ആലപ്പുഴ: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവല്ല താലൂക്കിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കുമാണ് അവധി.
ആലപ്പുഴ ജില്ലയിലെ മൂന്ന് താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കുട്ടനാട്, ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കും ട്യൂഷന് സെന്ററുകള്‍ക്കും ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്കി.
ഇടുക്കിയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധിക്കാരണം നഷ്ടപ്പെട്ട് പോകുന്ന ക്ലാസുകള്‍ ഓണ്‍ലൈനായി എടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
SUMMARY: Holiday for various educational institutions in Pathanamthitta, Alappuzha and Idukki districts tomorrow















