രാ​ജ്യ​ത്തെ ആ​ദ്യ വൃ​ക്ക​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​യി​ച്ച ഡോ. ​കെ.​വി. ജോ​ണി അ​ന്ത​രി​ച്ചു

കൊച്ചി : ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രശസ്ത വൃക്കരോ​ഗ വിദ​ഗ്ധൻ ഡോ. കെ വി ജോണി (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. സം​​​​സ്കാ​​​​രം പി​​​​ന്നീ​​​​ട്. എ​​​​ണാ​​​​കു​​​​ളം തേ​​​​വ​​​​ര ഫെ​​​​റി റോ​​​​ഡ് ഉ​​​​പ​​​​രി​​​​ക മാ​​​​ളി​​​​ക 12ബി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു താ​​​​മ​​​​സം.

1971ൽ വെല്ലൂർ സിഎംസിയിലാണ് കെ വി ജോണിയുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയ നടന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡയാലിസിസ് കേന്ദ്രത്തിന് വെല്ലൂരിൽ തുടക്കമിട്ടതും കെ വി ജോണിയാണ്. രാജ്യത്ത് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വ്യാപകമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

കുവൈത്ത് സർവകലാശാലയുടെ മെഡിസിൻ ഫാക്കൽറ്റി വൈസ് ഡീൻ പദവി ലഭിച്ചിട്ടുണ്ട്. കുവൈത്ത് നാഷണൽ ഫിസിഷ്യൻസ് പ്രമോഷൻ കമ്മിറ്റിയുടെ അധ്യക്ഷനായും പ്രവർത്തിച്ചു. കുവൈത്തിൽ റീനൽ ട്രാൻസ്പ്ലാന്റ് സെന്റർ സ്ഥാപിക്കുന്നതിന് പ്രധാന പങ്കുവഹിച്ചത് കെ വി ടോണിയാണ്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള സൗഹൃദം വിപുലീകരിക്കുന്നതിന് കുവൈത്ത് മന്ത്രാലയം ഏർപ്പെടുത്തിയ ഉന്നതതല ആരോ​ഗ്യ പ്രതിനിധി സംഘത്തിലെ അം​ഗമായിരുന്നു.

ആരോ​ഗ്യ രം​ഗത്തെ സമ​ഗ്ര സേവനങ്ങൾക്ക് നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. നിലവിൽ വിപിഎസ് ലേക് ഷോർ ആശുപത്രി ഡയറക്ടറാണ്. ഭാര്യ : ഡോ. മോളി ജോണി (മൈക്രോബയോളജി വിഭാ​ഗം മേധാവി, വിപിഎസ് ലേക് ഷോർ ആശുപത്രി). മക്കൾ : ഡോ. വിനോ ജോൺ വർ​ഗീസ് (യുഎസ്), ഡോ. അനിൽ ജോൺ മാണി (യുഎസ്), ഡോ. ആശ വികാസ് (യുകെ). മരുമക്കൾ : ഡോ. കിരൺ (യുഎസ്), ഡോ. പാം (യുഎസ്), ഡോ. വികാസ് (യുകെ).
SUMMARY: Dr. K.V. Johny, who performed the country’s first kidney transplant, passes away

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തി; ബഹിരാകാശ രംഗത്ത് ചരിത്രനേട്ടവുമായി സ്കൈറൂട്ട് എയറോസ്പേസ്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ രംഗത്തിന് ചരിത്രനാഴികക്കല്ലായി മാറിയ നേട്ടത്തിൽ, ഹൈദരാബാദ്...

മലയാളം മിഷൻ പ്രവേശനോത്സവവും സർട്ടിഫിക്കറ്റ് വിതരണവും

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിലെ ശ്രീറാം സമീക്ഷ പഠന കേന്ദ്രത്തിൽ...

‘ആഹാരത്തിന് രാഷ്ട്രീയമില്ല’; പൊതിച്ചോർ വിവാദത്തിൽ മലക്കംമറിഞ്ഞ് ആരോഗ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പൊ​തി​ച്ചോ​ർ വി​വാ​ദ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ​ക്ക്...

ചെന്നമ്മ ദേവഗൗഡയ്ക്ക് വിടനല്‍കാനൊരുങ്ങി കന്നഡ നാട്; സംസ്കാരം സംസ്ഥാന ബഹുമതികളോടെ നാളെ ഹാസനിൽ

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്. ഡി. ദേവെഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവെഗൗഡയുടെ...

14 ജില്ലകളിൽ യെല്ലോ അലർട്ട്; തീരദേശ കർണാടകയിൽ അടുത്ത മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര...

ലോകകപ്പ് ആവേശം; കേരളത്തിനു പിന്നാലെ മേഘാലയ, മണിപ്പൂർ സംസ്ഥാനങ്ങളിലും തിങ്കളാഴ്ച വിദ്യാലയങ്ങൾക്ക് അവധി

ഇംഫാൽ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് കേരളത്തിന് പിന്നാലെ കൂടുതൽ...

സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി പോലീസിന് മുന്നില്‍

കൊച്ചി: സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേള വൈറല്‍ പെണ്‍കുട്ടി പോലീസിന് മുന്നിലെത്തി. എറണാകുളം...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഭാരവാഹികള്‍

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ വാർഷിക പൊതു യോഗം നടന്നു. പ്രസിഡണ്ട്...

Related Articles

Popular Categories