സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയരുന്നു: ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ കുറവില്ലാത്ത സാഹചര്യത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ശനിയാഴ്ച 97.95 ദശലക്ഷം യൂണിറ്റായിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. ഇന്നലെ പീക്ക് ടൈം ആവശ്യകത 4785 മെഗാവാട്ട് രേഖപ്പെടുത്തി. ഉയർന്ന ഉപയോഗത്തെ തുടർന്ന് ഇന്നലെ ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നു.

ഞായറാഴ്ചയായതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ കുറവുണ്ടാകുമെന്നാണ് കെഎസ്‌ഇബിയുടെ പ്രതീക്ഷ. എന്നാല്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കില്‍ നിയന്ത്രണം വേണ്ടിവരുമെന്നും കെഎസ്‌ഇബി മുന്നറിയിപ്പ് നല്‍കി. ഉപയോഗം കുറയുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്ത സാഹചര്യമുണ്ടായാല്‍ നിയന്ത്രണം ഒഴിവാക്കാനാകില്ലെന്നാണ് ബോർഡിന്റെ നിലപാട്.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി തുടങ്ങിയിട്ട് ഇന്ന് 20 ദിവസം പിന്നിട്ടു. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളില്‍നിന്നും മേഖലകളില്‍നിന്നും വൈദ്യുതി എത്തിക്കാനുള്ള നീക്കങ്ങള്‍ സർക്കാർ നടത്തുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച്‌ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. വൈദ്യുതി ലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ തുടരുന്നതിനിടെയാണ് ഇന്നും നിയന്ത്രണ സാധ്യത നിലനില്‍ക്കുന്നത്.

SUMMARY: Electricity consumption rising in the state; KSEB says power restrictions likely today as well.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശ്രീനാരായണ സമിതിയിൽ തുലാമാസ വാവുബലി 8, 9 തീയതികളിൽ

ബെംഗളൂരു: ഈ വർഷത്തെ തുലാമാസ വാവ് ബലിയോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ നവംബർ...

ജിമ്മിൽ വർക്ക് ഔട്ട് കഴിഞ്ഞ് മടങ്ങിയ യുവതി സ്വകാര്യ ബസിടിച്ച് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ വീണ്ടും ജീവൻ പൊലിഞ്ഞു. തൃശൂർ...

മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടമുണ്ടാക്കിയാല്‍ ലൈസന്‍സ് ഉടനടി റദ്ദാക്കണം: ഹൈക്കോടതി

കൊച്ചി: മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടം ഉണ്ടാക്കിയാല്‍ ലൈസന്‍സ് ഉടന്‍ റദ്ദാക്കണമെന്ന്...

കുവൈറ്റില്‍ മലയാളി നഴ്‌സുമാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; ഒരാളുടെ നില ഗുരുതരം

കുവൈറ്റ് സിറ്റി: മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 11പേർക്ക്...

വിമുക്തഭടന്മാര്‍ക്കായി നവംബര്‍ ആറിന് മെഗാ തൊഴില്‍ മേള

തിരുവനന്തപുരം: വിമുക്തഭടന്മാരെ സിവിലിയൻ തൊഴില്‍ മേഖലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും അവരെ ശാക്തീകരിക്കുന്നതിനുമായി,...

ബെംഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചുകൊന്നു; പെണ്‍സുഹൃത്തിന്റെ പിതാവ് അറസ്റ്റില്‍

ബെംഗളൂരു: മകളുമായുള്ള പ്രണയബന്ധത്തില്‍ പ്രകോപിതനായി തൊഴിലുടമ മലയാളി യുവാവിനെ അടിച്ചുകൊന്നു. പാലക്കാട്...

തമിഴ്നാട്ടില്‍ തിയറ്ററുകളില്‍ പുലര്‍ച്ചെ ഷോകള്‍ തിരിച്ചെത്തുന്നു; അനുമതി നല്‍കി സര്‍ക്കാര്‍

ചെന്നൈ: പുതിയ സിനിമകളുടെ റിലീസ് ആഴ്ചയില്‍ തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ ആറ് പ്രദർശനങ്ങള്‍...

കർണാടകയിൽ ബസ് യാത്ര ചെലവേറും; കെഎസ്ആർടിസി, ബിഎംടിസി ബസ് നിരക്കുകൾ വർധിപ്പിച്ചു

ബെം​ഗളൂരു: കർണാടകയിൽ സർക്കാർ ബസ് സർവീസുകളുടെ യാത്രാനിരക്ക് വർധിപ്പിച്ചു. ഡീസൽ വില...

Related Articles

Popular Categories