വയനാട്: പദ്മശ്രീ ജേതാവും വയനാട്ടിലെ പാരമ്പര്യ നെല്വിത്ത് സംരക്ഷകനും അറിയപ്പെടുന്ന ജൈവ കർഷകനുമായ ചെറുവയല് രാമൻ അന്തരിച്ചു. 74 വയസായിരുന്നു. സംസ്ഥാന സർക്കാരിന്റെ ഉള്പ്പെടെ അനേകം പുരസ്കാരങ്ങള് തേടിയെത്തിയ കുറിച്യ സമുദായാംഗമായ കർഷകനായിരുന്നു. 2023ലാണ് രാജ്യം പദ്മശ്രീ പുരസ്കാരം നല്കി ആദരിച്ചത്.
1952ല് വയനാട് മാനന്തവാടിക്കടുത്തുള്ള എടവക കമ്മനയിലാണ് മരിച്ചത്. വിദേശത്ത് നിന്ന് കൃഷിയെക്കുറിച്ചറിയാൻ വിദ്യാർത്ഥികള് ഉള്പ്പെടെ രാമന്റെ കമ്മനയിലെ വസതിയില് എത്താറുണ്ടായിരുന്നു. ബ്രസീല്, യുഎഇ എന്നിവിടങ്ങള് സന്ദർശിച്ചിട്ടുണ്ട്. 2018ല് അജ്മലില് ക്ളാസെടുക്കാൻ പോയപ്പോള് ഹൃദയാഘാതം സംഭവിച്ചു.
തുടർന്ന് യാത്രകള് കുറച്ചിരുന്നു. സിംഗപ്പൂരിലും ലണ്ടനിലും ക്ലാസെടുക്കാൻ ക്ഷണമുണ്ടായെങ്കിലും ആരോഗ്യ കാരണങ്ങളാല് പോയില്ല. 55 പാരമ്പര്യ നെല്വിത്തുകള് രാമന്റെ പക്കലുണ്ടായിരുന്നു. ഭാര്യ: ഗീത. മക്കള്: രമണി, രമേശൻ, രാജേഷ്, രജിത. മരുമക്കള്: രജിത, തങ്കമണി, രാജൻ, ഉണ്ണികൃഷ്ണൻ.
SUMMARY: Padma Shri Cheruvayal Raman passes away
















