മസ്കത്ത്: ഒമാനിലെ വാദി ബാനി ഖാലിദിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽപ്പെട്ട് ഒരു മലയാളി കൂടി മരണമടഞ്ഞു. കൊല്ലം പെരിനാട് പനയം സ്വദേശി മഹേഷ് കുമാറാണ് മരിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ വാദി ബാനി ഖാലിദിന് സമീപത്തെ വെള്ളച്ചാട്ടത്തിൽ അകപ്പെട്ടായിരുന്നു മരണം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കൈരളി ഒമാൻ പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ഞായറാഴ്ച ഒമാനിലുണ്ടായ പ്രളയത്തിൽ രണ്ട് മലയാളികൾ കൂടി ജീവൻ വെടിഞ്ഞിരുന്നു. പാലക്കാട് തൃത്താല സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38), മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. യൂസഫിന്റെ മാതാവ് റംലയ്ക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.
SUMMARY: Floods in Oman: Another Malayali dies















