വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ആംസ്റ്റര്‍ സ്ഥാപനങ്ങളുടെ സിഇഒ അറസ്റ്റില്‍

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ അറസ്റ്റില്‍. വിദേശത്ത് നിന്ന് മടങ്ങിവരുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് മായ പിടിയിലായത്. ഇടപ്പള്ളിയിലും പാലാരിവട്ടത്തുമായി പ്രവർത്തിക്കുന്ന ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്, ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ് എന്നീ സ്ഥാപനങ്ങളുടെ മേധാവിയായ പാർവതി മായ ഷാജിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായത്.

പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. അർമേനിയയിലും പോളണ്ടിലും ജോലി ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് ഏകദേശം പത്ത് ലക്ഷം രൂപ തട്ടിയെടുത്തതായി ആരോപിച്ച്‌ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

വിദേശത്ത് ജോലി ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് പണം വാങ്ങിയെന്ന പരാതികളാണ് സ്ഥാപനത്തിനെതിരെ ഉയർന്നിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആംസ്റ്റർ ഓവർസീസിന് കൊച്ചി, കട്ടപ്പന, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും ശാഖകളുണ്ട്.

ബെംഗളൂരു, ഒമാൻ, ദുബായ്, അബുദാബി, ബഹ്റൈൻ, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാപനത്തിന് ശാഖകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വിദേശ രാജ്യങ്ങളിലെ തൊഴില്‍ അവസരങ്ങള്‍, സ്ഥിരതാമസത്തിനുള്ള സേവനങ്ങള്‍, ഉപരിപഠനത്തിനുള്ള അവസരങ്ങള്‍ എന്നിവയാണ് ആംസ്റ്റർ ഓവർസീസ് പ്രധാനമായും വാഗ്ദാനം ചെയ്തിരുന്നത്. പരാതികളുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളും ഇടപാടുകളും പോലീസ് പരിശോധിച്ചുവരികയാണ്.

SUMMARY: Fraud worth lakhs involving promises of overseas jobs; CEO of Amster firms arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആലുവയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു

കൊച്ചി: ആലുവ കമ്പനിപ്പടിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടച്ചു. തീയണക്കാൻ ശ്രമം തുടരുകയാണ്....

‘മിന്നല്‍, സ്വിഫ്റ്റ് ‘ കെഎസ്‌ആർടിസി ബസുകളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണം; കത്ത് നല്‍കി അബിൻ വര്‍ക്കി എംഎല്‍എ

തിരുവനന്തപുരം: കെഎസ്‌ആർടിസി മിന്നല്‍, സ്വിഫ്റ്റ് ബസുകളില്‍ ഡ്രൈവർക്കും യാത്രക്കാർക്കും സീറ്റ് ബെല്‍റ്റ്...

സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ജീവനക്കാരൻ്റെ മര്‍ദ്ദനം: നടപടിയെടുത്തില്ലെന്ന് ആരോപണം

കൊല്ലം: കടയ്ക്കലില്‍ ഒമ്പതാം ക്ലാസുകാരനെ സ്കൂള്‍ ജീവനക്കാരൻ എച്ചില്‍ കൈകൊണ്ട് കരണത്തടിച്ചെന്ന്...

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാര്‍ട്ടേഡ് വിമാനയാത്ര; ചെലവ് ചിപ്സണ്‍ ഏവിയേഷൻ വഹിച്ചതായി രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ വിവാദ ചാർട്ടേഡ് വിമാനയാത്രയുടെ ചെലവുകള്‍...

48 മണിക്കൂറിനുള്ളില്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണം; രാജ്യവ്യാപക സമരത്തിന് സിജെപി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് കോക്രോച്ച്‌ ജനത...

പുതിയ വൈദ്യുതി കണക്ഷന് ഫീസ് കുത്തനെ കൂട്ടി; വര്‍ധന മൂന്നിരട്ടിവരെ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷൻ എടുക്കുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിച്ച്‌...

മദ്യലഹരിയില്‍ എഎസ്‌ഐ ഓടിച്ച കാറിടിച്ച്‌ മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്

കണ്ണൂർ: കണ്ണൂര്‍ അഴീക്കോട് മദ്യലഹരിയില്‍ എഎസ്‌ഐ ഓടിച്ച കാറിടിച്ച്‌ മൂന്നു പേര്‍ക്ക്...

ഏഷ്യന്‍ ഗെയിംസ്; വുഷുവില്‍ ഇന്ത്യയുടെ റോഷിബിന ദേവിക്ക് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് വുഷുവില്‍ ഇന്ത്യയുടെ അഭിമാനമുയർത്തി റോഷിബിന ദേവി വെള്ളി...

Related Articles

Popular Categories