തൃശ്ശൂര്‍: ഗുരുവായൂരില്‍ വച്ച് യുവതിയെ കൊലപ്പെടുത്താനായി പെണ്‍വേഷം ധരിച്ചെത്തിയ അഞ്ചംഗസംഘം പിടിയിലായി. യുവതിയുടെ മുന്‍ കാമുകനും കൂട്ടാളികളെയുമാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 16 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
ഓഗസ്റ്റ് 4-ന് രാവിലെ പടിഞ്ഞാറേനടയില്‍ ബൈക്കില്‍ സ്ത്രീവേഷം ധരിച്ച് സംശയകരമായി നിന്നയാളെയും സുഹൃത്തിനെയും പട്രോളിങ് സംഘം ചോദ്യം ചെയ്തതോടെയാണ് ഗൂഢാലോചന പുറത്തുവന്നത്. സ്ത്രീവേഷം ധരിച്ചിരുന്നത് തൊടുപുഴ മുട്ടം ചോലാമറ്റത്തില് പ്രസാദ് (43) ആണ്. ഇയാള്‍ ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നത് കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ തൊടുപുഴ മുട്ടം ഒറ്റപ്ലാക്കല്‍ ആദര്‍ശ് (23) ആണെന്നും പോലീസ് തിരിച്ചറിഞ്ഞതോടെ പ്രതികളുടെ പ്ലാന്‍ പൊളിയുകയായിരിന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വൈകിട്ടോടെ തൊടുപുഴ രജിസ്ട്രേഷനുള്ള കാറില്‍ കറങ്ങുകയായിരുന്ന സംഘത്തിലെ മറ്റ് മൂന്ന് പേരെക്കൂടി 16 ഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടി. തൊടുപുഴ മുട്ടം തൈപറമ്പില്‍ ബിനീഷ് (26), മുട്ടം തോട്ടുകര തേങ്ങില് ഷാഹിദ് അലി (24), മണക്കാട് കാരക്കുന്നേല്‍ സ്റ്റീഫന്‍ (32) എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.
തൃശൂരില്‍ സ്പായില്‍ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിനിയായ പ്രസാദിന്റെ കാമുകി മറ്റൊരാളുമായി അടുപ്പത്തിലാണെന്നു മനസ്സിലാക്കി കാമുകിയെ വകവരുത്താനാണ് സംഘം എത്തിയതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി പ്രസാദിനെ പേടിച്ച് തൃശൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് താമസം മാറ്റിയിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ പ്രതികളും അവിടെയെത്തി യുവതിയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. യുവതിയെ പിന്നീട് പോലീസ് കണ്ടെത്തി സുരക്ഷിതമായി നാട്ടിലേക്ക് അയച്ചു.
SUMMARY: Criminal gang including boyfriend who came dressed as a woman to kill girlfriend in Guruvayur arrested after withdrawing from friendship
















