പാലക്കാട്: പാലക്കാട് ദേശീയ പാതയിൽ വൻ സ്ഫോടക ശേഖരം പിടികൂടി. തണ്ണിമത്തനെന്ന വ്യാജേന പിക്കപ്പ് വാനിലാണ് സ്ഫോടകവസ്തുക്കൾ കൊണ്ടുവന്നത്. മെഡിക്കൽ കോളേജിന് സമീപം രാത്രി എട്ടരയോടെ പാലക്കാട് ടൗൺ സൗത്ത് പോലീസാണ് പിടികൂടിയത്. നിർത്താതെ പോയ വാഹനത്തെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
തണ്ണിമത്തൻ ലോഡിന് താഴെയാണ് സ്‌ഫോടക വസ്തുക്കളങ്ങിയ പെട്ടികൾ സൂക്ഷിച്ചിരുന്നത്. ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിറ്റുകളുമാണ് പിടികൂടിയത്. വാഹനത്തിൽ നൂറിലധികം പെട്ടികളുണ്ടായിരുന്നു. തമിഴ്‌നാട് ധാരാപുരം തുപ്പൂരിൽ നിന്ന് കൊണ്ടുവന്ന തണ്ണിമത്തൻ ചാക്കുകൾക്കിടയിലാണ് അനധികൃത വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. ഇവ കരിങ്കൽ ക്വാറി ഉപയോഗത്തിന് വേണ്ടിയുള്ളതാണെന്നാണ് പോലീസ് സംശയിക്കുന്നത്.
SUMMARY: Explosives seized from a pickup van loaded with watermelons on the Palakkad National Highway
















