ഫോക്സ്ബറോ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് ഘാന. ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. ഇംഗ്ലണ്ടിനും ഘാനയ്ക്കും രണ്ട് മത്സരങ്ങളിൽ നിന്ന് നാലുപോയന്റുണ്ട്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയപ്പോൾ ഘാന പാനമയെ കീഴടക്കി.
കളിയുടെ തുടക്കം മുതൽ ഇംഗ്ലണ്ടിന്റെ ആക്രമണാത്മക ശൈലിയെ തളയ്ക്കാനുള്ള ലക്ഷ്യത്തിലായിരുന്നു ഘാന. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്‌നും മറ്റുള്ളവരും അപകടകരമായ പൊസിഷനുകളിൽ എത്തിയപ്പോഴൊക്കെ ഘാനാ താരങ്ങൾ അവർക്ക് ചുറ്റും പ്രതിരോധക്കോട്ടകെട്ടി. ഇംഗ്ലണ്ടിന്റെ ഒട്ടേറെ മുന്നേറ്റങ്ങൾ ഗോൾ കീപ്പർ ബെഞ്ചമിൻ അസാറെയും ചെറുത്തു. ഘാനയ്ക്കും ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനായില്ല. ഈ ലോകകപ്പിലെ ഒരു മത്സരത്തിൽ ഇരുപക്ഷത്തുനിന്നും ലക്ഷ്യത്തിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാത്ത ആദ്യത്തെ 45 മിനിറ്റായിരുന്നു കളിയിലെ ആദ്യ പകുതി.
SUMMARY: Ghana draws with England
















