ഗു​ജ​റാ​ത്തി​ൽ വ്യാ​ജ​മ​ദ്യ ദു​ര​ന്തം; നാ​ലു​പേ​ർ മ​രി​ച്ചു, നി​ര​വ​ധി പേ​ർ ചി​കി​ത്സ​യി​ൽ

ഭാവ്‌നഗര്‍: ഗുജറാത്തിലെ ഭാവ്‌നഗറില്‍ വ്യാജമദ്യം കുടിച്ച നാലുപേര്‍ മരിച്ചു. നിരവധി പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്തവരാണ് വ്യാജമദ്യം കുടിച്ചത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഘോ​ഘ താ​ലൂ​ക്കി​ലെ ഖ​രാ​ദി ഗ്രാ​മ​ത്തി​ൽ ഏ​ഴ് സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് ന​ട​ത്തി​യ മ​ദ്യ​സ​ൽ​ക്കാ​ര​ത്തി​നി​ടെ ആ​ണ് സം​ഭ​വം. മ​ദ്യ​പി​ച്ച​തി​ന് പി​ന്നാ​ലെ ആ​ളു​ക​ൾ​ക്ക് അ​സ്വ​സ്ഥ​ത ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു.

20 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന് സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് അ​റി​യി​ച്ചു. ഇ​തി​ൽ 12 പേ​ർ ഭാ​വ്ന​ഗ​ർ സി​റ്റി ആ​ശു​പ​ത്രി​യി​ലും അ​ഞ്ചു​പേ​ർ ആ​രോ​ഗ്യാം ആ​ശു​പ​ത്രി​യി​ലും ഒ​രാ​ൾ ബി​ഐ​എം​എ​സ് ആ​ശു​പ​ത്രി​യി​ലും ര​ണ്ടു​പേ​ർ വേ​ദ് ഐ​സി​യു​വി​ലു​മാ​ണ്. ചി​കി​ത്സ​യി​ലു​ള്ള​വ​രെ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യക്കുപ്പികളടങ്ങിയ 15 പെട്ടികളും പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. വ്യാജമദ്യം ഉല്‍പാദിപ്പിച്ച് വില കൂടിയ മദ്യ കുപ്പികളില്‍ നിറച്ചാണ് ശരിക്കുള്ള മദ്യമാണെന്ന് വിശ്വസിപ്പിച്ച് വില്‍പന നടത്തിയത്. എത്ര കുപ്പി വ്യാജമദ്യം വിറ്റഴിച്ചു, എവിടെയെക്കെ മദ്യം വിതരണം ചെയ്തു എന്നീ കാര്യങ്ങള്‍ കണ്ടെത്താനായി പോലീസ് അന്വേഷണം നടത്തിവരികയാണ്. വ്യാജമദ്യ സാമ്പിളുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചു. ഗുജറാത്തില്‍ മദ്യനിരോധനം നിലനില്‍ക്കെയാണ് വ്യാജമദ്യം കുടിച്ച് അപകടമുണ്ടായത്.
SUMMARY: Fake liquor disaster in Gujarat; Four dead, many under treatment

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; റേസ് കോഴ്‌സ് റോഡ് ഇന്ന് മുതൽ 60 ദിവസത്തേക്ക് അടച്ചിടും

ബെംഗളൂരു: നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ റേസ് കോഴ്‌സ് റോഡ് വൈറ്റ്-ടോപ്പിങ് പ്രവൃത്തികളുടെ...

യു​വ​തി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം:‌ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചശേഷം സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന...

പാലക്കാട് ഇടിമിന്നലേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പൊള്ളലേറ്റു

പാലക്കാട്: മണ്ണാര്‍ക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ഇടിമിന്നലേറ്റ് പരിക്ക്. മണ്ണാര്‍ക്കാട് കോട്ടോപ്പാടം...

ശക്തമായ മഴയ്ക്ക് സാധ്യത: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ...

മഴക്കുറവ് തിരിച്ചടിയാകുന്നു; കെ.ആർ.എസ് അണക്കെട്ടിലെ ജലസംഭരണം പകുതിയോട് അടുക്കുന്നു

ബെംഗളൂരു: കാവേരി നദീതടത്തിലെ പ്രധാന ജലസ്രോതസ്സായ കൃഷ്ണരാജ സാഗർ അണക്കെട്ടിൽ ജലനിരപ്പ്...

കർണാടകയിൽ വരൾച്ചാ നഷ്ടം 46,324 കോടി

ബെംഗളൂരു: കർണാടകയിൽ വരൾച്ചയെ തുടർന്ന് കാർഷിക മേഖലയ്ക്കുണ്ടായ നഷ്ടം 46,324.50 കോടിയായി...

സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് ട്രക്കിലിടിച്ചു; നാല് പേർ മരിച്ചു

ഉത്തർപ്രദേശ്: ചണ്ഡിഗഡിൽനിന്ന് ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലേക്ക് സൈനികന്റെ മൃതദേഹവുമായി പോയ സൈനിക...

Related Articles

Popular Categories