കെഎസ്ഇബി ഉപഭോക്താക്കൾക്ക് സന്തോഷ വാര്‍ത്ത; ഇന്ധന സര്‍ചാര്‍ജ് തുക തിരികെ നല്‍കും

തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് മാർച്ച് മാസത്തിൽ ഇന്ധനസർചാർജ് തിരികെ ലഭിക്കും. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഇന്ധന സർചാർജ് വൈദ്യുതിബില്ലിൽ കുറവുചെയ്തു നൽകുന്നത്. 2026 ജനുവരി മാസത്തിൽ വൈദ്യുതി വാങ്ങൽ ചിലവിലുണ്ടായ ലാഭമാണ് കെഎസ്ഇബി ഉപഭോക്താക്കൾക്ക് കൈമാറുന്നത്. മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മാസങ്ങളില്‍ സര്‍ചാര്‍ജ് തുകയില്‍ ഘട്ടംഘട്ടമായി കുറവ് വരുത്തിയതിന് പിന്നാലെയാണ് ഇപ്പോഴത്തെ പുതിയ നടപടി. മാര്‍ച്ചിലെ വൈദ്യുതി ബില്ലുകളില്‍ ഇളവുണ്ടാകും. പ്രതിമാസ ബില്ല് ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് രണ്ട് പൈസ വീതവും രണ്ടു മാസത്തിലൊരിക്കല്‍ ബില്ല് ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരു പൈസ വീതവും ബില്ലില്‍ കുറവ് വരും.

കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ താരിഫ് റെഗുലേഷൻ 87 ആം ചട്ടം പരിഷ്കരിച്ച് കൊണ്ട് 2023 മെയ് 29ന് പുറപ്പെടുവിച്ച KSERC Terms and Conditions of Tariff Amendment Regulations പ്രകാരം 2023 ഏപ്രിൽ മുതൽ, ഇന്ധനവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഇന്ധന സർചാർജ്ജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാൻ വിതരണ ലൈസൻസികളെ അനുവദിച്ച് കൊണ്ട് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതുപ്രകാരമാണ് ഇന്ധന സർചാർജ് സ്വീകരിച്ചുവരുന്നത്.
SUMMARY: Good news for KSEB customers; Fuel surcharge will be refunded

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാസറഗോഡ് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസറഗോഡ്: കാസറഗോഡ് ജില്ലയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നീലേശ്വരം ചാത്തമത്ത് നാല്...

ഇടുക്കി കൊളുക്കുമലയില്‍ വിനോദസഞ്ചാരി കൊക്കയിലേക്ക് വീണു

ഇടുക്കി: ഇടുക്കി കൊളുക്കുമല സിംഹപാറയില്‍ വിനോദസഞ്ചാരിയായ യുവാവ് കൊക്കയിലേക്ക് വീണു. ചെന്നൈ...

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി. ജുഡീഷ്യല്‍ സിറ്റിങ് നടത്തുന്നതിന്...

രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു. മണ്ണഞ്ചേരി...

സ്വര്‍ണവിലയില്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ആഗോള വിപണിയിലും വില...

കള്ളനോട്ടുകള്‍ അച്ചടിച്ച് വിതരണം; രണ്ട് പേര്‍ പിടിയിൽ

ബെംഗളൂരു: 500 രൂപയുടെ കള്ളനോട്ടുകള്‍ അച്ചടിച്ച് കർണാടകയിലും തമിഴ്നാട്ടിലും വിതരണം ചെയ്ത...

‘രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു’; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി: നീറ്റ്, സിബിഎസ്‌ഇ പരീക്ഷാ ക്രമക്കേടില്‍ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ...

മകൾക്ക് 18 വയസ്സ് തികഞ്ഞാലും ഉന്നത വിദ്യാഭ്യാസച്ചെലവ് പിതാവ് വഹിക്കണം: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞാലും ഉപരിപഠനത്തിനുള്ള ചെലവുകൾ വഹിക്കാൻ പിതാവിന്...

Related Articles

Popular Categories