മുന്‍മന്ത്രി മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി റെയ്ഡ്

തിരുവനന്തപുരം: പിണറായി വിജയന്റെ മകള്‍ ടി വീണയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസില്‍ മുന്‍മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇ ഡി റെയ്ഡ്. കോട്ടൂളിയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളിലടക്കം 12 ഇടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്.

മാസപ്പടിക്കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ അടക്കമുള്ളവര്‍ നല്‍കിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇഡിക്ക് തുടര്‍ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി ഇന്നലെ വൈകുന്നേരത്തോടെ പച്ചക്കൊടി കാട്ടിയതിന് തൊട്ടുപിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ തന്നെ അന്വേഷണ സംഘം പരിശോധന ആരംഭിച്ചത്. എസ്‌എഫ്‌ഐഒ നേരത്തെ ഈ കേസില്‍ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ ഇഡി ഇടപെടല്‍.

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള പിണറായി വിജയന്റെ വാടക വീട്ടിലും കണ്ണൂര്‍ പിണറായി പണ്ട്യാലമുക്കിലെ വസതിയിലുമാണ് പരിശോധന നടക്കുന്നത്. തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധന നടക്കുന്ന സമയത്ത് പിണറായി വിജയനും മകള്‍ വീണയും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. റെയ്ഡിന് മുന്നോടിയായി കേന്ദ്രസേനയെ വിന്യസിച്ച്‌ കനത്ത സുരക്ഷയും പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

SUMMARY: ED raids former minister Muhammad Riyaz’s house

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മലയാളി ലോങ് ജമ്പ് താരം ശ്രീശങ്കറിന് ലണ്ടനില്‍ ശസ്ത്രക്രിയ; ചികിത്സാച്ചെലവ് കേന്ദ്രം ഏറ്റെടുത്തെന്ന് സുരേഷ് ഗോപി

കൊച്ചി: പരുക്കിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാകുന്ന മലയാളി ലോങ്ജമ്പ് താരം...

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്‌ഫോര്‍ഡിനും

സ്ററോക്ക്‌ഹോം: സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് 2026ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സ്മാരക...

സമരക്കടലായി രാജ്യതലസ്ഥാനം; സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ച്‌ ആരംഭിച്ചു

ഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യം സുപ്രിംകോടതിയിലേക്ക് 'ചലോ...

ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ പ്രമേയം പാസാക്കി

തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കം...

മാസപ്പടി കേസില്‍ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് കേസുകളില്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: സിഎംആർഎല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുത്ത് വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ...

കോഴിക്കോട് താഴ്ചയിലേക്ക് സ്കൂട്ടര്‍ മറിഞ്ഞ് അപകടം; യുവതി മരിച്ചു

കോഴിക്കോട്: വീതി കുറഞ്ഞ വഴിയില്‍ നിന്നും താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തില്‍...

സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 40 രൂപയും പവനില്‍...

Related Articles

Popular Categories