പുതിയ വൈദ്യുതി കണക്ഷന് ഫീസ് കുത്തനെ കൂട്ടി; വര്‍ധന മൂന്നിരട്ടിവരെ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷൻ എടുക്കുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിച്ച്‌ റെഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. ചില വിഭാഗങ്ങളില്‍ മൂന്നിരട്ടി വരെയാണ് വർധന. പുതിയ നിരക്കുകള്‍ ഒക്ടോബർ 12 മുതല്‍ നിലവില്‍ വരും. ലൈനില്‍നിന്ന് 200 മീറ്ററിനുള്ളില്‍ പോസ്റ്റും മറ്റ് ഉപകരണങ്ങളും ആവശ്യമുള്ളതും ഇല്ലാത്തതുമായ കണക്ഷനുകള്‍ക്ക് ഏകീകൃത നിരക്കാണ് ഇനി ഈടാക്കുക.

കിലോവാട്ട് അടിസ്ഥാനത്തില്‍ നിരക്ക് ഏകീകരിച്ചതോടെ അപേക്ഷയ്ക്കൊപ്പം തന്നെ ഫീസ് അടയ്ക്കാനാകും. 200 മീറ്ററിന് അപ്പുറം കൂടുതല്‍ പോസ്റ്റുകളും ഉപകരണങ്ങളും ആവശ്യമായ കണക്ഷനുകള്‍ക്ക് നിലവിലെ നിരക്ക് തുടരും. രണ്ട് കിലോവാട്ട് വരെയുള്ള സിംഗിള്‍ ഫെയ്‌സ് ഗാർഹിക കണക്ഷന് 2,000 രൂപയാണ് പുതിയ ഫീസ്. രണ്ട് കിലോവാട്ടിന് മുകളിലും അഞ്ച് കിലോവാട്ട് വരെയുമുള്ള കണക്ഷന്റെ ഫീസ് 1,740 രൂപയില്‍ നിന്ന് 5,000 രൂപയാക്കി.

ഉയർന്ന ലോഡുള്ള കണക്ഷനുകള്‍ക്കും വൻ വർധനയുണ്ട്. 50 കിലോവാട്ട് കണക്ടഡ് ലോഡുള്ള കണക്ഷന് നിലവില്‍ 21,750 രൂപയായിരുന്ന ഫീസ് ഇനി 2.11 ലക്ഷം രൂപയായി ഉയരും. ഈ വിഭാഗത്തില്‍ ട്രാൻസ്‌ഫോർമറോ മറ്റ് ഉപകരണങ്ങളോ ആവശ്യമായാല്‍ അതിനായി അധിക തുക ഈടാക്കില്ല. ഗാർഹിക കണക്ഷനുകളുടെ നിരക്കുകള്‍ രണ്ടുമാസത്തിനകം വീണ്ടും പരിഷ്കരിച്ച്‌ ശുപാർശ നല്‍കാനും റെഗുലേറ്ററി കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.

SUMMARY: Fees for new electricity connections hiked sharply; increase up to threefold

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

48 മണിക്കൂറിനുള്ളില്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണം; രാജ്യവ്യാപക സമരത്തിന് സിജെപി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് കോക്രോച്ച്‌ ജനത...

മദ്യലഹരിയില്‍ എഎസ്‌ഐ ഓടിച്ച കാറിടിച്ച്‌ മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്

കണ്ണൂർ: കണ്ണൂര്‍ അഴീക്കോട് മദ്യലഹരിയില്‍ എഎസ്‌ഐ ഓടിച്ച കാറിടിച്ച്‌ മൂന്നു പേര്‍ക്ക്...

ഏഷ്യന്‍ ഗെയിംസ്; വുഷുവില്‍ ഇന്ത്യയുടെ റോഷിബിന ദേവിക്ക് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് വുഷുവില്‍ ഇന്ത്യയുടെ അഭിമാനമുയർത്തി റോഷിബിന ദേവി വെള്ളി...

ശബരിമലയിലെ സ്വര്‍ണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയില്‍ നിന്ന് സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം ബോർഡ്. 55.72 പവൻ...

ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് 5 ലക്ഷം തട്ടി; നടി വര്‍ഷിണി വെങ്കട്ട് അറസ്റ്റില്‍

ചെന്നൈ: ഷോര്‍ട്ട് ഫിലിം നിര്‍മിച്ച്‌ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിനെ കബളിപ്പിച്ച...

എഐകെഎംസിസിയുടേത് മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനം: യു.ടി. ഖാദർ

ബെംഗളൂരു: ഓൾ ഇന്ത്യ കെഎംസിസി ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹുമാനിറ്റി...

ഡൊംളൂർ മലയാളി അസോസിയേഷൻ ഓണാഘോഷം 27ന്

ബെംഗളൂരു: ഡൊംളൂർ മലയാളി അസോസിയേഷൻ ഓണാഘോഷം 27ന് രാവിലെ 9 മുതല്‍...

കാടുഗോഡി കൈരളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം

ബെംഗലൂരു: കാടുഗോഡി കൈരളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം വിആർഎസ് ലേഔട്ടിലെ ഗുരുകുൽ...

Related Articles

Popular Categories