ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ വീണ്ടും ആക്രമണം ;മൂന്ന് ഇന്ത്യക്കാരെ കാണാനില്ല

മസ്‌കറ്റ്: ഒമാൻ തീരത്ത് ഒരു വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യമന്ത്രാലയം. 21 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ‘സെറ്റെബെല്ലോ’ എന്ന വാണിജ്യ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തെ ഇന്ത്യ അപലപിച്ചു. രക്ഷാപ്രവർത്തനത്തിൽ ഒമാൻ അധികൃതരുമായി ഏകോപിച്ച് പ്രവർത്തിക്കുന്നു. ഒമാനിലെ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ തുടരുന്നത് ആശങ്കാജനകമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഒമാനി തുറമുഖമായ സോഹാറിൽ നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി സഞ്ചരിക്കുമ്പോഴാണ് അപകടത്തെക്കുറിച്ച് സന്ദേശം അയച്ചത്. 24 ഇന്ത്യൻ നാവികരിൽ 21 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെങ്കിലും മൂന്ന് പേരെ കാണാതായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു

പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങളും സൈനിക നടപടികളുമാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് വഴിവെക്കുന്നതെന്നും മന്ത്രാലയം വിലയിരുത്തി. സംഘര്‍ഷാവസ്ഥ ഉടന്‍ അവസാനിപ്പിക്കാനും നയതന്ത്രപരമായ ചര്‍ച്ചകളിലൂടെ സമാധാനപരിഹാരം കണ്ടെത്താനും ഇന്ത്യ വീണ്ടും ആഹ്വാനം ചെയ്തു. വാണിജ്യ കപ്പലുകളെയും സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര ജലപാതകളിലൂടെ തടസ്സരഹിതമായ ചരക്കുനീക്കവും വ്യാപാരവും പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഒമാൻ തീരത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പും സമാനമായ രീതിയിൽ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണമുണ്ടായിരുന്നു. ടാങ്കറിലുണ്ടായിരുന്ന 24 ഇന്ത്യക്കാരെയും രക്ഷപ്പെടുത്തിയിരുന്നു. മാരിവെക്സ് എന്ന ടാങ്കറിന് നേരെയായിരുന്നു ആക്രമണം നടന്നത്. ഒമാൻ നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ സംഭവ സ്ഥലത്തേയ്ക്ക് അയക്കുകയും 24 ഇന്ത്യക്കാരെയും ഹെലികോപ്റ്റർ മാർഗ്ഗം സുരക്ഷിതമായി കരയിലെത്തിക്കുകയും ചെയ്തു. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കീഴിലുള്ള മുംബൈ എംആർസിസിയും ഒമാൻ അധികൃതരും തമ്മിൽ നടത്തിയ ഏകോപനമാണ് ജീവനക്കാരെ വേഗത്തിൽ രക്ഷപ്പെടുത്താൻ സഹായിച്ചത്.
SUMMARY: Indian ship attacked again off Oman coast; three Indians missing

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉപഭോക്താക്കൾ ശ്രദ്ധിക്കുക!; ബാങ്ക് പണിമുടക്ക് നാളെ; തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇടപാടുകള്‍ തടസ്സപ്പെടും

ന്യൂഡൽഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി ബാങ്ക്...

ഡബ്ല്യുഎംഎസ്‌സി ഓണാഘോഷ ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് (ഡബ്ല്യുഎംഎസ്‌സി) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ...

ഗണേശ ചതുർഥി; മാർഗനിർദേശങ്ങൾ പുറത്തിറക്കി, പി.ഒ.പി., തെർമോകോൾ, രാസനിറങ്ങൾക്ക് വിലക്ക്

ബെംഗളൂരു: ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി...

കർണാടകയിൽ 37 വർഷത്തിന് ശേഷം വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്

ബെംഗളൂരു: 37 വർഷമായി നിലനിന്നിരുന്ന വിലക്ക് നീക്കി കർണാടകയിലെ കോളേജുകളിലും സർവകലാശാലകളിലും...

ബ്രിഗേഡ് എൽഡൊറാഡോ ഓണാഘോഷം; വനിതകളുടെ മെഗാ തിരുവാതിര ശ്രദ്ധേയമായി

ബെംഗളൂരു: ബ്രിഗേഡ് എൽഡൊറാഡോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ആരംഭം 2026’...

ചൈനയില്‍ ലൈബീരിയൻ ചരക്കുകപ്പലിന് തീപിടിച്ചു: 25 പേര്‍ക്ക് ദാരുണാന്ത്യം, അപകടം അറ്റകുറ്റപ്പണിക്കിടെ

ബീജിങ്: ചൈനയിലെ തുറമുഖത്ത് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിൽ വൻ തീപിടിത്തം....

ബ്രിക്‌സ് ഉച്ചകോടി: ഷി ജിൻപിങ് ശനിയാഴ്ച ഇന്ത്യയിലെത്തും; സന്ദർശനം 7 വർഷത്തിനു ശേഷം

ന്യൂഡൽഹി: ഡൽഹി വേദിയാകുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്‍റ് ഷി...

Related Articles

Popular Categories