ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമാക്കാൻ നിർണായക ഇടപെടൽ; ഡി. കെ. ശിവകുമാറിനും വിജയ്ക്കും കത്തയച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

തിരുവനന്തപുരം: തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് പദ്ധതിക്ക് പിന്തുണതേടി അയല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. മയക്കുമരുന്ന് വ്യാപനത്തിന് എതിരായ പോരാട്ടത്തില്‍ സഹകരണം തേടി കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇന്റലിജന്‍സ് അധിഷ്ഠിതമായ നിയമനടപടികള്‍ ശക്തിപ്പെടുത്തുകയും മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക ശൃംഖലകള്‍ തകര്‍ക്കുകയും അനധികൃത സമ്പാദ്യങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യുന്നതായി മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

നിരവധി അന്തര്‍സംസ്ഥാന, അന്തര്‍ദേശീയ മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്യാന്‍ കേരള പോലീസിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം സംഘങ്ങളെ ഫലപ്രദമായി നേരിടുന്നതിന് തത്സമയ വിവര കൈമാറ്റം, സംയുക്ത ഓപ്പറേഷനുകള്‍, ഏകോപിത ആസൂത്രണം എന്നിവ അനിവാര്യമാണ്. ഇതിന്റെ ഭാഗമായി കേരളം, കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പ്രവര്‍ത്തന പദ്ധതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ അഭ്യര്‍ഥിച്ചു. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സംസ്ഥാന പോലീസ് മേധാവി റാവഡ ചന്ദ്രശേഖര്‍, ടാക്ടിക്കല്‍ കമാന്‍ഡര്‍ പുട്ട വിക്രമാദിത്യ എന്നിവര്‍ അയല്‍സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ തയാറാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ലഹരിവിരുദ്ധ നടപടികള്‍ ശക്തമായി തുടരുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 2954 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 3176 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കായി 84 പൊലീസ് സബ് ഡിവിഷനുകളിലായി പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അയല്‍ സംസ്ഥാനങ്ങളുമായുള്ള സഹകരണത്തിലൂടെ ലഹരിക്കടത്തും വ്യാപനവും കൂടുതല്‍ ഫലപ്രദമായി നേരിടുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ കത്ത്.

ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി സ്‌കൂള്‍ ബാഗുകള്‍ പരിശോധിക്കുന്ന കാര്യം പരിഗണനയിലാണെന്നും രമേശ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു. സിനിമാ സെറ്റുകളിലെ പരിശോധനയില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
SUMMARY: Crucial intervention to strengthen Operation Toofan; Chief Minister V. D. Satheesan writes to D. K. Shivakumar and Vijay

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ചെന്നൈ: സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുന്നതിന് മുമ്പ് 'തമിഴ് തായ് വാഴ്ത്ത്'...

വർത്തൂർ മലയാളി അസോസിയേഷന്‍ ‘നമ്മ ഓണം’ ഓഗസ്റ്റ് 15, 16 തീയതികളിൽ

ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷൻ (വിഎംഎ) സംഘടിപ്പിക്കുന്ന ഓണാഘോഷം 'നമ്മ ഓണം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒരു പ്രതി കൂടി പിടിയിലായി, അറസ്റ്റ് ചെയ്തത് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന്

തിരുവനന്തപുരം: റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി...

റൈറ്റേഴ്സ് ഫോറം വൈഖരി സാഹിത്യസമാഹാര ചർച്ച സംഘടിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറം പുറത്തിറക്കിയ വൈഖരി...

കര്‍ക്കിടക വാവ് ബലിതര്‍പ്പണം: കൊച്ചി മെട്രോ സമയം ദീര്‍ഘിപ്പിച്ചു

കൊച്ചി: കർക്കിടക വാവുബലി തർപ്പണത്തിനായി എത്തുന്ന ജനങ്ങളുടെ യാത്രാസൗകര്യം മുൻനിർത്തി കൊച്ചി...

യെമെൻ തുറമുഖത്തും സൗദി അറേബ്യയുടെ എണ്ണശുദ്ധീകരണ ശാലയിലും ഹൂതി ആക്രമണം; ഏഴുമരണം

സനാ: യെമെനിലെ തുറമുഖവും സൗദി അറേബ്യയുടെ എണ്ണ യുദ്ധീകരണശാലയും ആക്രമിച്ച് ഹൂതി...

സ്മൈൽ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും കുടുംബ സംഗമവും

ബെംഗളൂരു: ചിക്കബാണവര കേന്ദ്രീകരിച്ച് രൂപീകരിച്ച സ്‌മൈല്‍ ബെംഗളൂരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും...

പുതിയ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു; സംവിധായകൻ ഷക്കീല്‍ നൂറാനി അറസ്റ്റില്‍

മുംബൈ: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മുതിർന്ന സംവിധായകൻ ഷക്കീല്‍ നൂറാനിയെ...

Related Articles

Popular Categories