Wednesday, February 4, 2026
22.2 C
Bengaluru

ആകാശത്ത് വെച്ച്‌ എഞ്ചിന് തീപിടിച്ചു; ടര്‍ക്കിഷ് വിമാനം കൊല്‍ക്കത്തയില്‍ അടിയന്തരമായി ഇറക്കി

കൊല്‍ക്കത്ത: കാഠ്മണ്ഡുവില്‍ നിന്ന് ഇസ്താംബുളിലേക്ക് പറന്ന ടർക്കിഷ് എയർലൈൻസ് വിമാനം എൻജിനില്‍ തീപിടിച്ചതിനെ തുടർന്ന് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി. 236 യാത്രക്കാരുമായി പറന്ന ടി.എച്ച്‌.വൈ 727 വിമാനമാണ് ബുധനാഴ്ച ഉച്ചയ്ക്ക് 2.49-ഓടെ സുരക്ഷിതമായി ലാൻഡിങ് നടത്തിയത്.

കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്ന് മിനിറ്റുകള്‍ക്കകം തന്നെ വിമാനത്തിന്റെ വലത് എൻജിനില്‍ തീപിടിത്തമുണ്ടായതായി പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടൻ തന്നെ പൈലറ്റ് കൊല്‍ക്കത്ത എയർ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടുകയും അടിയന്തര ലാൻഡിങ്ങിനുള്ള അനുമതി തേടുകയും ചെയ്തു. വിമാനത്താവളത്തില്‍ ‘ഫുള്‍ എമർജൻസി’ പ്രഖ്യാപിച്ചാണ് വിമാനം ഇറക്കിയത്.

225 യാത്രക്കാരും 11 ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന 236 പേരും പൂർണ്ണ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനം നിലത്തിറക്കിയ ഉടൻ തന്നെ പരിശോധനകള്‍ക്കായി മാറ്റുകയായിരുന്നു. എൻജിൻ ഓഫ് ചെയ്ത് ഒരു എൻജിൻ ഉപയോഗിച്ചാണ് പൈലറ്റ് വിമാനം കൊല്‍ക്കത്തയില്‍ എത്തിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

സാങ്കേതിക തകരാറിനെക്കുറിച്ച്‌ വിശദമായ പരിശോധന നടന്നുവരികയാണെന്ന് കൊല്‍ക്കത്ത വിമാനത്താവള ഡയറക്ടർ അറിയിച്ചു. യാത്രക്കാർക്കായി മറ്റ് ക്രമീകരണങ്ങള്‍ ഉടൻ ഏർപ്പെടുത്തുമെന്ന് ടർക്കിഷ് എയർലൈൻസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

SUMMARY: Engine catches fire in mid-air; Turkish plane makes emergency landing in Kolkata

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വീട് പൂട്ടി യാത്രപോകുകയാണോ? ‘പോൽ ആപ്പ്’ വഴി പോലീസിനെ അറിയിച്ചിട്ട്‌ പോകൂ

തിരുവനന്തപുരം: വീട് പൂട്ടി യാത്രപോകുന്ന കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ...

ശബരിമല സ്വർണക്കൊള്ള: എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. കേസിന്റെ...

കേരളസമാജം യെലഹങ്ക സോണ്‍ പുതുവത്സരാഘോഷം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ യെലഹങ്ക സോണ്‍ പുതുവത്സരാഘോഷം  യെലഹങ്ക കണ്‍ട്രീ ക്ലബ്ബില്‍ നടന്നു....

ശബരിമലയിലെ നെയ്യ് തട്ടിപ്പ്: ദേവസ്വം ജീവനക്കാരൻ അറസ്റ്റില്‍

പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ്...

എയര്‍ഗണ്ണുമായി ആശുപത്രിയിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി; പ്രതി പിടിയില്‍

പത്തനംതിട്ട: കുന്നന്താനത്ത് എയര്‍ ഗണ്ണുമായി രോഗി ആശുപത്രിയില്‍. കുന്നന്താനം സിഎച്ച്‌സിയില്‍ എത്തിയ...

Topics

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

ബെംഗളൂരു: കനക്പുരയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു ഒരു കുടുംബത്തിലെ 3 പേർ...

ബെംഗളൂരുവില്‍ അപ്പാർട്മെന്റിന് സമീപം പുള്ളിപ്പുലിയുടെ സാന്നിധ്യം 

ബെംഗളൂരു: നഗരത്തിലെ ജെപി നഗറിനു സമീപത്തെ അഞ്ജനപുര ഏഴാം ബ്ലോക്കിലെ അപ്പാർട്മെന്റിനടുത്ത്...

സായാഹ്ന സവാരിക്കിറങ്ങിയ സ്ത്രീയുടെ സ്വർണമാല കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ന്നു

ബെംഗളൂരു: സായാഹ്ന സവാരിക്കിറങ്ങിയ സ്ത്രീയുടെ സ്വർണമാല കത്തികാട്ടി കവർന്നെടുത്തു. ബെംഗളൂരു മദനായകനഹള്ളി...

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള; ഇന്ന് മൂന്ന് മലയാള ചിത്രങ്ങള്‍

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള മേളയിൽ ഇന്ന് മൂന്നു മലയാള ചിത്രങ്ങള്‍...

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള; കയ്യടി നേടി ‘മോഹ’വും കാടും, ഇന്ന് 59 ചിത്രങ്ങൾ

ബെംഗളൂരു: 17-മത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രേക്ഷക ശ്രദ്ധ നേടി...

65 വയസ്സുകാരി കൊല്ലപ്പെട്ടു, വീട്ടുജോലിക്കാരനെ സംഭവസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവില്‍ 65 വയസ്സുള്ള സ്ത്രീയെ കൊല്ലപ്പെട്ട നിലയിലും വീട്ടുജോലിക്കാരനെ സംഭവസ്ഥലത്ത്...

വിദ്യാർഥികളുടെ ഇൻ്റേൺഷിപ്പിൽ തട്ടിപ്പ്; കർശന നടപടിയുമായി വി.ടി.യു.

ബെംഗളൂരു: കര്‍ണാടകയിലെ പ്രമുഖ സാങ്കേതിക സര്‍വ്വകലാശാലയായ വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ (വി.റ്റി.യു.)...

സി.ജെ.റോയിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി; മൃതദേഹം സംസ്കരിച്ചു

ബെംഗളൂരു: സ്വയം നിറയൊഴിച്ച്‌ മരണപ്പെട്ട കോണ്‍ഫിഡന്റ് ഗ്രൂപ്പ് മേധാവി സി ജെ...

Related News

Popular Categories

You cannot copy content of this page