക് എതിരേ നടപടി നടപടി കടുപ്പിച്ച്...

ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും കോഴിക്കോട്ടേക്കുള്ള കർണാടക ആർടിസിയുടെ ആദ്യ ഫ്ലൈ ബസ് സര്‍വീസ് ഓഗസ്റ്റ് 15 മുതല്‍

ബെംഗളൂരു: ബെംഗളൂരുവിലക്ക് നിന്നും കേരളത്തിലേക്കുള്ള കർണാടക ആർടിസിയുടെ ആദ്യ ഫ്ലൈ ബസ്...

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ആലപ്പുഴ: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ...

നെലമംഗലയ്ക്ക് സമീപം താർ എസ്‌.യു.വി മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിന് സമീപം നെലമംഗല താലൂക്കിലെ കമ്പാലു ഗ്രാമത്തിന് സമീപം ചൊവ്വാഴ്ച...

Related Articles

Popular Categories