കൊച്ചി: വാട്‌സ്‌ആപ് സന്ദേശം അയക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ. സംഭാവന നല്‍കിയവർക്ക് നന്ദി സന്ദേശം അയക്കാനുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് നല്‍കുന്ന വീടുകളുടെ ആദ്യ ഘട്ടം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സോഫ്റ്റ് വെയറായ സ്പാര്‍ക്കിലെ ഡാറ്റാ ചോര്‍ച്ചയെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആണ് സര്‍ക്കാരിന്റെ നീക്കം. ഡിഎ അനുവദിച്ചുകൊണ്ടുളള സന്ദേശം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഫോണിലേക്ക് എത്തിയത് കോടതിയിലെത്തിയിരുന്നു. സന്ദേശം രാഷ്‌ട്രീയ താത്പര്യം വച്ചാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
ഹൈക്കോടതിയില്‍ തിരിച്ചടി ഏറ്റെങ്കിലും സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ സന്ദേശമയയ്‌ക്കുന്നതില്‍ എന്താണ് തെറ്റെന്നും ഏത് സമയത്ത് സന്ദേശം അയയ്‌ക്കണം എന്നത് സര്‍ക്കാരിന്റെ തീരുമാനമല്ലേ എന്നും കോടതി ചോദിച്ചു. ഈ സാഹചര്യത്തില്‍ കോടതിയില്‍ നിന്ന് ഇക്കാര്യത്തിലും അനുകൂല നിലപാടുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
SUMMARY: Government seeks court’s permission for WhatsApp message to thank those who donated to relief fund















