ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരിലെ സവായ് മാന്‍ സിംഗ് (എസ്എംഎസ്) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ (ഐസിയു) വാര്‍ഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടുത്തത്തില്‍ എട്ട് രോഗികള്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. മരിച്ച രോഗികളില്‍ മൂന്ന് പേര്‍ സ്ത്രീകളും അഞ്ച് പേര്‍ പുരുഷന്മാരുമാണ്.
ട്രോമ ഐസിയുവില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചതായും ഇത് വേഗത്തില്‍ പടരുകയും വിഷ പുക ഉയരുകയും ചെയ്തതായി എസ്എംഎസ് ആശുപത്രി ട്രോമ സെന്റര്‍ ഇന്‍ ചാര്‍ജ് ഡോ. അനുരാഗ് ധാക്കദ് പറഞ്ഞു
ട്രോമ സെന്ററില്‍ രണ്ടാം നിലയില്‍ രണ്ട് ഐസിയുകളിലായി 24 രോഗികളുണ്ടായിരുന്നു. ട്രോമ ഐസിയുവില്‍ 11 പേരും സെമി-ഐസിയുവില്‍ 13 പേരും. ട്രോമ ഐസിയുവിലാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചു തീപടര്‍ന്നതെന്ന് ഡോ. അനുരാഗ് ധാക്കദ് എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
#WATCH | Jaipur, Rajasthan | A massive fire broke out in an ICU ward of Sawai Man Singh (SMS) Hospital, claiming the lives of six patients pic.twitter.com/CBM6vcTMfZ
— ANI (@ANI) October 5, 2025
മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ, പാർലമെന്ററി കാര്യ മന്ത്രി ജോഗറാം പട്ടേൽ, ആഭ്യന്തര സഹമന്ത്രി ജവഹർ സിംഗ് ബേധാം എന്നിവർ ട്രോമ സെന്റർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തീപിടിത്തമുണ്ടായപ്പോൾ ജീവനക്കാർ ഓടി രക്ഷപ്പെട്ടുവെന്ന് പട്ടേലും ബെധാമും ആശുപത്രിയിലെത്തിയപ്പോൾ രോഗികളുടെ ബന്ധുക്കൾ പരാതിപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Fire breaks out in Jaipur hospital ICU; 8 patients die