ബെംഗളൂരു: ബെംഗളൂരു നെലമംഗലയ്ക്ക് സമീപം പെർഫ്യൂം ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തിൽ കോടികളുടെ നാശനഷ്ടം. നെലമംഗല റോഡിലെ മകാലിക്കടുത്തുള്ള ഗോഡൗണിലാണ് സംഭവം. നാൽപതോളം ജീവനക്കാർ ഈ സമയം ഇതിനുള്ളിലുണ്ടായിരുന്നു. തീ ആളിപ്പടരുന്നതിന് മുമ്പ് എല്ലാവർക്കും പുറത്തിറങ്ങാൻ കഴിഞ്ഞതിനാൽ വൻഅത്യാഹിതം ഒഴിവായി.
വെയർഹൗസിനുള്ളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. സമീപം പ്രവർത്തിച്ചിരുന്ന എ.സി. ഗോഡൗണിലേക്ക് തീ വ്യാപിച്ചു. അഗ്നിശമന സേനയും അടിയന്തര സേവന വിഭാഗവും സ്ഥലത്തെത്തി തീ അണച്ചു. മണിക്കൂറുകളോളം സ്ഥലത്ത് നിന്ന് കനത്ത പുക ഉയർന്നുകൊണ്ടിരുന്നു.
സംഭവത്തില്‍ നെലമംഗല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Fire at perfume warehouse; Damage worth crores















