ക്ലാസില്‍ ഗെയിം കളിച്ചത് ചോദ്യം ചെയ്‌തു; അധ്യാപികയെ ക്രൂരമായി മര്‍ദിച്ച്‌ എട്ടാം ക്ലാസ് വിദ്യാര്‍ഥി

മാലദ്വീപ്: മാലദ്വീപിലെ സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാർഥിയുടെ മർദ്ദനമേറ്റ് മലയാളി അധ്യാപികയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ചെങ്ങന്നൂർ തിട്ടമേല്‍ സ്വദേശി ദീപക് ശശിയുടെ ഭാര്യ സ്മിത എൻ പിള്ളയ്ക്കാണ് (35) മൂക്കിന് സാരമായി പരുക്കേറ്റത്. ഏപ്രില്‍ 12-ന് മാലദ്വീപിലെ ഗധൂ ദ്വീപിലുള്ള ഗഫ് ധാല്‍ അടോള്‍ സ്കൂളിലായിരുന്നു സംഭവം. മർദ്ദനത്തില്‍ മൂക്കിന്റെ എല്ലിന് പൊട്ടലേറ്റ സ്മിതയ്ക്ക് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്.

ക്ലാസെടുക്കുന്നതിനിടെ ലബോറട്ടറിയിലെ കംപ്യൂട്ടറില്‍ വിദ്യാർഥി ഗെയിം കളിക്കുന്നത് തടയാൻ ശ്രമിച്ചതാണ് അക്രമത്തിന് കാരണമായത്. പലതവണ താക്കീത് ചെയ്തിട്ടും വിദ്യാർഥി ഗെയിം കളി തുടർന്നതോടെ, ദൃശ്യങ്ങള്‍ പകർത്തി പ്രിൻസിപ്പലിന് നല്‍കുമെന്ന് സ്മിത പറഞ്ഞു. ഇതില്‍ പ്രകോപിതനായ വിദ്യാർഥി അധ്യാപികയുടെ ഫോണ്‍ പിടിച്ചുവാങ്ങി എറിയുകയും മുഖത്ത് തുടർച്ചയായി ഇടിക്കുകയുമായിരുന്നു.

മർദ്ദനമേറ്റ് രക്തംവാർന്ന് ബോധരഹിതയായ സ്മിതയെ മറ്റ് അധ്യാപകരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഒരു വർഷം മുമ്പാണ് സ്മിത ഈ സ്കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്. നിലവില്‍ മാലദ്വീപ് ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്മിതയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഭർത്താവ് ദീപക് വ്യക്തമാക്കി. മാലദ്വീപില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം അധ്യാപകരും മലയാളികളാണെന്നും അവരുടെ സുരക്ഷയില്‍ വലിയ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തില്‍ സ്കൂള്‍ അധികൃതർ പ്രാദേശിക പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

SUMMARY: Eighth grade student brutally beats up teacher after questioning him about playing games in class

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുസന്ദമില്‍ ചരക്ക് കപ്പല്‍ മുങ്ങി; കടലില്‍ അതീവ ജാഗ്രതാ നിര്‍ദേശം

മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റില്‍ റാസ് അല്‍ ശൈഖ് മസ്‌ഊദിന് സമീപം...

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന് ഇ ഡി നോട്ടീസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ്...

പാര്‍ട്ടിക്ക് വിധേയമാകണം; രമ്യാ ഹരിദാസ് എംഎല്‍എക്കെതിരെ പ്രമേയം പാസാക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍. കൂന്തള്ളൂർ,...

എസ്എംഎഫ് ദേശീയ സെമിനാർ: പോസ്റ്റർ പ്രചാരണ ക്യാമ്പയിന് തുടക്കം

ബെംഗളൂരു: സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഡിസംബർ...

ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ

ബെംഗളൂരു: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ബെംഗളൂരു ലീഡേഴ്‌സ് മീറ്റ് മടിവാളയിൽ...

അധ്യായം 58 📖 പുസ്‌തക പ്രകാശനം

2022 ജനുവരി 26നു 11:00 മണിക്ക് കണ്ണൂരിൽ വെച്ചു കേരള പ്രദേശ്...

അധ്യായം 57 📖 രാജ്യോത്സവ അവാർഡ്

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കർണാടക...

ശബരിമല തീര്‍ഥാടനം; പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ...

Related Articles

Popular Categories