കൊച്ചി: ആദ്യകാല മിമിക്രി-സ്റ്റേജ് ഷോ കലാകാരനായ സൈനൻ കെടാമംഗലം (സൈനൻ കെടാമംഗലം) അന്തരിച്ചു. മിമിക്രി വേദികളിലും നാടൻ കലാമേഖലയിലും സജീവ സാന്നിധ്യമായിരുന്നു.
എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ കെടാമംഗലം സ്വദേശിയാണ്. ആദ്യകാല മിമിക്രി വേദികളിലും സ്റ്റേജ് പ്രോഗ്രാമുകളിലും തന്റെ അതുല്യമായ ആലാപനവും അനുകരണശൈലിയും കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. കേരളോത്സവ വേദികളിൽ സജീവമായിരുന്ന കാലത്താണ് നടൻ സലിംകുമാർ, കൈതാരം പ്രദീപ് എന്നിവരുമായി ബന്ധം സ്ഥാപിക്കുന്നത്. പിന്നീട് സലിംകുമാർ തുടങ്ങിയ കൊച്ചിൻ സ്റ്റാലിയൻസ് എന്ന ട്രൂപ്പിലെ പ്രധാന താരമായി. മിമിക്രി എന്ന കലാരൂപത്തിന് നൽകിയ സമഗ്രസംഭാവനയ്‌ക്ക് 2025ലെ കേരള സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ചിരുന്നു.
SUMMARY: Famous mimic actor Sainan Ketamangalam passed away.
















