പാചകവാതക സിലിണ്ടർ ചോർച്ച; മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരു: യരഗനഹള്ളിയിൽ പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ. ഒരു കുടുംബത്തിലെ നാല് പേരാണ് അപകടത്തിൽ മരിച്ചിരുന്നത്. ഇവരുടെ ബന്ധുക്കൾക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ബുധനാഴ്ചയാണ് മൈസൂരു യരഗനഹള്ളിയിലെ വീട്ടിൽ പാചകവാതക സിലിണ്ടർ ചോർന്നത്. സംഭവത്തിൽ വീട്ടുമസ്ഥൻ കുമാരസ്വാമി (45), ഭാര്യ മഞ്ജുള (39), മക്കളായ അർച്ചന (19), സ്വാതി (17) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോൾ ദമ്പതികൾ മുറിയിലും പെൺമക്കൾ ഹാളിലും ഉറങ്ങുകയായിരുന്നു. മൈസൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം നസർബാദ് പോലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

അടുത്ത കാലത്തായി സംസ്ഥാനത്ത് പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ വ്യാപകമാകുന്നുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം; സുഹൈലടക്കം നാലുപേരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടത്തിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍...

പത്മശ്രീ ചെറുവയല്‍ രാമൻ അന്തരിച്ചു

വയനാട്: പദ്‌മശ്രീ ജേതാവും വയനാട്ടിലെ പാരമ്പര്യ നെല്‍വിത്ത് സംരക്ഷകനും അറിയപ്പെടുന്ന ജൈവ...

കൊച്ചിയില്‍ ജൂതപ്പള്ളിക്ക് തീയിട്ട സംഭവം; പ്രതിയുടെ ഫോണില്‍ ദൂരൂഹ ചാറ്റുകള്‍, തീവ്രവാദ ബന്ധം സംശയിച്ച്‌ പോലീസ്

കൊച്ചി: എറണാകുളം മാർക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുംഭാഗത്ത് ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട...

നാട്ടികയിലെ ടോള്‍ പിരിവിന് ഇടക്കാല സ്റ്റേ ഇല്ല: വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ദേശീയപാത 66-ല്‍ നാട്ടികയിലെ ടോള്‍ പിരിവിന് ഹൈക്കോടതി ഇടക്കാല സ്റ്റേ...

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം ജയ്പൂരില്‍ അടിയന്തരമായി ഇറക്കി

ജയ്പൂർ: ഫ്രാങ്ക്ഫർട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിന് ബോംബ്...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 95...

ജന്തര്‍ മന്തര്‍ പ്രതിഷേധം; സിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്ത് ഡല്‍ഹി പോലീസ്

ഡല്‍ഹി: ജന്തര്‍ മന്തറില്‍ ഇന്ന് നടത്തിയ മിന്നല്‍ പ്രതിഷേധത്തില്‍ സിജെപി നേതാക്കള്‍ക്കെതിരെ...

Related Articles

Popular Categories