ബെംഗളുരു:ബെംഗളൂരുവിലെ 39 റെയില്‍വേ ലവൽ ക്രോസുകളിൽ കുടി മേൽപാലങ്ങൾ അല്ലെങ്കിൽ അടിപ്പാതകൾ നിർമിക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി.സോമണ്ണ. വെള്ളിയാഴ്ച ബെംഗളൂരുവിലെ കുമാരകൃപ ഗസ്റ്റ് ഹൗസിൽ ബാംഗ്ലൂർ ഡിവിഷൻ റെയിൽവേയിൽ പുരോഗമിക്കുന്ന റോഡ് അണ്ടർപാസിന്റെയും റോഡ് ഓവർപാസുകളുടെയും പുരോഗതി വിലയിരുത്താൻ വിളിച്ചുകൂട്ടിയ യോഗത്തിത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എംപിമാരായ പി.സി.മോഹൻ, കോലാര്‍ എം.പി മല്ലേഷ് ബാബു, ഡോ.സി. എൻ.മഞ്ജുനാഥ്, റെയിൽവേ ഉദ്യോഗസ്‌ഥർ, ബിബിഎംപി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.
സ്ഥലമേറ്റെടുപ്പു നടപടികൾ വേഗത്തിലാക്കാൻ നഗരവിക സന സെക്രട്ടറി തുഷാർഗിരിനാഥ് അധ്യക്ഷനായ കോഓർഡി നേഷൻ കമ്മിറ്റിയെ യോഗത്തില്‍ ചുമതലപ്പെടുത്തി. സംസ്ഥാനത്ത് നിര്‍മിച്ച 75 മേൽപാലങ്ങളില്‍ 56 എണ്ണത്തിന്റെ നിർമാണച്ചെലവ് പൂർണമായി റെയിൽവേയാണ് വഹിച്ചതെന്ന് മന്ത്രി പറഞ്ഞു. 16 എണ്ണം സംസ്ഥാന സർക്കാരുമായും 3 എണ്ണം ദേശീയപാത അതോറിറ്റിയുമായും പങ്കിട്ടാണ് നിർമാണ ചെലവ് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.
SUMMARY: Flyovers to be built at 39 level crossings in Bengaluru