അധ്യായം 24 📖 ജാതീയതയുടെ രക്തസാക്ഷി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

ജാതീയത രാക്ഷസീയരൂപം പൂണ്ടതിന്റെ ദൃഷ്‌ടാന്തമാണു പാനൂർ പോലീസ് സബ് ഇൻസ്പെക്‌ടറായിരുന്ന സോമൻ്റെ കൊലപാതകം. കേരളത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്ത ഈ സംഭവം നടന്നത് 1981 മാർച്ച് 12നാണ്. ഹിന്ദു പിന്നാക്ക വിഭാഗ ത്തിൽനിന്നു ക്രിസ്‌തുമതത്തിലേക്കു പരിവർത്തനം ചെയ്തവരായിരുന്നു സോമൻ്റെ പൂർവികർ. പാനൂരിനെ നടുക്കിയ ഈ സംഭവം നടക്കുമ്പോൾ ഞാൻ വന്ദനയിലെ വിദ്യാർഥിയാണ്. വന്ദനയിൽ നടത്തിയിരുന്ന പ്രതിമാസ പരിപാടികൾക്കു മൈക്ക് പെർമിഷൻ വാങ്ങിക്കാൻ പോയിരുന്ന അവസരത്തിലാണു ഞാൻ എസ്ഐ സോമനുമായി പരിചയത്തിലായത്.

പാനൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ചാണു ഞങ്ങൾ മൃതദേഹം കണ്ടത്. സോമനെ കൊന്നതാണെന്ന് ആശുപത്രിയിൽ കൂടിയിരുന്നവർ അടക്കം പറയുന്നുണ്ടായിരുന്നു. കൈക്കൂലി വാങ്ങുന്നവരെ ശാസിച്ചതും പാനൂർ പോലീസ് ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ചു നടന്നിരുന്ന അവിഹിത വേഴ്ചകളെ ചോദ്യം ചെയ്തതുമാണു ജാതിയുടെ പേരിൽ സോമനെ അംഗീകരിക്കാൻ വിമുഖത കാണിച്ച പോലീസുകാരെ കൂടുതൽ ചൊടിപ്പിച്ചതത്രേ. പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് ഈ കേസ് ആത്മഹത്യയാണെന്നു കണ്ടെത്തിയിരുന്നു. സോമന്റെ ഭാര്യ ആലീസ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നേരിൽ കണ്ടു നിവേദനം കൊടുത്തതിൻ്റെ ഫലമായിട്ടാണു സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. സിബിഐ പാനൂരിൽ ആദ്യമായി അന്വേഷിച്ച കേസായിരുന്നു ഇത്. ആശാരിയായും കല്ലുചെത്തുകാരനായും പാചകക്കാരനായും യാചകനായും അവർ പലയിടങ്ങളിലും കറങ്ങുന്നുണ്ടെന്ന ത്രസിപ്പിക്കുന്ന കഥകളാണ് ഓരോ ദിവസവും സിബിഐയെ കുറിച്ചു പ്രചരിച്ചത്.

സോമൻ വധക്കേസിൽ പാനൂർ സ്റ്റേഷനിലെ പോലീസുകാരായ രാജൻ, വിജയരാഘവൻ, ദാമോദരൻ, അസീസ് എന്നിവരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. പോലീസ് സ്റ്റേഷനു മുന്നിലെ രാജേഷ് ഹോട്ടൽ ഉടമ കുമാരൻ്റെ മൊഴിയാണു പ്രതികൾക്കു ശിക്ഷ വാങ്ങിക്കൊടുത്തത്. പോലീസുകാരുടെ ഭാഗത്തുനിന്ന് ഏറെ പ്രലോഭനങ്ങളും ഭീഷണിയും ഉണ്ടായിട്ടും കുമാരൻ മൊഴി മാറ്റാൻ തയ്യാറായില്ല. കുമാരൻ്റെ ഹോട്ടലിനു സമീപം മറ്റൊരു ഹോട്ടൽ തുറപ്പിച്ചാണു പോലീസുകാർ ഇതിനെതിരെ പ്രതികരിച്ചിത്. പിന്നീട് ഒരുപാടു വർഷം പോലീസുകാർ കുമാരന്റെ പീടികയിൽനിന്നു ഭക്ഷണം കഴിച്ചില്ല. കേസ് വിചാരണ നടന്നുകൊണ്ടിരിക്കെ 1983 ഓഗസ്റ്റ് 23നു കുമാരൻ മരണപ്പെട്ടു. പിന്നീട് ഹൈക്കോടതി ഇവരെ വെറുതെവിട്ടു.

പാനൂർ നാലാം പെര്യയിലെ നിത്യനസാന്നിധ്യമായിരുന്നു കടല വിൽപ്പനക്കാരൻ വള്ളോത്ത് അച്ചൂട്ടി. പാനൂരിൽ വരുന്ന ബസുകളിൽനിന്ന് എല്ലാ ദിവസവും അദ്ദേഹം നിശ്ചിത സംഖ്യ പിരിക്കുമായിരുന്നു. പോലീസ് സ്റ്റേഷനിലേക്കായിരുന്നത്രെ ഇത്. ഉന്തുവണ്ടിയിൽ നിലക്കടല വറുത്തു വിൽക്കുന്ന അച്ചൂട്ടി മുഖാന്തരമാണു ഞങ്ങൾ സുഹൃത്തുക്കൾ പരസ്‌പരം വിവരങ്ങൾ കൈമാറിയിരുന്നത്.

പാനൂരിലെ 5 വർഷത്തെ വിദ്യാഭ്യാസ കാലമാണ് എന്റെ ജീവിതത്തിന് എല്ലാ അർഥത്തിലും അടിത്തറ പാകിയത്. പഠനത്തോടൊപ്പം പല മേഖലകളിൽ പ്രവർത്തിക്കുവാനും പ്രമുഖരടക്കം നിരവധി ആളുകളുമായി ബന്ധം സ്ഥാപിക്കാനും എനിക്കു കഴിഞ്ഞു. കലാസാംസ്‌കാരിക സാമൂഹ്യ രാഷ്ട്രീയരംഗങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു കാര്യങ്ങൾ ഗ്രഹിക്കാൻ ഈ അവസരം ഏറെ സഹായിച്ചു. ഇതാണു സമൂഹത്തിന് ഉതകുന്ന വ്യത്യസ്‌തങ്ങളായ കാര്യങ്ങൾ ചെയ്യാൻ എനിക്കു പ്രചോദനം നൽകിയത്.

1982ലാണ് ഞാൻ തലശ്ശേരി മഹാത്മാ കോളേജിൽ ഡിഗ്രിക്കു ചേർന്നത്. പ്രിൻസിപ്പൽ രാധാകൃഷ്‌ണൻ മാസ്റ്റർ, സിഎസ് മാസ്റ്റർ, പാറാട്ടെ കരുണൻ മാസ്റ്റർ, ശശി മാസ്റ്റർ, രവി മാസ്റ്റർ എന്നിവരായിരുന്നു സ്ഥിരമായി ക്ലാസുകൾ എടുത്തിരുന്നത്. പ്രീഡിഗ്രിക്കു ബ്രണ്ണൻ കോളേജിൽ താരങ്ങളായി വിലസിയവരായിരുന്നു ഡിഗ്രി ക്ലാസിലെ ഭൂരിഭാഗവും. മുട്ടിനു താഴെവരെ മുടിയുള്ള സുജയ, ചിരിക്കുമ്പോൾ കണ്ണടയ്ക്കുന്ന അജിത, ചിരിക്കാതെ സംസാരിക്കാൻ കഴിയാത്ത സജിത, കൂടെയുള്ള അജിത, സ്വന്തം കാറുള്ള ദേവരാജ്, കൊപ്ര രമേശൻ, കോമ്രേഡ് സുരേഷ്, ചന്ദ്രൻ, സജീവൻ, സുധി മാറോളി, ദിലീപ്, ജ്യോതി ബാബു, പ്രകാശ് ബാബു, പ്രേമ കൃഷ്ണ‌ൻ, പ്രേമൻ, പ്രകാശൻ, ശ്രീജയ ബാബു, വി ദാസ്, ജി കെ ഗോപകുമാർ, പ്രകാശ് കുമാർ, നാണു കുമാർ, പ്രദീപ് കുമാർ, പ്രേമരാജൻ തുടങ്ങി നൂറിൽ കൂടുതൽ വിദ്യാർഥികളുള്ള ക്ലാസായിരുന്നു. മൂന്നാം വർഷം പ്രിൻസിപ്പലുമായി തെറ്റിപ്പിരിഞ്ഞു സി എസ് മാസ്റ്റർ എം ജി കോളേജ് എന്ന പുതിയ സ്ഥാപനം തുടങ്ങി.

ഡിഗ്രി ക്ലാസിലെ ആദ്യയാഴ്‌ച ഞങ്ങൾ ജ്യോതിയുടെ വീട്ടിലേക്കു പണിക്കാരെ അന്വേഷിച്ചു തൊണ്ടിയിൽ പോയിരുന്നു. ജ്യോതിയും ടി പി ചന്ദ്രനും ഞാനുമാണു പോയത്. ലോകപ്രശസ്ത വോളിബോൾ താരം ജിമ്മി ജോർജ്ജിൻ്റെ ജന്മസ്ഥലമാണു പേരാവൂരിനടുത്ത തൊണ്ടിയിൽ. വോളിബോളിനു പേരുകേട്ട ഇവിടെ ഈ യാത്രകൊണ്ട് എനിക്കു ധാരാളം സുഹൃത്തുക്കളുണ്ടായി. ഒന്നിനൊന്നു മികച്ച വോളിബോൾ ടീമുകളായിരുന്നു ഇവിടുത്തേത്. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ ഇവിടത്തുകാർ രണ്ടു പേരിലാണ് അറിയപ്പെടുന്നത്.

ഈ യാത്രയിലാണു നാലിൽ നിന്നു ടിസി വാങ്ങിപ്പോയ ചട്ടേൻ ഭാസ്കരനെയും കുടുംബത്തെയും കണ്ടത്. വർഷങ്ങൾക്കു ശേഷമായിരുന്നു ഈ കൂടിക്കാഴ്‌ച. ഭാസ്ക‌രൻ്റെ വീട്ടിൽ താമസിച്ചു പിറ്റേന്നാണു ഞാൻ നാട്ടിലേക്കു തിരിച്ചത്. മലമുകളിലായിരുന്നു ഭാസ്കരന്റെ വീട്. മലയും താഴ്വ‌ാരത്തിലൂടെ ഒഴുകുന്ന പുഴയും മനോഹരമായ കാഴ്‌ചയായിരുന്നു. കേരളത്തിൻ്റെ പല ഭാഗത്തു നിന്നും കുടിയേറിയവരായിരുന്നു ഇവിടെ താമസിച്ചിരുന്നത്.

ഇവിടത്തെ കുരങ്ങന്മാർ കൂട്ടമായി പുഴയിൽ കുളിച്ചു തിമിർക്കുന്നതും പരസ്‌പരം വെള്ളത്തിൽ മുക്കുന്നതും ഞങ്ങൾ ഒളിഞ്ഞുനിന്നു കണ്ടു. പുഴയോരത്തുനിന്നു കല്ലുകൾ പെറുക്കി പാറയിലുരസി കുരങ്ങന്മാർ നെറ്റിയിൽ കുറിയിടുന്ന കാഴ്ച ഏറെ രസകരമാണ്.

പൊയിലൂർ മഠപ്പുരയ്ക്കു മുന്നിലെ നരിക്കോട്ട് മലയിലും നിറയെ കുരങ്ങന്മാർ ഉണ്ട്. വ്യത്യസ്‌തമായ മുഖത്തോടുകൂടിയ ഇവിടത്തെ കുരങ്ങന്മാർ സീതാദേവിയെ അന്വേഷിച്ചിറങ്ങിയ വാനരക്കൂട്ടത്തിൻ്റെ പിൻഗാമികളാണ് എന്നാണ് വിശ്വാസം. ആളു കളെ കാണുമ്പോൾ ഇവ രണ്ടു ഭാഗത്തേക്കും തലയാട്ടിയിരുന്നു. സീതാ ദേവിയെ കണ്ടോ? എന്നു ചോദിക്കുന്നതാണത്രേ ഇത്. വന്ദനയിലെ എൻ്റെ മിത്രമായിരുന്ന തൂവ്വക്കുന്നിലെ വിജയരാഘവൻ ഒപ്പമാണ് ഞാൻ നരിക്കോട്ടു മലയിൽ പോയത്. വിജയരാഘൻ അധ്യാപകനാണ്.

സമാന്തര വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾക്കു സർഗവാസനകൾ പോഷിപ്പിക്കാനും പ്രകടിപ്പിക്കാനും വേദികൾ ഇല്ലായിരുന്നു. ഇതിന് എന്താണു പരിഹാരം എന്നായി പിന്നീടുള്ള ചിന്ത. ഈ ആലോചനയിൽനിന്നാണു പാരലൽ കോളേജ് കലോത്സവം എന്ന ആശയം ഉരുത്തിരിഞ്ഞത്. വന്ദന കലാവേദിയിലെ അനുഭവത്തിൻ്റെ പിൻബലത്തിൽ തലശ്ശേരിയിൽ പാരലൽ കോളേജ് കലോത്സവം സംഘടിപ്പിക്കണമെന്നു തിരുമാനിച്ചു. സഹപാഠികളായ ബോബൻ, പ്രേം കൃഷ്‌ണൻ, പറമ്പത്ത് ജ്യോതി രമേശൻ എന്നിവരുമായി ചർച്ച ചെയ്‌ത്‌ ഈ വിഷയം മഹാത്മാ കോളേജ് പ്രിൻസിപ്പൽ രാധാകൃഷ്‌ണൻ മാസ്റ്റരുടെ മുന്നിലവതരിപ്പിച്ചു. ഞങ്ങളെ അഭിനന്ദിച്ചതോടൊപ്പം കലോത്സവം വിജയിപ്പിക്കാൻ അദ്ദേഹം എല്ലാ സഹായങ്ങളും വാഗ്ദ‌ാനം ചെയ്തു. ഇതോടെ ഞങ്ങൾക്ക് ആവേശമേറി.

തലശ്ശേരിയിലെ എല്ലാ പാരലൽ കോളേജുകളും സന്ദർശിച്ച് അധ്യാപകരെയും വിദ്യാർഥി നേതാക്കളെയും കാര്യങ്ങൾ ബോധിപ്പിച്ചു. കോളേജുകളുടെ പ്രതിനിധികളായി അധ്യാപകരെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കലോത്സവ കമ്മിറ്റി രൂപീകരിച്ചു ഞങ്ങൾ ഏറെ മുന്നോട്ടുപോയി. ക്രൈസ്റ്റിലെ വിദ്യാർഥികളും പരിപാടിയുമായി സഹകരിച്ചു വരുന്നതിനിടയിലാണു പ്രിൻസിപ്പൽ ചൂര്യായി ചന്ദ്രൻ മാസ്റ്റർ കലോത്സവത്തിനെതിരെ വെല്ലുവിളി ഉയർത്തിയത്. കലോത്സവം വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എല്ലാ കോളേജുകളുടെയും സാന്നിധ്യമില്ലാതെ കലോത്സവം പ്രഹസനമാകുമെന്നു കരുതി ഞങ്ങൾ ഇതിൽ നിന്നു പിൻമാറി.

നിരാശരായ ഞങ്ങളെ ഞെട്ടിച്ചുകൊണ്ടു ചൂര്യായി ചന്ദ്രൻ മാസ്റ്റർ ആഴ്‌ചകൾക്കുള്ളിൽ തലശ്ശേരിയിൽ പാരലൽ കോളജ് കലോത്സവം സംഘടിപ്പിച്ചു. തലശ്ശേരി ടൗൺ ഹാളിലാണു രണ്ടു ദിവസം നീണ്ടുനിന്ന കലോത്സവം നടന്നത്. മഹാത്മാ കോളേജ് അവതരിപ്പിച്ച ഹാസ്യ ഒപ്പനയിൽ ഞാനുമുണ്ടായിരുന്നു. ‘തെണ്ടി കിളവ പൊന്നും കുമാര…’എന്നു തുടങ്ങുന്നതായിരുന്നു പാട്ട്. ഞാൻ സിംഗിൾ ഡാൻസും കളിച്ചിരുന്നു.

പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ശ്രദ്ധ നേടാൻ പറ്റുന്ന ഒരാശയം വീണുകിട്ടിയ ചൂര്യായി ചന്ദ്രൻ തനി മാടമ്പി ശൈലിയിലാണു ഞങ്ങളെ എതിർത്തത്. കലോത്സവം സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങിയ ചിലരെ തലശ്ശേരിയിൽ വെച്ച് ആക്രമിച്ചിരുന്നു. എന്നെ ഒഴിവാക്കിയതു പാനൂർ ഭാഗത്തുള്ള ചിലരുടെ സുരക്ഷയെ കരുതിയാണ്. അക്രമം ആസുത്രണം ചെയ്‌ത യോഗത്തിൽ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നവരും പങ്കെടുത്തിരുന്നു. ഉറ്റ മിത്രങ്ങളെ ആക്രമിക്കാൻ കൂട്ടുനിന്നതു രാഷ്ട്രീയത്തിന്റെ്റെ പിന്നാമ്പുറങ്ങളിലെ നെറികേടിന്റെ തെളിവാണ്. സുഹൃദ്ബന്ധങ്ങളോ രക്തബന്ധങ്ങളോ രാഷ്ട്രീയ അക്രമത്തിനു തടസ്സമാവില്ലെന്നു മനസ്സിലാക്കിയ സംഭവമായിരുന്നു അത്.

എം വി രാഘവൻ സിഎംപി രൂപീകരിച്ചപ്പോൾ ചുര്യായി ചന്ദ്രൻ മാസ്റ്റർ സിപിഎം വിട്ടു. ഇതോടെ ട്രസ്റ്റിന്റെ കീഴിലുള്ള ക്രൈസ്റ്റ് കോളേജിൽനിന്ന് ഒഴിവായ അദ്ദേഹം ഫിനിക്സ് എന്ന പേരിൽ തലശ്ശേരിയിലും പാനൂരിലും പാരലൽ കോളേജ് തുടങ്ങി. വർഷങ്ങൾക്കുശേഷം ചുര്യായി ചന്ദ്രൻ മാസ്റ്ററും ഞാനും ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം വള്ള്യായിലെ മഹാത്മാഗാന്ധി ആർട്‌സ് ആന്റ് സയൻസ് കോളേജിൻ്റെ ചെയർമാനായിരുന്ന കാലം ഞാൻ വൈസ് ചെയർമാനായിരുന്നു. ഇടതുപക്ഷ ഏകോപനസമിതി കൺവീനറായിരുന്ന പി വി കുഞ്ഞിക്കണ്ണന്റെ സ്മരണയ്ക്കായി രൂപീകരിച്ച പി വി കുഞ്ഞിക്കണ്ണൻ സ്‌മാരക ട്രസ്റ്റിന്റെ കീഴിൽ 2000ലാണ് വള്ള്യായി മഹാത്മാഗാന്ധി കോളേജ് സ്ഥാപിച്ചത്. സ്വാമി ദയാനന്ദ സരസ്വതി സംസ്‌കൃത കോളേജിനു വേണ്ടി പണിത കെട്ടിടത്തിലാണു മഹാത്മാ ആർട്സ് കോളേജ് ആരംഭിച്ചത്.

വർഷങ്ങൾക്കുമുൻപ് സ്വാമി ദയാനന്ദ സരസ്വതി ഈ കുന്നിൽ സംസ്കൃത കോളേജ് സ്ഥാപിക്കാൻ ശ്രമം നടത്തിയിരുന്നു. കോളേജിനായി അദ്ദേഹം ഏക്കർ കണക്കിനു സ്ഥലം വാങ്ങിയിരുന്നു. ഭഗവത് പാദപുരി എന്നാണ് പിന്നീട് ഈ കുന്ന് അറിയപ്പെട്ടത്. അനുമതി ലഭിക്കാത്തതിനാൽ അദ്ദേഹത്തിനു സംസ്കൃത കോളേജ് സ്ഥാപിക്കാൻ കഴിഞ്ഞില്ല. പിന്നീടു കുറച്ചു കാലം ഭഗവത്‌പാദപുരിയിൽ ഐടിഐ പ്രവർത്തിച്ചു. ഈ കുന്നിൻമുകളിലാണു കണ്ണൂർ ജില്ലയിലെ ജവഹർ നവോദയ വിദ്യാലയം പ്രവർത്തിക്കുന്നത്.

ഡിഗ്രി വേളയിൽ ഞങ്ങളുടെ കൂട്ടായ്‌മയായിരുന്നു റോയൽ ഗ്യാങ്ങ്. ആഴ്‌ചയിൽ ഒരിക്കൽ ഒരേ തരത്തിലുള്ള ഷർട്ട് ഇട്ടാണ് ഗ്യാങ്ങിലെ എല്ലാവരും കോളേജിൽ വരിക. അതിനു വേണ്ടി മാത്രം കോട്ടന്റെ ഷർട്ട് തുന്നിച്ചിരുന്നു. ബ്രണ്ണൻ കോളേജ്, കണ്ണൂർ എസ്എൻ കോളേജ്, മാഹി മഹാത്മാ കോളേജ്, കുത്തുപറമ്പ് നിർമലഗിരി കോളേജ്, മടപ്പള്ളി കോളേജ് എന്നിവിടങ്ങളിൽ ഞങ്ങൾ ഇടയ്ക്കു കറങ്ങാറുണ്ട്. പലരുടെയും ലൈനുകളെ കാണാനാണ് ഈ കറക്കം. കോട്ടയും കടപ്പുറവും തുരുത്തുമായി രുന്നു തലശ്ശേരിയിലെ ഇടത്താവളം. ധർമടം തുരുത്തും ടാക്കീസുമായിരുന്നു കമിതാക്കളുടെ സംഗമവേദി. തലശ്ശേരിയിലെ ചിത്രവാണി, മുകുന്ദ്, പ്രഭ, ലോട്ടസ് എന്നീ ടാക്കീസുകളിൽ പ്രദർശിപ്പിച്ചിരുന്ന ഒട്ടുമിക്ക സിനിമകളും കാണുമായിരുന്നു. മഞ്ഞാടിയിൽ തുടങ്ങിയ ലിബർട്ടിയാണു തലശ്ശേരിയിലെ ആദ്യ എയർകണ്ടീഷൻ ടാക്കീസ്.

ചിത്രവാണിയിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ഇംഗ്ലീഷ് സിനിമ കളായിരിക്കും. സിനിമാനടൻ റഹ്‌മാനെ ഇവിടെ വെച്ചാണു നേരിൽ കണ്ടത്. ‘കൂടെവിടെ’ എന്ന റഹ്‌മാൻ ചിത്രം ഇറങ്ങിയ സമയമായിരുന്നു അത്. ലോട്ടസ് ടാക്കീസിൽ ശനിയാഴ്‌ചകളിൽ രാവിലെ പ്രത്യേക ഷോ ഉണ്ടാകും. പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ ലോട്ടസിൽ വെച്ചാണു ജയന്റെ അവസാന ചിത്രമായ ‘കോളിളക്കം’ ഞാൻ കണ്ടത്. 1980 നവംബർ 16നു ഹെലികോപ്റ്റർ അപകടത്തിലാണു ജയൻ കൊല്ലപ്പെട്ടത്. മാസങ്ങളോളം അദ്ദേഹത്തെക്കുറിച്ചു മാത്രമായിരുന്നു സംസാരം. ജയൻറെ വർണചിത്രമുള്ള കവറോടു കൂടിയ നോട്ടുപുസ്‌തകങ്ങൾക്കു വൻ ഡിമാൻ്റായിരുന്നു. മമ്മൂട്ടി, ക്യാപ്റ്റൻ രാജു, മോഹൻലാൽ, രതീഷ്, ബാലചന്ദ്രമേനോൻ, സരിത, അംബിക, ജഗതി ശ്രീകുമാർ തുടങ്ങിയവർ അഭിനയിച്ച സിനിമകളുടെ ഷൂട്ടിംഗ് തലശ്ശേരിയിൽ നടന്നിരുന്നു. ഇവിടങ്ങളിൽ കറങ്ങുന്നതും പ്രധാന പരിപാടിയായിരുന്നു. 1984ൽ നവോദയ അപ്പച്ചൻ ഒരുക്കിയ ആദ്യത്തെ ത്രീഡി സിനിമ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ കണ്ണൂരിലെ കവിത ടാക്കീസിൽ വെച്ചാണു കണ്ടത്. ക്ലാസിലെ എല്ലാവരും ഒന്നിച്ചാണു പോയത്. പ്രത്യേക കണ്ണട വെച്ചാണു സിനിമ കണ്ടത്. എല്ലാം നേരെ കൺമുന്നിൽ കാണുന്ന അനുഭവമാണു ത്രീഡി സിനിമ.

എന്റെ ബന്ധുക്കളായ ഗീതയും ബേബിയും ബ്രണ്ണൻ കോളേജിലാണു പഠിച്ചത്. അച്ഛമ്മയുടെ അനിയത്തി ചെമ്മരസിയുടെ മകൾ ലക്ഷ്മിയുടെ മകളാണ് ഗീത. മിലിട്ടറിയിലായിരുന്ന ചന്ദ്രൻ, ഇരട്ടകളായ രവി, സുരേന്ദ്രൻ എന്നിവരാണു സഹോദരങ്ങൾ. ഹരീഷാണു ഗീതയുടെ ഭർത്താവ്. ഹർഷയാണു മകൾ. പത്തായക്കുന്നിലെ ഇവരുടെ തൊട്ടടുത്താണു പ്രശസ്‌ത എഴുത്തുകാരൻ ശ്രീധരൻ ചമ്പാടിൻ്റെ വീട്. വന്ദനയിലെ ക്ലാസുമുതൽ ഞാൻ അദ്ദേഹവുമായി നല്ല ബന്ധത്തിലായിരുന്നു.

അമ്മമ്മയുടെ അമ്മയുടെ അനിയത്തി ചിരുതയുടെ മകൾ ദേവൂട്ടിയുടെ മകളാണു ബേബി. ചൊക്ലി റജിസ്ട്രാർ ഓഫീസിനു സമീപത്തെ മരമിൽ ഉടമ ഗോവിന്ദനാണു ദേവൂട്ടിയുടെ ഭർത്താവ്. ബ്രണ്ണൻ കോളേജിൽ പോയിരുന്ന ദിവസങ്ങളിൽ ബേബിയോടോപ്പം ഞാൻ പന്ന്യന്നൂരിലെ വീട്ടിൽ പോകും. ശശി, ചന്ദ്രി, സുമ, ബാബു എന്നിവരാണു ദേവൂട്ടിയുടെ മറ്റു മക്കൾ. സബിതയാണു ശശിയുടെ ഭാര്യ. ഇവർക്കു ശ്രുതി, സ്‌മൃതി എന്നീ രണ്ടു പെൺമക്കളാണ്. ചന്ദ്രിയുടെ ഭർത്താവ് കുഞ്ഞിക്കണ്ണൻ. അവരുടെ ഏകമകൻ ജ‌ിഷ് അറിയപ്പെടുന്ന ഗിത്താറിസ്റ്റാണ്. ഫോട്ടോഗ്രാഫർ രവിയാണു സുമയുടെ ഭർത്താവ്. സുമയാണ് എന്റെ കല്യാണപ്പുടവ സെലക്ടട് ചെയ്‌തത്‌. ക്യാൻസർ ബാധിച്ചു സുമ അകാലത്തിൽ മരണപ്പെട്ടു. ബേബിയുടെ ഭർത്താവ് നാരായണന്റെ വീട് കൊല്ലത്താണ്. ഇവരുടെ മകൾ ചൈത്രയെ കല്യാണം കഴിച്ചതു ചെന്നൈയിലെ വിഷ്ണുജിത്താണ്.

1984 ഒക്ടോബർ 31ന് 67-ാം വയസ്സിലാണ് ഇന്ദിരാജി കൊല്ലപ്പെട്ടത്. ബ്രണ്ണൻ കോളജിൽ നിന്നാണ് ഈ ദുരന്തവാർത്ത അറിഞ്ഞത്. ഉച്ചയോടെ ബസുകളും മറ്റു വാഹനങ്ങളും സർവീസ് നിർത്തി. ബേബിയെ അവളുടെ വീട്ടിൽ കൊണ്ടാക്കി ഞാൻ പാനുരിലേക്കു മടങ്ങി. ഇന്ദിരാജിയുടെ വേർപാടിൽ അനുശോചിച്ചു പാനുരിൽ ചേരുന്ന യോഗവിവരം അനൗൺസ് ചെയ്‌ത വാഹനത്തിലാണു പന്ന്യന്നൂരിൽ നിന്നു ഞാൻ പാനൂരിൽ എത്തിയത്. കെപിഎ റഹീം മാസ്റ്ററായിരുന്നു അനൗൺസർ. പാനൂരിലെ മൗന ജാഥയിലും അനുശോചന യോഗത്തിലും പങ്കെടുത്തശേഷം സന്ധ്യയ്ക്കു നടന്നാണു ഞാൻ വീട്ടിലെത്തിയത്.

കാലിന് ഓപ്പറേഷൻ ചെയ്‌തതിനാൽ മാമൻ ദിവസങ്ങളോളം തലശ്ശേരി ഗവൺമെൻ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ അവസരത്തിലാണു ചെറുപ്പത്തിലെ കേട്ടിരുന്ന മാരാർ എന്ന അപൂർവ വ്യക്തിത്വത്തെ ഞാൻ പരിചയപ്പെട്ടത്. കയ്യിൽ കാർഡ്ബോർഡ് വിശറിയുമായി വാർഡുകളിലെത്തി രോഗികളോടു സുഖവിവരം അന്വേഷിക്കലാണു ഗംഗാധര മാരാറുടെ പതിവ്. പിന്നീടാണ് അദ്ദേഹത്തിൻ്റെ ആദ്യകാല വീരശൂര പരാക്രമങ്ങളെക്കുറിച്ചു അറിഞ്ഞത്. പിആർ കുറുപ്പിനെ തലശ്ശേരി കോടതിയിൽ വെച്ച് 1962 ഏപ്രിൽ 24നു ചുറ്റികകൊണ്ട് അടിച്ചതോടെയാണു മാരാർ ശ്രദ്ധേയനായത്. 1967 നവംബർ 30നു ഗവർണർ വിശ്വനാഥനെ കല്ലെറിഞ്ഞതോടെ മാരാർ വിപ്ലവ നായകനായി. 1970 ജനുവരി 16നു തലശ്ശേരി ടിബിയിൽ വെച്ച് മന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ് കോയയെ മാരാർ ആസിഡ് ബൾബ് എറിഞ്ഞ സംഭവം ഏറെ കോലാഹലം ഉണ്ടാക്കിയിരുന്നു. തനിക്കെതിരെയുള്ള കേസുകൾ മാരാർ സ്വയമാണു വാദിച്ചത്. മാരാറുടെ ചുറ്റിക പ്രയോഗം പിആറിനു കൊളവല്ലൂർ ഹൈസ്‌കൂൾ നേടിക്കൊടുത്തു.

പാർട്ടിയിൽനിന്നു പുറത്തായശേഷം മാരാർ തലശ്ശേരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന മുഴുവൻ രോഗികൾക്കും സഹായികൾക്കും ആശ്വാസമാകുകയായിരുന്നു. കൃത്യവിലോപം കാട്ടുന്ന ഡോക്ടർമാർക്കും നേഴ്‌സുമാർക്കുമെതിരെ പരാതി കൊടുത്തും പാവപ്പെട്ട രോഗികൾക്കും കൂടെ നിൽക്കുന്നവർക്കും ആവുംവിധ സഹായങ്ങൾ ചെയ്‌തുവന്ന മാരാർ നിസ്വാർഥ സാമൂഹ്യപ്രവർത്തകനായിരുന്നു. രക്തദാനം ചെയ്യാൻ തയ്യാറുള്ള കോളജ് വിദ്യാർഥി കൾ, യുവാക്കൾ എന്നിവരെ സംഘടിപ്പിച്ച് അദ്ദേഹം ഒരു രക്തദാന സേന ഉണ്ടാക്കിയിരുന്നു.

ഈ അവസരത്തിലാണു മഹാത്മായിലെ ചമ്പാട്ടെ ഭാസ്കരന്റെ രസകരമായ പെണ്ണുകാണലും കല്യാണവും. രാവിലെ മരംമുറിക്കുന്ന പണിയും വൈകിട്ട് ഓട്ടോ റിക്ഷ ഓടിക്കു കയും ചെയ്തിരുന്ന ഭാസ്‌കരൻ ഇതിനിടയിലാണു മഹാത്മായിൽ പ്രീഡിഗ്രി ക്ലാസിൽ വന്നിരുന്നത്. അതേ ക്ലാസിലെ പ്രീജ എന്ന പെൺകുട്ടിയെ ഇഷ്ടപ്പെട്ടിരുന്ന ഭാസ്‌കരൻ അവൻ്റെ സുഹൃത്തായ ബസ് ഡ്രൈവറെയും കൂട്ടിയാണു പെണ്ണു കാണാൻ അവളുടെ വീട്ടിൽ പോയത്. ബസ് ഡ്രൈവർ കല്യാണം വിലക്കി. ഈ കല്യാണം വേണ്ടെന്നു സുഹൃത്തു ഭാസ്‌കരനെ കൊണ്ടു സമ്മതിപ്പിച്ചു. ആഴ്ചകൾക്കു ശേഷം അതേ ഡ്രൈവർ പ്രീജയുടെ വീട്ടിൽ പോയി അയാൾക്കുവേണ്ടി പെണ്ണു ചോദിച്ചു. ഇക്കാര്യം അവൾ ഭാസ്കരനെ അറിയിച്ചു. ചതി മനസ്സിലാക്കിയ ഭാസ്കരൻ പിന്നീടു ഞങ്ങളെയും കൂട്ടിയാണു പിണറായിയിലുള്ള അവളുടെ വീട്ടിൽ പോയത്. അമ്മയുമായി സംസാരിച്ചു ഞങ്ങൾ ഭാസ്കരന്റെയും പ്രീജയുടെയും കല്യാണം നടത്തി.

ഇതിന്റെ പേരിലും എനിക്ക് എതിർപ്പുകൾ നേരിടേണ്ടി വന്നു. തലശ്ശേരി പുതിയ ബസ്‌സ്‌റ്റാൻഡിലെ ചുമട്ടുതൊഴിലാളികളെകൊണ്ട് എന്നെ ഉപദ്രവിക്കാൻ ഡ്രൈവർ ഒരു ശ്രമം നടത്തി. ഇവിടെ എന്റെ സഹായത്തിനെത്തിയതു ബസ്‌റൂട്ട് വിളിച്ചു പറയുന്ന പാട്യത്തെ സുരേന്ദ്രനാണ്. ഭാസ്ക്‌കരൻ്റെ കല്യാണക്കാര്യം അറിയാവുന്ന അദ്ദേഹമാണു സിഐടിയുക്കാരെ സത്യം ബോധിപ്പിച്ചത്. അതോടെ അവിടെയുള്ള തൊഴിലാളികളുമായി ഞാൻ നല്ല ബന്ധത്തിലായി. എല്ലാവരും കൂട്ടുകാരായി. പിന്നീട് കോളേജിൽ പോകുമ്പോൾ എൻ്റെ കരാട്ടെ കിറ്റ് വെയ്ക്കുന്നത് അവരുടെ ഓഫീസിലായി. ബസ്‌സ്‌റ്റാൻഡിലെ മൂത്രപ്പുരയോടു ചേർന്നായിരുന്നു ഈ ഓഫീസ്.

തെറ്റായ സംസാരവും പ്രവൃത്തികളും കണ്ടാൽ ഞങ്ങൾ പെട്ടെന്നു പ്രതികരിച്ചിരുന്നു. കൺസഷൻ്റെ പേരിൽ പെൺകുട്ടികളോടു തട്ടിക്കയറി അർഥം വെച്ചു സംസാരിക്കുന്ന ബസ് ജീവനക്കാരെയും ജാക്കിവെപ്പു നടത്തുന്ന ആഭാസന്മാരെയും ഞങ്ങൾ താക്കീത് ചെയ്തതിട്ടുണ്ട്. ബസിൽ സ്ത്രീകൾക്കിടയിൽ നുഴഞ്ഞു ചെന്നു സ്പർശനസുഖം നേടിയിരുന്ന മധ്യവയസ്കനെ ഞങ്ങൾ കൈകാര്യം ചെയ്‌തത് പ്രത്യേക രീതിയിലാണ്. ചമ്പാട്ട് നിന്നു നജ്‌മ ബസിൽ കയറി പതിവുപോലെ മുന്നിലേക്ക് ഊളിയിട്ട ഇയാളുടെ പിന്നിലുള്ള വിദ്യാർഥികളെ മുഴുവൻ ഞങ്ങൾ വളരെ പിറകിലേക്കു മാറ്റി. പൂവാലൻ്റെ പിന്നിൽ ആരുമില്ലാത്ത അവസ്ഥ സൃഷ്ടിച്ചു. ഇതൊന്നും അറിയാതെ ഇയാൾ പതിവായി തിരക്കുള്ളപ്പോൾ ചെയ്യുന്നതുപോലെ സ്ത്രീകളുടെ പിന്നിൽ മുട്ടി നിന്നു. യാത്രക്കാരുടെ കൂട്ടച്ചിരി കേട്ടാണ് അയാൾക്കു പരിസരബോധം ഉണ്ടായത്. പറ്റിയ അമളി മനസ്സിലാക്കി അയാൾ അടുത്ത സ്റ്റോപ്പിലിറങ്ങിയോടി. ഈ രീതി പിന്നീടു പല ബസുകളിലും ആവർത്തിച്ചതും പോലീസിൻ്റെ കർശന നടപടികളുമാണ് ഇത്തരക്കാരുടെ ശല്യം കുറച്ചത്.

തലശ്ശേരിയിൽക്കൂടി ‘പോത്തിനെ നീന്താൻ പഠിപ്പിക്കാനുണ്ടോ’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടു നടന്നിരുന്ന ഒരാളെ മഹാത്മാ കോളേജിൽ പഠിക്കുമ്പോൾ കാണാറുണ്ട്. പിറക്കുമ്പോൾത്തന്നെ നീന്തുന്ന പോത്തിനെ എന്തിനാണു നീന്തൽ പഠിപ്പിക്കുന്നതെന്നും ഇയാൾക്കെന്താണു പോത്തിനെ നീന്തൽ പഠിപ്പിക്കാൻ താൽപര്യമെന്നും ഞാൻ പലപ്പോഴും ചിന്തിച്ചിരുന്നു. ഇന്നും പലരുടെയും പല പ്രവൃത്തികളും കാണുമ്പോൾ എനിക്ക് അദ്ദേഹത്തിന്റെ ചോദ്യം ഓർമ വരും.

🟥
അടുത്ത അധ്യായംകുറുപ്പാള്‍

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : 

◼️അധ്യായം 1:  
പുഴമാത്രം മാറിയില്ല
◼️അധ്യായം 2:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ 
◼️അധ്യായം 9: ്രാമീണ വിശുദ്ധി
◼️അധ്യായം 10:
ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: ുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം 
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15:
പൊലോളി 
◼️അധ്യായം 16: വിനോദ യാത്ര 
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം 
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ

 

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വർത്തൂർ മലയാളി അസോസിയേഷന്‍ ‘നമ്മ ഓണം 2026; ഓഗസ്റ്റ് 15, 16 തീയതികളിൽ

ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷൻ (വിഎംഎ) സംഘടിപ്പിക്കുന്ന ഓണാഘോഷം 'നമ്മ ഓണം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒരു പ്രതി കൂടി പിടിയിലായി, അറസ്റ്റ് ചെയ്തത് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന്

തിരുവനന്തപുരം: റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി...

റൈറ്റേഴ്സ് ഫോറം വൈഖരി സാഹിത്യസമാഹാര ചർച്ച സംഘടിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറം പുറത്തിറക്കിയ വൈഖരി...

കര്‍ക്കിടക വാവ് ബലിതര്‍പ്പണം: കൊച്ചി മെട്രോ സമയം ദീര്‍ഘിപ്പിച്ചു

കൊച്ചി: കർക്കിടക വാവുബലി തർപ്പണത്തിനായി എത്തുന്ന ജനങ്ങളുടെ യാത്രാസൗകര്യം മുൻനിർത്തി കൊച്ചി...

യെമെൻ തുറമുഖത്തും സൗദി അറേബ്യയുടെ എണ്ണശുദ്ധീകരണ ശാലയിലും ഹൂതി ആക്രമണം; ഏഴുമരണം

സനാ: യെമെനിലെ തുറമുഖവും സൗദി അറേബ്യയുടെ എണ്ണ യുദ്ധീകരണശാലയും ആക്രമിച്ച് ഹൂതി...

വർത്തൂർ മലയാളി അസോസിയേഷന്‍ ‘നമ്മ ഓണം 2026; ഓഗസ്റ്റ് 15, 16 തീയതികളിൽ

ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷൻ (വിഎംഎ) സംഘടിപ്പിക്കുന്ന ഓണാഘോഷം 'നമ്മ ഓണം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒരു പ്രതി കൂടി പിടിയിലായി, അറസ്റ്റ് ചെയ്തത് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന്

തിരുവനന്തപുരം: റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി...

റൈറ്റേഴ്സ് ഫോറം വൈഖരി സാഹിത്യസമാഹാര ചർച്ച സംഘടിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറം പുറത്തിറക്കിയ വൈഖരി...

കര്‍ക്കിടക വാവ് ബലിതര്‍പ്പണം: കൊച്ചി മെട്രോ സമയം ദീര്‍ഘിപ്പിച്ചു

കൊച്ചി: കർക്കിടക വാവുബലി തർപ്പണത്തിനായി എത്തുന്ന ജനങ്ങളുടെ യാത്രാസൗകര്യം മുൻനിർത്തി കൊച്ചി...

യെമെൻ തുറമുഖത്തും സൗദി അറേബ്യയുടെ എണ്ണശുദ്ധീകരണ ശാലയിലും ഹൂതി ആക്രമണം; ഏഴുമരണം

സനാ: യെമെനിലെ തുറമുഖവും സൗദി അറേബ്യയുടെ എണ്ണ യുദ്ധീകരണശാലയും ആക്രമിച്ച് ഹൂതി...

സ്മൈൽ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും കുടുംബ സംഗമവും

ബെംഗളൂരു: ചിക്കബാണവര കേന്ദ്രീകരിച്ച് രൂപീകരിച്ച സ്‌മൈല്‍ ബെംഗളൂരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും...

പുതിയ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു; സംവിധായകൻ ഷക്കീല്‍ നൂറാനി അറസ്റ്റില്‍

മുംബൈ: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മുതിർന്ന സംവിധായകൻ ഷക്കീല്‍ നൂറാനിയെ...

ടി ജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: ഡൽഹി ജന്തർ മന്തിറിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ...

Related Articles

Popular Categories