ബെംഗളൂരു: എഴുത്തുകാരനും സംവിധായകനുമായ അനില്‍ തിരുമംഗലത്തിന്റെ
ഒമ്പത് ഏകപാത്ര നാടകങ്ങളുടെ സമാഹാരമായ ‘ഏകം’ ഓഗസ്റ്റ് രണ്ടിന് ബെംഗളൂരുവില്‍ പ്രകാശനം ചെയ്യും. എം ജി റോഡ് ചര്‍ച്ച് സ്ട്രീറ്റിലുള്ള സമാഗത ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന ചടങ്ങില്‍ നോവലിസ്റ്റും വിവര്‍ത്തകനുമായ സുധാകരന്‍ രാമന്തളി പ്രകാശനം നിര്‍വഹിക്കും. എച്ച്എഎല്‍ എയര്‍പോര്‍ട്ട് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി ജെ സതീഷ് ചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങും.
നടനും എഴുത്തുകാരനും സംവിധായകനുമായ ജോസഫ് നീനാസം മുഖ്യപ്രഭാഷണം നടത്തും. കവി അനില്‍ മിത്രാനന്ദപുരം ആശംസകള്‍ നേരും. ഗ്രന്ഥകാരന്‍ മറുപടിപ്രസംഗം നടത്തും. രഞ്ജിത്ത് കൊല്ലോറ പുല്ലാങ്കുഴല്‍ വാദനവും, കൃഷ്ണകുമാര്‍, ലക്ഷ്മി രോഹിത് എന്നിവരുടെ ഗാനാലാപനവും നടത്തും. തുടര്‍ന്ന് ലോക്ക് ഡൌണ്‍ ആര്‍ട്ട് വര്‍ക്‌സിന്റെ ബാനറില്‍ അനില്‍ തിരുമംഗലം രചനയും സംവിധാനവും നിര്‍വ്വഹിച്ച് ശുഭ ദിനേശ് അഭിനയിക്കുന്ന ഏകപാത്രനാടകം ‘അധിവാസം’ അവതരിപ്പിക്കും. ബെംഗളൂരുവിലെ പ്രമുഖ എഴുത്തുകാരും കലാപ്രവര്‍ത്തകരും പങ്കെടുക്കും.
ഒമ്പത് ഏകപത്രനാടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘ഏകം’ ഇത്തരത്തില്‍ മലയാളത്തിലെ ആദ്യപുസ്തകമാണ്. ‘മലയാളം റൈറ്റേര്‍സ് നെറ്റ്വര്‍ക്ക്’ ആണ് പ്രസാധകര്‍. ഫോണ്‍ 9071360206.
SUMMARY: ‘Ekam’ to release on August 2
















