പാര്‍ട്ടിയില്‍ കടുത്ത അവഗണന; സിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരന്‍

ആലപ്പുഴ: പാർട്ടി മെമ്പർഷിപ്പ് പുതുക്കാത്തതില്‍ വിശദീകരണവുമായി മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തല്‍. പാർട്ടിയില്‍ തുടർന്ന് നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണെന്നും ജി സുധാകരൻ പറഞ്ഞു.

63 വര്‍ഷക്കാലത്തെ പാര്‍ട്ടി അംഗത്വചരിത്രമുള്ള തന്നെ സിപിഐഎം സംസ്ഥാന സെക്രട്ടറി അപമാനിച്ചെന്നും എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ക്ക് ബുദ്ധിമുട്ടായി പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. പൊതു പരിപാടികളൊന്നും പങ്കെടുക്കുന്നില്ലെന്നും അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികം തന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളില്‍ വെച്ച്‌ നടത്തിയപ്പോള്‍ അറസ്റ്റും ജയില്‍വാസവും ലോക്കപ്പ് മര്‍ദ്ദനവും ബി ഐ ആര്‍ കേസ് ഉള്‍പ്പെടെ അനുഭവിച്ച്‌ ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരേ ഒരാള്‍ ആയ തനിക്ക് ഒരു ക്ഷണക്കത്ത് പോലും നല്‍കിയില്ലെന്നും പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

2026 മെമ്പർഷിപ്പ് സ്ക്രൂട്ടണി അംഗത്വം പുതുക്കാൻ ഞാൻ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്ക്കേണ്ടി വന്നില്ല. 2022ൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയാണ്. വീണു പരിക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു. 43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചിൽ വന്നു പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പരാതിയില്ല.

63 വർഷക്കാലത്തെ പാർട്ടി അംഗത്വചരിത്രമുള്ള എനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വർഷക്കാലം നൽകിയിട്ടില്ല. എന്തിനേറെ പറയുന്നു അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം എന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളിൽ വെച്ച് നടത്തിയപ്പോൾ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ചു പ്രകടനം നടത്തി അറസ്റ്റും ജയിൽവാസവും ലോക്കപ്പ് മർദ്ദനവും ബി ഐ ആർ കേസ് ഉൾപ്പെടെ അനുഭവിച്ച് ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ ആയ എനിക്ക് ഒരു ക്ഷണക്കത്ത് പോലും നൽകിയില്ല.

എന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എൽ സി മെമ്പർ പോസ്റ്റിട്ടു അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്. ഇതെല്ലാം നേരിട്ട് കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഇവിടെ ഞാൻ പാർട്ടിയിൽ തുടരുകയാണ്. ഒരു പ്രലോഭനത്തിനും കീഴടങ്ങിയില്ല. അപ്പോഴാണ് പാർട്ടി സെക്രട്ടറിയുടെ അടുത്ത് സംസാരിക്കാൻ ചെന്ന തോട്ടപ്പള്ളിക്കാരനായ ഒരു സഖാവിനോട് ശരിയല്ലാത്ത തരത്തിൽ ജില്ലാ നേതൃത്വത്തിൽ പെട്ടയാൾ സംസാരിച്ചതായി അറിഞ്ഞത്. ഇപ്പോൾ സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി ഞാൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ല എന്ന അർത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു.

അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. കൂടുതൽ സംഭവങ്ങൾ വിവരിക്കുന്നില്ല. ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് മേൽപ്പറഞ്ഞ നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഈ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലത്ത് സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്. ആശയാദർശങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുകയും ചെയ്യും. എല്ലാവർക്കും ആശംസകൾ. നന്ദി..

SUMMARY: Severe neglect in the party; G Sudhakaran says CPM membership not being renewed

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആവേശമായി കേരളസമാജം സീനിയർ കലോത്സവം

ബെംഗളൂരു: കേരളസമാജം സംഘടിപ്പിച്ച സീനിയർ കലോത്സവം മത്സരാർഥി കൾക്കും കാണികൾക്കും ഒരു...

കേ​സു​ക​ൾ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം നാ​ളെ പു​ന​രാ​രം​ഭി​ക്കും: കേ​ന്ദ്ര​ത്തി​ന് സി​ജെ​പി​യു​ടെ മു​ന്ന​റി​യി​പ്പ്

ന്യൂഡല്‍ഹി: നീറ്റ് പേപ്പര്‍ ചോര്‍ച്ചക്കെതിരായ സമരങ്ങള്‍ക്കിടയില്‍ കസ്റ്റഡിയിലെടുത്ത സമരക്കാര്‍ക്കെതിരെ പോലീസ് നടപടി...

മെെസൂരു കേരളസമാജം ഭാരവാഹികള്‍ 

ബെംഗളൂരു: മൈസൂരു കേരളസമാജം വാര്‍ഷിക പൊതുയോഗം വിജയനഗറിലുള്ള സമാജം കമ്മ്യൂണിറ്റി ഹാളില്‍...

ബെംഗളൂരുവില്‍ ഗാരേജിൽ വൻ തീപിടിത്തം; 25-ലേറെ വാഹനങ്ങൾ കത്തിനശിച്ചു, ആഡംബര കാറുകളും അഗ്നിക്കിരയായി

ബെംഗളൂരു: നഗരത്തിലെ താനിസന്ദ്ര മേഖലയിലെ സ്വകാര്യ കാർ ഗാരേജിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ...

വിദ്യാർഥി സമരത്തിനെതിരായ വിവാദ പരാമർശം; ടി. ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന് നിർദേശം

തിരുവനന്തപുരം: ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നയിച്ച പ്രതിഷേധത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ആര്‍എസ്എസ്...

ആവേശമായി കേരളസമാജം സീനിയർ കലോത്സവം

ബെംഗളൂരു: കേരളസമാജം സംഘടിപ്പിച്ച സീനിയർ കലോത്സവം മത്സരാർഥി കൾക്കും കാണികൾക്കും ഒരു...

കേ​സു​ക​ൾ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം നാ​ളെ പു​ന​രാ​രം​ഭി​ക്കും: കേ​ന്ദ്ര​ത്തി​ന് സി​ജെ​പി​യു​ടെ മു​ന്ന​റി​യി​പ്പ്

ന്യൂഡല്‍ഹി: നീറ്റ് പേപ്പര്‍ ചോര്‍ച്ചക്കെതിരായ സമരങ്ങള്‍ക്കിടയില്‍ കസ്റ്റഡിയിലെടുത്ത സമരക്കാര്‍ക്കെതിരെ പോലീസ് നടപടി...

മെെസൂരു കേരളസമാജം ഭാരവാഹികള്‍ 

ബെംഗളൂരു: മൈസൂരു കേരളസമാജം വാര്‍ഷിക പൊതുയോഗം വിജയനഗറിലുള്ള സമാജം കമ്മ്യൂണിറ്റി ഹാളില്‍...

ബെംഗളൂരുവില്‍ ഗാരേജിൽ വൻ തീപിടിത്തം; 25-ലേറെ വാഹനങ്ങൾ കത്തിനശിച്ചു, ആഡംബര കാറുകളും അഗ്നിക്കിരയായി

ബെംഗളൂരു: നഗരത്തിലെ താനിസന്ദ്ര മേഖലയിലെ സ്വകാര്യ കാർ ഗാരേജിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ...

വിദ്യാർഥി സമരത്തിനെതിരായ വിവാദ പരാമർശം; ടി. ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന് നിർദേശം

തിരുവനന്തപുരം: ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നയിച്ച പ്രതിഷേധത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ആര്‍എസ്എസ്...

ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തില്‍ പുക; രാജ്കോട്ടില്‍ അടിയന്തരമായി ഇറക്കി

മുംബൈ: മുംബൈയിലേക്ക് ദുബായില്‍നിന്നും വന്ന ഇൻഡിഗോ വിമാനത്തിന്റെ ചരക്ക് സൂക്ഷിക്കുന്ന ഭാഗത്ത്...

സമന്വയ സ്കോളർഷിപ്പ് വിതരണം

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ  നല്‍കുന്ന 50...

കൊല്ലം കെഎസ്‌ആര്‍ടിസി ബസ്റ്റ് സ്റ്റാൻഡില്‍ വനിതാ ഡോക്ടര്‍ക്കു നേരെ ലൈംഗികാതിക്രമം; തമിഴ്നാട് സ്വദേശി പിടിയില്‍

ആലപ്പുഴ: അഗതിമന്ദിരത്തില്‍ ജീവനക്കാരിക്കു നേരെ സ്ഥാപന ഉടമയുടെ ലൈംഗികാതിക്രമ ശ്രമം. പുന്നപ്ര...

Related Articles

Popular Categories